അച്ഛനും മക്കളും ഒന്നിച്ച ഒരു കോമഡി സിനിമ ഹിറ്റായപ്പോൾ സ്വാഭാവികമായും അതിനു രണ്ടാം ഭാഗം ഇറങ്ങി. അത് പ്രേക്ഷകരും നിരൂപകരും കൈവിട്ടു. അവരോടുള്ള പ്രതികാരം തീർക്കാൻ മൂന്നാമത്തെ ഭാഗവുമായി എത്തിയിരിക്കുകയാണ് ഡിയോൾസ്..

🔰🔰🔰Whats Good??🔰🔰🔰

Rafta Rafta പാട്ടിന്റെ റീമിക്സ് കൊള്ളാം.. സൽമാനും സോനാക്ഷിയും രേഖയും ശത്രുഘ്‌നൻ സിൻഹയും പിന്നെ ഡിയോൾ ഫാമിലിയും ഒക്കെയായുള്ള ആ പാട്ടിന്റെ വീഡിയോ മാത്രമാണ് രണ്ടര മണിക്കൂർ സിനിമയിൽ ആകെ ഇഷ്ടപ്പെട്ടത്.

🔰🔰🔰Whats Bad??🔰🔰🔰

കോമഡി ഇല്ലാതെ ചളികൾ മാത്രം പടച്ചു വിട്ടു രണ്ടര മണിക്കൂർ വലിച്ചു നീട്ടി ശരാശരിയിൽ താഴെയുള്ള ഒരു കഥ പറഞ്ഞ വിധം.

🔰🔰🔰Watch Or Not??🔰🔰🔰

പണ്ടെങ്ങോ “യേ ഡായ്യ് കിലോ കി ഹാത് ഹേ” എന്ന് ദാമിനിയിൽ പറഞ്ഞതിന്റെ ഹാങ്ങോവർ സണ്ണി പാജിയുടെ പല സിനിമകളിലും കാണേണ്ടി വന്നിട്ടുണ്ട്. ഒരു കണ്ടെയിനർ ലോറിയൊക്കെ ആ ഹാത് കൊണ്ട് പിടിച്ചു നിർത്തുന്നതൊക്കെ കാണേണ്ടി, സോറി..അനുഭവിക്കേണ്ടി വന്ന ഒരു പ്രേക്ഷകനാണ് ഞാൻ..

സിനിമയിൽ സണ്ണി പാജിയുടെ കഥാപാത്രത്തിന്റെ പേര് Pooran എന്നാണ്. പല സീനുകൾ കാണുമ്പോഴും നമ്മൾ സംവിധായകനെ ആ പേര് വിളിച്ചുപോകും എന്നത് വേറേ കാര്യം. ടിയാൻ ഒരു ആയുർവേദ ഡോക്ടർ ആണ്. അലോപ്പതിക്കു പോലും പരിഹാരം കണ്ടെത്താൻ പറ്റാത്ത രോഗങ്ങൾക്ക് പോലും പൂരന്റെ വജ്രകവച്ച് എന്ന മരുന്ന് ഫലപ്രദം ആണ്.അതിന്റെ രഹസ്യം ആരോടും പറഞ്ഞിട്ടില്ല.

സ്വാഭാവികമായും അത് തട്ടിയെടുക്കാൻ വില്ലന്മാർ ശ്രമിക്കും. അനിയനായ കാലയെ ബോബി അവതരിപ്പിക്കുമ്പോൾ ശല്യക്കാരനായ വാടകക്കാരൻ ആയി ധർമേന്ദ്ര എത്തുന്നു.പുള്ളിക്കാരന്റെ കരിസ്മ ഒക്കെ കണ്ടു അപ്സരസുമാർ രണ്ടു പേര് പുള്ളിയുടെ കൂടെയുണ്ട്. ധരം ജീയ്ക്ക് മാത്രമേ കാണാൻ പറ്റൂ..

നായിക വരുന്നു..ചളികൾ ഒരുപാട് വരുന്നു..സണ്ണിയുടെ അക്രമസീനുകൾ വേറെയും വരുന്നു..ഇന്റർവെൽ വരുന്നു..തലവേദന വരുന്നു..സിനിമ കോർട്ട് റൂം കോമഡി ആകുന്നു..സൽമാൻ വരുന്നു..രേഖാ ജി വരുന്നു..സോനാക്ഷി വരുന്നു..സിനിമ തീരുന്നു..തലവേദന കൂടുന്നു…

🔰🔰🔰Last Word🔰🔰🔰

കൃതി ഖർബന്ദയുടെ ഭംഗിയുള്ള മുഖം കണ്ടിരിക്കാം എന്നല്ലാതെ യാതൊരു ഗുണവും ഇല്ലാത്ത രണ്ടര മണിക്കൂർ സമ്മാനിച്ച ഒരു ചിത്രം.