ആധുനിക ലോകത്തിൽ നടക്കുന്ന രസകരമായ മൂന്ന് കഥകളാണ് ഈ സിനിമ പറയുന്നത്. ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തിൽ നടക്കുന്ന കഥ ആകുമ്പോൾ അതിൽ അൽപ്പം ബ്ലാക്ക് കോമഡി ചേർത്താൽ എങ്ങനെയുണ്ടാകും? ആദ്യത്തെയും അവസാനത്തെയും കഥകൾ aa ഗണത്തിൽ പെടുമ്പോൾ രണ്ടാമത്തെ കഥ നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ്.

Movie – Doomsday Book

Genre – Sci-Fi Anthology

Language – Korean

നമ്മൾ പുറന്തള്ളുന്ന ഭക്ഷ്യമാലിന്യത്തിലൂടെ ഒരു വൈറസ് ഉണ്ടായി അത് നമുക്ക് തന്നെ വിനയായി മാറുന്ന കഥയാണ് ആദ്യത്തേത്. വൈറസ് ബാധയേൽക്കുന്നവർ സോമ്പി ആയി മാറും എന്നതാണ് രസകരം. കുറച്ചു ഡാർക് ഹ്യുമർ പലയിടങ്ങളിലായി പരീക്ഷിച്ചിട്ടുണ്ട്.

മനുഷ്യർക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതാണോ ജ്ഞാനോദയം? മനുഷ്യർ ഉണ്ടാക്കുന്ന റോബോട്ടുകൾക്ക് ഈ പറയുന്നത് ജ്ഞാനം ഉണ്ടായാൽ? അവർ സ്വന്തമായി ചിന്തിച്ചു തുടങ്ങി മനുഷ്യരേക്കാൾ വലുതാകും എന്ന സ്ഥിതി വരുമ്പോൾ അവരെ ഇല്ലായ്മ ചെയ്യാൻ ആയിരിക്കും മനുഷ്യമനസ്സ് ആദ്യം പറയുക.. അത്തരത്തിലൊരു കഥയാണ് രണ്ടാമത്തേത്. കുറച്ചധികം നമ്മെ ചിന്തിപ്പിക്കുന്നുണ്ട്.

അച്ഛന്റെ പൂൾ ഗെയിമിലെ എട്ടാമത്തെ നമ്പർ ബോൾ മകൾ അറിയാതെ നശിപ്പിക്കുന്നു. അച്ഛൻ അറിയും മുൻപ് പുതിയത് ഒരെണ്ണം ഓൺലൈനിൽ ഓർഡർ ചെയ്യുന്നു. സൈറ്റ് മാറി ഏലിയൻസിന്റെ അടുത്താണ് ഓർഡർ എത്തുന്നത്. അവർ ഭൂമിയിലേക്ക് എട്ടാം നമ്പർ ബോൾ അയക്കുന്നത് ഒരു അസ്‌ട്രോയിഡ്ന്റെ രൂപത്തിലാണ്. നിങ്ങൾ ചോദിച്ചു ഞങ്ങൾ തന്നു എന്നത് പോലെ.. എന്തായാലും ഭൂമിയിൽ ഉള്ളവർക്ക് ലോകാവസാനം ഉറപ്പായി.. അവർ തങ്ങളുടെ മരണം കാത്തു ജോളിയായി ഇരിക്കുന്നു.

മൂന്ന് കഥകൾക്കും കൂടി ഒന്നേമുക്കാൽ മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. ആദ്യത്തേത് ഒരു ആവറേജ് ആയും രണ്ടാമത്തേതും മൂന്നാമത്തേതും നല്ലതായും തോന്നി.