സാധാരണ നിലയിൽ സീക്വലുകൾ എന്ന് പറയുന്നത് ആദ്യചിത്രത്തിന്റെ വിജയം ചൂഷണം ചെയ്യാൻ എത്തുന്ന വെറും പാഴ്ശ്രമങ്ങൾ ആകാറുണ്ട്. എന്നാൽ ചില സിനിമകൾ അങ്ങനെയല്ല. ആദ്യഭാഗത്തിന്റെ പേര് കളഞ്ഞുകുളിക്കാൻ തയ്യാറാകാതെ നല്ലൊരു പ്രോഡക്റ്റ് ആയി തന്നെ നമ്മുടെ മുന്നിലെത്തും. ഹാപ്പിയുടെ രണ്ടാമത്തെ ഓട്ടം അത്തരത്തിൽ ഒന്നാണ്.

🔰🔰🔰Whats Good??🔰🔰🔰

ജിമ്മി ഷെർഗിൽ-പിയുഷ് മിശ്ര എന്നിവരുടെ കൂട്ടുകെട്ടിലുള്ള കോമഡി സീനുകൾ, ആദ്യാവസാനം വരെയുള്ള രസകരമായ നർമ മുഹൂർത്തങ്ങൾ നല്ലൊരു ആസ്വാദനം സമ്മാനിക്കുന്നുണ്ട്.

🔰🔰🔰Whats Bad??🔰🔰🔰

രണ്ടാം പകുതിയിൽ ചില സീനുകൾ പേസിങ് കുറയ്ക്കുന്നുണ്ട്. പിന്നീട് കൃത്യമായ ഗിയറിലേക്ക് സിനിമ വീഴുന്നുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

ആദ്യത്തെ ഭാഗത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് നായിക എത്തുന്നുണ്ടല്ലോ.. ഇതിൽ ചൈനയാണ് രാജ്യം. ഹർപ്രീത് കൗർ എന്ന് പേരുള്ള രണ്ടു പേർ ഉണ്ടാകുമ്പോൾ സ്വാഭാവികമായും ആള് മാറിപോകുമല്ലോ.. അത് തന്നെയാണ് ഇതിലും. ഡയാന ആണെന്ന് കരുതി സൊനാക്ഷിയെ ചൈനയിലെ ഒരു കൂട്ടർ തട്ടിക്കൊണ്ടു പോകുന്നു. അവരുടെ ആവശ്യം കേട്ടാൽ ചിരിച്ചു ചാകാം.. അവിടുന്ന് രക്ഷപ്പെട്ടു ഓടുന്ന ഹാപ്പിയും സാക്ഷാൽ ബഗ്ഗയും അഫ്രിദിയും ചൈനയിൽ എത്തുന്നതോടെ സിനിമയിൽ നർമരംഗങ്ങൾ കൂടുന്നു.

ജിമ്മി ഷെർഗിൽ തന്നെയാണ് ഇതിലും താരം. ഈ വർഷം ജിമ്മി അഭിനയിച്ച എല്ലാ സിനിമയിലും ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തിരിക്കുന്നത് ജിമ്മി തന്നെയാണ്. ഇതിൽ പിയുഷ് മിശ്രയുടെ കൂടെ ചേർന്നുള്ള കോമഡി സീനുകൾ എല്ലാം തന്നെ കിടു ആയിരുന്നു.

പുതുമുഖം ജാസിയോടൊപ്പം സോനാക്ഷി സിൻഹ ഹാപ്പിയായി അഭിനയിക്കുന്നു. ഡയാന പെന്റിയുടെ ഹാപ്പി എന്ന കഥാപാത്രം മനസ്സിൽ ഉള്ളിടത്തോളം സോനാക്ഷിയുടെ ഹാപ്പിക്ക് ഒരു സ്ഥാനം കിട്ടുന്നില്ല. ഇതിൽ ഡയാന ഒരു സ്‌പെഷൽ അപ്പിയറൻസിൽ മാത്രമായി ഒതുങ്ങിയാലും ആ ഹാപ്പിയെ കാണാൻ തന്നെ നല്ല എനർജി ആയിരുന്നു.

നല്ല കോമഡി സീനുകളുമായി മുന്നേറുന്ന ആദ്യപകുതിയ്ക്ക് ചെറിയൊരു പേസിങ് കുറവുള്ള രണ്ടാം പകുതിയും നല്ലൊരു ക്ലൈമാക്‌സും സിനിമ നൽകുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

ആദ്യചിത്രത്തിന്റെ അതേ അളവിൽ തന്നെ ആസ്വാദനം നൽകാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒന്നുമില്ലെങ്കിലും ബഗ്ഗയുടെ ഭായി എന്നുള്ള ഡയലോഗ് വീണ്ടും വീണ്ടും കേൾക്കാമല്ലോ.. മൊത്തത്തിൽ നല്ലൊരു കോമഡി എന്റർടൈനർ.