ഇന്ത്യൻ നാടോടോക്കഥകളിൽ യക്ഷികളുടെ കഥ ധാരാളമുണ്ട്. ഓരോരോ സ്ഥലങ്ങൾ അനുസരിച്ചു യക്ഷിക്ക് പല പേരുകളും ആകും. മലയാളികൾ യക്ഷി എന്ന് വിളിക്കുമ്പോൾ വടക്കേ ഇന്ത്യയിൽ ചുഡൈൽ എന്ന് വിളിക്കും. പലതരം വിശ്വാസങ്ങളും ഇവയ്ക്ക് പിന്നിൽ ഉണ്ടാകാറുണ്ട്. ഭൂരിഭാഗവും അന്ധവിശ്വാസങ്ങൾ ആയിരിക്കുകയും ചെയ്യും. ഇവിടെ സ്ത്രീ എന്ന ഒരു ചുഡൈലിൽ നിന്നും നാടിനെ രക്ഷിക്കാനുള്ള ചന്ദേരിയിലെ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമ.

🔰🔰🔰Whats Good🔰🔰🔰

സിനിമയിലെ കോമിക് ഡയലോഗുകൾ വലിയൊരു ഹൈലൈറ്റ് ആണ്. കോമഡി എത്രത്തോളം രസകരമായി കൈകാര്യം ചെയ്തുവോ, അതേ പോലെ ഹൊറർ സീനുകളും നന്നായി ചെയ്തിട്ടുണ്ട്.ഒരു ക്രീപ്പി ഫീൽ ആ രംഗങ്ങൾക്കുണ്ട്.

🔰🔰🔰Whats Bad🔰🔰🔰

Nothing. രണ്ടുമണിക്കൂറും ആസ്വദിച്ചിരുന്നു കണ്ടതിനാൽ കുറവുകൾ ഒന്നും ഫീൽ ചെയ്തില്ല.

🔰🔰🔰Watch Or Not??🔰🔰🔰

മധ്യപ്രദേശിലെ ചന്ദേരി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടുത്തെ ക്ഷേത്രത്തിലെ വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രധാന പൂജ കഴിഞ്ഞു നാല് ദിവസം രാത്രി പുരുഷന്മാർ പുറത്തിറങ്ങി നടക്കാൻ പാടില്ല. സ്ത്രീ എന്ന യക്ഷി അവരെ പിടികൂടും. അവർ ധരിച്ചിരുന്ന വസ്ത്രം മാത്രമേ അവശേഷിക്കൂ..

നമ്മുടെ നായകൻ വിക്കി ഒരു മോഡേൺ ലഡ്‌ക ആയതിനാൽ ഇതിലൊന്നും വിശ്വാസമില്ല. ഗ്രാമത്തിലെ എല്ലാ വീടുകളിലും മതിലിൽ “ഓ.. സ്ത്രീ… നാളെ വാ” എന്നെഴുതി വെച്ചിട്ടുണ്ട്. അതുകണ്ടു സ്ത്രീ നാളത്തേക്ക് വരാനായി തീരുമാനിക്കും എന്നാണ്.. പിറ്റേന്ന് വന്നാലും എഴുത്തു സെയിം തന്നെയല്ലേ.. അങ്ങനെ ഗ്രാമം രക്ഷപ്പെട്ടു പോകുന്നു.

അങ്ങനെയിരിക്കെ വിക്കി ഒരു സുന്ദരിയെ പരിചയപ്പെടുന്നു. അല്പം നിഗൂഢത ഒളിപ്പിക്കുന്ന അവൾ ആരാണ്? സ്ത്രീയിൽ നിന്നും ഗ്രാമത്തെ വിക്കി എങ്ങനെ രക്ഷപ്പെടുത്തും എന്നതൊക്കെയാണ് രസകരമായ ee കോമഡി കലർന്ന ഹൊറർ ചിത്രം.

വിക്കി, പേരില്ലാത്ത ശ്രദ്ധയുടെ കഥാപാത്രം, വിക്കിയുടെ കൂട്ടുകാരും പിന്നെ പങ്കജ് ത്രിപാതി.. ഇവരാണ് ഭൂരിഭാഗം സമയവും സ്‌ക്രീനിൽ. അതിൽ തന്നെ പങ്കജ് ത്രിപാതി ഒരു രക്ഷയുമില്ല. തകർത്തു.. പുള്ളിക്കാരൻ വായതുറക്കുന്നത് തന്നെ നമ്മെ ചിരിപ്പിക്കാൻ ആണ്.

കുറെ ചിരിപ്പിച്ചു, ഇടയ്ക്കിടെ ഒന്നു ഞെട്ടിച്ചു പോകുന്ന ആഖ്യാനമാണ് സിനിമയുടേത്. ക്ലൈമാക്സിലെ ഷാരൂഖ് റെഫറൻസ് ഒക്കെ നിങ്ങളെ ഒരുപാട് ചിരിപ്പിക്കും എന്ന് തീർച്ച! ബോളിവുഡിൽ ഇക്കൊല്ലം ഇറങ്ങിയ നല്ല സിനിമകളുടെ കൂട്ടത്തിൽ ഞാൻ ഇതും ഉൾപ്പെടുത്തുന്നു.

🔰🔰🔰Last Word🔰🔰🔰

ഒത്തിരി ചിരിക്കാനും, ഇത്തിരി പേടിക്കാനും തയ്യാറാണെങ്കിൽ അടുത്തുള്ള തീയേറ്ററിൽ പോകുക. തീയേറ്ററിൽ തന്നെ കാണണം.. ടെക്ക്നിക്കലി അത്രയ്ക്ക് കിടു ആണ്. ഒരിക്കലും നഷ്ടം തോന്നുകയില്ല. ഉറപ്പ്!