കൊറിയൻ അധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം. പ്രണയം എന്ന് പറയുമ്പോൾ..ഒരുപാട് പ്രായവ്യത്യാസമുള്ള ഒരു റിട്ടയേർഡ് ഗ്യാങ്സ്റ്ററെ പ്രണയിക്കുന്ന പെൺകുട്ടി.. അവൾക്കു പ്രായപൂർത്തി ആയിട്ടില്ല എന്ന് സിനിമയിൽ പലയിടങ്ങളിലായി പറയുന്നുണ്ട്. റൈഫിൾ ഷൂട്ടിങ്ങിൽ കൊറിയയിൽ ഒരു അനോഫിഷ്യൽ റെക്കോർഡ് പുള്ളിക്കാരിയുടെ പേരിലുണ്ട്. അതായത് ഒരിക്കലും ഉന്നം തെറ്റില്ല. ഒരാളെ കൊല്ലാനായി ഇറങ്ങിത്തിരിച്ചു അയാളോട് തന്നെ പ്രണയം തോന്നുന്ന അതേ കഥ.. ഒരു മാറ്റവുമില്ല..

Movie – The Hindsight

Genre – Romance, Action

Language – Korean

Song Kang Ho യേ ഇത്രയ്ക്കും ഭംഗിയിൽ വേറേ എവിടെയും കണ്ടിട്ടില്ല. സിനിമയിൽ വലിയ പ്രായമുള്ള ആളാണ് എന്നൊക്കെ പറയുന്നുണ്ട് എങ്കിലും കാഴ്ചയിൽ അത് തോന്നില്ല. അത്രമേൽ ചെറുപ്പം തോന്നിക്കും. Shin Se Kyung നോടുള്ള Kang Ho യുടെ കെമിസ്ട്രി അത്രമേൽ മനോഹരം ആയിരുന്നു.

കൊല്ലാനായി ടാർഗറ്റ് ചെയ്യുന്ന ഒരാളോട് പ്രണയം തോന്നുകയും അവസാനം കൊട്ടേഷൻ തന്നവരെ തീർത്തിട്ട് അവർ ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്ന കഥകൾ സിനിമയിൽ ഇടയ്ക്കിടെ വന്നുപോകാറുണ്ട്. ഇവിടെ Gender Reverse ഒക്കെയായി അതേ കഥ തന്നെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തുമായി വരുന്ന റിയലിസ്റ്റിക് അപ്രോച് സിനിമയെ ഒരു നല്ല അനുഭവം ആക്കുന്നുണ്ട്.

വില്ലന്മാരെ ഒറ്റയടിക്ക് നേരിടുന്ന നായകനെ കാണാനേ പറ്റുന്നില്ല. ഒരു ലെജൻഡറി ഗ്യാങ്‌സ്റ്റർ ആണെങ്കിലും അപകടങ്ങൾ വരുന്ന സാഹചര്യങ്ങൾ മനഃപൂർവം ഒഴിവാക്കുന്ന,താൻ ആഗ്രഹിക്കുന്ന ജീവിതം ലഭിക്കാൻ ഏറ്റവും നല്ല മാർഗം ഏതാണോ അത് സ്വീകരിക്കുന്ന ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ കാണാം.

മൊത്തത്തിൽ നല്ല ആക്ഷൻ/ചേസിംഗ് രംഗങ്ങളൊക്കെ ഉള്ളതിനാലും ലീഡ് പെയറിന്റെ കെമിസ്ട്രി നന്നായി വർക്ക്‌ ഔട്ട്‌ ആയതിനാലും കണ്ടിരിക്കാം ഈ പ്രണയകഥ.