“അധികാരക്കൊതിയുടെ ചരിത്രവും ത്രില്ലടിപ്പിക്കുന്ന ഫിക്ഷനും.”

കൊറിയയിലെ ജോസിയൻ സാമ്രാജ്യത്തിലെ അഞ്ചാമത്തെ രാജാവായ Munjong ന്റെ കാലഘട്ടത്തിൽ നടന്ന അധികാരത്തിനു വേണ്ടിയുള്ള ചതിയുടെയും വഞ്ചനയുടെയും രക്തത്തിന്റെ ഗന്ധമുള്ള കഥയിൽ അല്പം ഫിക്ഷൻ കലർത്തി പറഞ്ഞിരിക്കുകയാണ് ഇവിടെ.

Movie – The Face Reader (2013)

Genre – Historical Thriller

Language – Korean

Nae-Gyrong എന്ന നമ്മുടെ നായകനു അനുഗ്രഹീതമായ ഒരു കഴിവുണ്ട്. ഒരാളുടെ മുഖം നോക്കി അയാളുടെ സ്വഭാവം, അയാളുടെ ഭൂതകാലം, ഭാവിയെപ്പറ്റിയുള്ള ചില സൂചനകൾ എന്നിവയൊക്കെ പ്രവചിക്കാൻ കഴിയും. Physiognomy യിൽ അഗ്രഗണ്യൻ ആണെന്നു അർത്ഥം. തന്റെ കഴിവുകൾ ലോകത്തിനു മുന്നിൽ കാണിക്കാതെ ജനവാസം കുറഞ്ഞ ഇടത്ത് നിന്നുള്ള അയാളുടെ യാത്ര രാജകൊട്ടാരം വരെ എത്തുന്നു.

ഒരു കൊലപാതകക്കേസ് കണ്ടെത്തുന്ന നായകനെ തേടി എത്തുന്നത് രാജ്യത്തിന്റെ വലിയ പദവിയിൽ ഉള്ളവരുടെ സ്വീകരണം ആണ്. Aa കൂട്ടത്തിൽ പരമോന്നത പദവിയിലുള്ള രാജാവും ഉണ്ട്. രാജാവിന്റെ മനസ്സിലെ ചില സംശയങ്ങളും അധികാരത്തിനു വേണ്ടിയുള്ള രാജാവിന്റെ സഹോദരന്റെ ശ്രമങ്ങളും ഒരു ജനതയുടെ ഭാവി മാറിമറിയുന്നതും വലിയൊരു ക്യാൻവാസിൽ പറഞ്ഞിരിക്കുന്ന ഈ സിനിമ നല്ലൊരു ത്രിൽ റൈഡ് ആണ്.

രണ്ടേകാൽ മണിക്കൂർ ആണ് സിനിമയുടെ നീളം. Trust Me…. സിനിമയുടെ ആദ്യത്തെ കാൽമണിക്കൂർ കണ്ടുകഴിഞ്ഞാൽ ഒറ്റയിരിപ്പിനു മുഴുവൻ കണ്ടുതീർക്കാൻ സാധിക്കും. കോമഡി കലർന്ന ആഖ്യാനത്തിലൂടെ തുടങ്ങി പതുക്കെ ഒരു ത്രില്ലർ ആവുകയും വില്ലന്റെ വരവോടെ പല സീനുകളും എഡ്ജ് ഒഫ് സീറ്റ് ഫീൽ തരികയും ചെയ്യുന്നു.

മുഖം കാണിക്കാത്ത വില്ലൻ എന്ന സംഗതി ഈ സിനിമയിലും വരുന്നുണ്ട്. അയാൾ ആരാണെന്നുള്ള ആകാംക്ഷ സിനിമയിൽ പലയിടത്തായി ഉണ്ടാക്കി ടീസ് ചെയ്യാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരാളുടെ എടുത്തു ചാട്ടം ചരിത്രത്തിലെ ഒരുപാട് പേരുടെ മരണത്തിനു കാരണമാവുകയും രാജ്യപുരോഗതിയെ തന്നെ ബാധിക്കുന്നതും ഒക്കെ വിശദീകരിക്കുന്ന ക്ലൈമാക്സ് വേറിട്ട ഒരു അനുഭവം ആയിരുന്നു.

Song Kang Ho എന്ന സൂപ്പർതാരത്തിന്റെ സാമിപ്യം മാത്രമല്ല, Lee Jung Jae യുടെ ശക്തമായ പ്രകടനം, പശ്ചാത്തല സംഗീതം, ഗംഭീര പ്രൊഡക്ഷൻ വാല്യൂ എന്നിവയൊക്കെ ഈ സിനിമയെ നല്ലൊരു അനുഭവമാക്കുന്നുണ്ട്. കാണുക.. ആസ്വദിക്കുക…