പത്രസമ്മേളനത്തിൽ അയാൾ തന്റെ കൈ ഉയർത്തിക്കാണിക്കുന്നു. പത്രപ്രവർത്തകർ നോക്കി നിൽക്കെ അയാൾ തന്റെ കൈ കൃത്രിമമായി വെച്ചുപിടിപ്പിച്ചതാണ് എന്ന് കാണിച്ചുകൊടുക്കുന്നു. തന്റെ കൈ നഷ്ടപ്പെടാൻ മാത്രം എന്തുണ്ടായി എന്ന് പറയുന്നതിലൂടെ അയാൾ കൊറിയൻ രാഷ്ട്രീയയത്തിലെ അഴുക്കുചാലുകളിലൂടെ നീങ്ങുന്ന കഥ പറയുകയാണ്.

Movie – Inside Men

Genre – Political Thriller

Language – Korean

കൊറിയയിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇന്റർനാഷണൽ ലെവലിൽ ഫേമസ് ആയ Lee Byung Hun തന്റെ ആന്റിഹീറോ വേഷം ചെയ്തു ഫലിപ്പിച്ചതിലൂടെ തനിക്കു തുല്യം താൻ മാത്രം എന്ന് തെളിയിക്കുകയാണ്.

3 മണിക്കൂർ നീളമുള്ള ഡിറക്ടർസ് കട്ട് ആയിരുന്നു ഇത്. അതിനാൽ തന്നെ കയ്യിൽ കിട്ടി ഒരുപാട് നാളുകൾ ആയിട്ടുകൂടി കാണുവാൻ തോന്നില്ലായിരുന്നു. എന്നാൽ ആദ്യത്തെ പത്രസമ്മേളന സീനിൽ തന്നെ നമ്മെ പിടിച്ചിരുത്താനുള്ള വകുപ്പെല്ലാം ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ടുള്ള സമയം പോകുന്നത് അറിഞ്ഞതേയില്ല.

Double Crossing എന്ന് പറയുമ്പോൾ അതിന്റെ രാജാവായി വരും ee സിനിമയുടെ തിരക്കഥ. ആക്ഷൻ സീനുകൾ ഇല്ലാതെ തന്നെ ഒരിക്കലും ത്രിൽ മൂഡ് കൊണ്ട് വരികയും കിടിലൻ ക്ലൈമാക്സിലൂടെ നമ്മെ കയ്യടിപ്പിക്കുകയും ചെയ്യുന്നു.