Gastronomy എന്ന റെസ്റ്റോറന്റിലെ Amore Mio എന്ന ചിക്കൻ ഡിഷ്‌ ഉണ്ട്. അത് കഴിച്ചാൽ മനസ്സിനുള്ളിലെ പ്രണയവും പാഷനും അങ്ങ് പുറത്തു വരും. വർഷങ്ങളായി ശാരീരികമായി അകന്നു കഴിഞ്ഞിരുന്ന ഒരു ദമ്പതികളിൽ ആയിരുന്നു ആദ്യപരീക്ഷണം. 6 വർഷങ്ങൾക്കു ശേഷം അവർ ഒന്നായി. അതിനു കാരണം ഇറ്റാലിയൻ പേരുള്ള ഈ ചിക്കൻ വിഭവം.അതിൽ ചേർത്തിരിക്കുന്ന ദേവദാരു പൊടിയും. സഞ്ജയ്‌ യുടെ ഈ റെസിപ്പിക്കു പിറകിൽ ഒരു കഥയുണ്ട്. ഒരു പ്രണയകഥ.

🔰🔰🔰Whats Good??🔰🔰🔰

M ജയചന്ദ്രൻ ഈണമിട്ട,വിജയ് യേശുദാസ് പാടിയ പാട്ടുകൾ..

🔰🔰🔰Whats Bad??🔰🔰🔰

അനാവശ്യ രംഗങ്ങൾ അഭിനയിക്കാനായി ദിലീഷ് പോത്തൻ,ലാൽ ജോസ് എന്നിവരെയൊക്കെ അണിനിരത്തിയിട്ടുണ്ട്. സിനിമയുടെ ദൈർഘ്യം കൂടി മുഷിപ്പിക്കുന്നു എന്നല്ലാതെ വേറേ ഗുണം ഒന്നുമില്ല.

🔰🔰🔰Watch Or Not??🔰🔰🔰

റിലീസ് ചെയ്തു ആഴ്ചകൾ കഴിഞ്ഞിട്ടും ഈ സിനിമ കാണാൻ താല്പര്യം ഇല്ലായിരുന്നു.പൊതുവെ പ്രണയകഥകളോട് തീരെ താല്പര്യം ഇല്ലാത്ത ആളാണ്‌ ഞാൻ. വിജയ് ആലപിച്ച ഒരു പാർവയിൽ അവൾ എന്ന ഗാനം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.അതിലെ വരികളൊക്കെ വളരെ നന്നായി തോന്നി.സ്വാഭാവികമായും സിനിമ കാണുവാൻ ആഗ്രഹം തോന്നി. സിനിമയിലെ എല്ലാ ഗാനങ്ങളും വിജയ് തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ഒരു ചെറിയ പ്രണയകഥ. വളരെ കുറച്ചു കേന്ദ്രകഥാപാത്രങ്ങളെ വെച്ച് ഒരുക്കിയ രണ്ടര മണിക്കൂറിൽ ഒരു സിനിമ. ഷെഫ് ആയ സഞ്ജയ്‌ ഒരു ബ്രേക്കിന് വേണ്ടി ഊട്ടിയിൽ എത്തുകയും അവിടെ വെച്ച് അഞ്ജലിയെ കാണുകയും ചെയ്യുന്നു.ആദ്യം സൗഹൃദം പിന്നെ പ്രണയം എന്നിങ്ങനെ കഥ നീങ്ങുന്നു. ഒരു ഘട്ടത്തിൽ അവർ പിരിയുന്നു. പിന്നീട് എന്താകും എന്നതാണ് ബാക്കി കഥ.

സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ അതീവഭംഗിയുള്ളവരായി കാണപ്പെട്ടു. അനൂപ് മേനോൻ ആയാലും മിയ ആയാലും മൊട്ടയടിച്ച ബൈജു ആയാലും ഏവരെയും നല്ല ഭംഗിയായി സ്‌ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. ഊട്ടിയുടെ പ്രകൃതിഭംഗിയും കൂടെ ആകുമ്പോൾ നല്ലൊരു കളർഫുൾ അന്തരീക്ഷം ആകുന്നുണ്ട് സിനിമ.

ഹിന്ദി സിനിമയിലും മറ്റും ഒരുപാട് കണ്ട ഒരു പ്രണയകഥയുടെ അതേ ഫോർമാറ്റ് തന്നെയാണ് ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്. ക്ലൈമാക്സ് ഭാഗങ്ങളൊക്കെ ഒരുപാട് തവണ പലസിനിമകളിലായി കണ്ടവയാണ്.

നായകനും നായികയും എന്തുകൊണ്ട് പിരിഞ്ഞു എന്നതിനുള്ള കാരണം ശക്തമായ ഒന്നായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ സിനിമയുടെ അവസാനഭാഗങ്ങൾ തൃപ്തി നൽകുന്നില്ല. കൂടാതെ ധാരാളം അനാവശ്യ രംഗങ്ങൾ സിനിമയിൽ ഉണ്ട്. അത് മാറ്റിയിരുന്നു എങ്കിൽ നന്നായേനെ.

🔰🔰🔰Last Word🔰🔰🔰

ചില സിനിമകളെ പറ്റി നമ്മൾ പറയുന്നത് ങാ.. ചുമ്മാ കണ്ടിരിക്കാം എന്നാകും. ആ ഗണത്തിൽ പെടുന്ന ഒരു ചിത്രം. പുതിയ റിലീസുകൾ ഒന്നും തന്നെ കുറച്ചു നാളുകളായി ഇല്ലാത്തത് ഈ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു എന്നത് തീയേറ്റർ സ്റ്റാറ്റസ് വ്യക്തമാക്കി തരുന്നുണ്ട്.