ഇന്ന് രാത്രി തന്റെ ഭാര്യയെ എനിക്ക് വിട്ടു നൽകാം എന്നാണ് അയാൾ പറഞ്ഞത്. കാമം കത്തുന്ന കണ്ണുകളാൽ അവളെ നോക്കുന്നത് അയാൾ കണ്ടിരിക്കും. മംഗോളിയൻ സംസ്കാരത്തിൽ വിരുന്നുസൽകാരത്തിന്റെ ഭാഗമായി ഭാര്യമാരെ നൽകാറുണ്ടത്രെ! പക്ഷെ ഇരുട്ടിന്റെ മറവിൽ അയാൾ പറഞ്ഞു.. അവളെന്റെ ഭാര്യയല്ല.. സഹോദരി ആണെന്ന്..

Movie – Deep Trap (2016)

Genre – Thriller

Language – Korean

വിവാഹം കഴിഞ്ഞു 5 വർഷം ആയിട്ടും Kwon Jun – Lee So ദമ്പതികൾക്ക് മക്കളില്ല. അവരുടെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തം മൂലം പിന്നീട് ക്വോൺ ജന്നിനു തൃപ്തികരമായ ലൈംഗികബന്ധം പോലും ഭാര്യയ്ക്ക് നൽകാൻ ആകുന്നില്ല. അവർക്കിടയിൽ സ്വാഭാവികമായും അകൽച്ച വരുന്നു. ഒരു ബ്രേക്ക്‌ വേണം എന്നതിനാൽ ഒരു ദ്വീപിലേക്ക് അവർ ടൂർ പോകുന്നു. വിജനമായ aa ദ്വീപിൽ അവരെ വരവേറ്റത് വിചിത്ര സ്വഭാവമുള്ള ഒരാളും അയാളുടെ ഭാര്യ എന്ന് പറയുന്ന സുന്ദരിയായ ഒരു സ്ത്രീയും ആയിരുന്നു.

മനുഷ്യമനസ്സിൽ മിന്നിമറയുന്ന വികാരങ്ങൾ ഒരുപക്ഷെ വലിയ വലിയ അപകടങ്ങളിലേക്ക് നമ്മെ തള്ളിവിടാം. സ്വന്തം ഭാര്യയോട് തോന്നാത്ത കാമം മറ്റൊരുവന്റെ ഭാര്യയോട് തോന്നുകയും അയാൾ അതിനു അനുമതി നൽകുകയും ചെയ്യുമ്പോൾ ഇനി വരാനുള്ള അപകടത്തെ പറ്റി ക്വോൺ ജുൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു.

വളരെ കോംപ്ലിക്കേറ്റഡ് ആയ Park Sung എന്ന കഥാപാത്രത്തെ Ma Dong Seok അവതരിപ്പിക്കുന്നു. ഒരു ക്രൂരനായ വില്ലൻ ആണെങ്കിലും സിനിമ മുഴുവൻ ഇയാളുടെ കഥാപാത്രം ആകും നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുന്നത്. അയാളുടെ ക്രൗര്യം നിറഞ്ഞ കണ്ണുകൾ വരെ നമ്മെ ഭയപ്പെടുത്തും.

ഒന്നര മണിക്കൂർ നീളമുള്ള ചിത്രം സെൻസർ/ബ്ലർ ചെയ്ത സെക്സ് സീനുകളാലും ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷത്താലും ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ സാധിക്കുന്നു. ത്രില്ലർ പ്രേമികൾക്ക് മുൻഗണന!