മനുഷ്യശരീരത്തിന് ആഹാരം പോലെ തന്നെ മുഖ്യമാണ് ലൈംഗികതയും. ലൈംഗികവൈകൃതങ്ങൾ പലപ്പോഴും സിനിമയിൽ വിഷയമാകാറുണ്ട്. സെർബിയൻ ഫിലിം പോലെയുള്ള കണ്ടാൽ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന സിനിമകൾ മുതൽ ഒരു കവിത പോലെ മനോഹരമായി ലൈംഗികത പറയുന്ന സിനിമയുമുണ്ട്.

Movie – Sleeping Beauty (2011)

Genre – Drama

Country – Australia

Julia Leigh സംവിധാനം ചെയ്ത സ്ലീപ്പിങ് ബ്യൂട്ടി അനാവശ്യമായി ലൈംഗികതയും ന്യൂഡിറ്റിയും കാണിക്കുന്ന ഒരു സിനിമയായി തോന്നിയില്ല. അതുപോലെ കാമ്പുള്ള ഒരു കഥയുമുള്ള സിനിമയായും തോന്നിയില്ല. സംവിധായികയുടെ സ്വപ്നവും മറ്റുള്ള റെഫറൻസും ഒക്കെ ചേർത്ത് ഒരു സിനിമ ആക്കിയപ്പോൾ ലൂസി എന്ന കോംപ്ലിക്കേറ്റഡ് ആയ ഒരു കഥാപാത്രത്തെ ലോകസിനിമയ്ക്കു ലഭിച്ചു എന്നല്ലാതെ മറ്റൊരു ഗുണവും കണ്ടില്ല.

കാലത്തും വൈകിട്ടും പാർട്ട്‌ ടൈം ജോലി ചെയ്യുന്ന ഒരു വിദ്യാർത്ഥിയാണ് ലൂസി. തന്റെ ജീവിതത്തെ പറ്റി വലിയ സ്വപ്നങ്ങളോ ഒന്നും തന്നെ അവൾക്കില്ല. ബിർഡ്മാൻ എന്ന മധ്യവയസ്കനെ ഒപ്പം സമയം ചെലവഴിക്കുമ്പോൾ മാത്രമാണ് അവൾ സന്തോഷിച്ചു കാണുന്നത്. അവർ തമ്മിൽ ശാരീരികമായ അടുപ്പം ഇല്ല എന്നതും വ്യക്തമാണ്.

അർധനഗ്നയായി ധനികരായ പുരുഷന്മാർക്കിടയിൽ വൈട്രെസ്സ് ആയി ജോലി പുതിയ ജോലി ചെയ്യുന്ന ലൂസിയെ തേടി പുതിയൊരു ഓഫർ വരുന്നു. ഉറക്കഗുളികകൾ കഴിച്ചു ഉറങ്ങിക്കിടക്കണം. അതും നഗ്നയായി.. സമ്പന്നരായ ക്ലൈന്റ് വന്നു അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കും. Penetration പാടില്ല എന്നുള്ള നിയമവും ഉണ്ട്. സ്ലീപ്പിങ് ബ്യൂട്ടി എന്ന പേരിനിവിടെ അർത്ഥം കൈവരുന്നു.

ലൂസി തന്റെ ശരീരത്തിന് എന്ത് സംഭവിച്ചാലും അത് കാര്യമാക്കുന്നില്ല. അവൾ അതേപടി ഒരിക്കലും വ്യാകുലപ്പെടുന്നത് കാണുന്നില്ല. ബിർഡ്മാൻ മരണക്കിടക്കയിൽ കിടക്കുമ്പോൾ നഗ്നയായി അയാളുടെ അടുത്തു കിടന്നു വിതുമ്പുന്ന ലൂസിയെ കാണാം. അവളോടുത്തുള്ള ശയനം അയാൾ ആഗ്രഹിച്ചിരുന്നു എന്നത് നേരെത്തെ മനസ്സിലാക്കിയിരുന്നോ??

ഉറക്കവും മരണവും തമ്മിലുള്ള വ്യത്യാസം എന്താണ്? ക്ലൈമാക്സിൽ വരുന്ന സിമ്പോളിസം പൂർണ്ണമായും പ്രേക്ഷകനിൽ എത്തിക്കാൻ കഴിയുന്നുണ്ടോ എന്നറിയില്ല. എന്നാൽ ഇരുവരും കിടന്നുറങ്ങുന്ന ആ ഒരു രംഗം സിനിമയുടെ ഏറ്റവും മികച്ച ഫ്രെയിമുകളിൽ ഒന്നായിരുന്നു..