മാർവൽ ആനിമേഷൻ സിനിമകൾ ഒരു തോൽവി ആണെന്നത് പരസ്യമായ രഹസ്യം ആണല്ലോ.. ഡീസിയുടെ സിനിമകൾ കാണുന്നത് പോലെ ഒന്നിനു പിറകെ മറ്റൊന്നു എന്ന രീതിയിൽ കാണാൻ പറ്റുന്ന ഒന്നല്ല മാർവൽ സിനിമകൾ എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് ഈ സിനിമ.

റോഡി ചൈനയിൽ ഏതോ പുരാതന ശവക്കല്ലറകൾ പരിശോധിക്കുമ്പോൾ വില്ലന്മാർ വരുന്നു. അമാനുഷിക ശക്തിയുള്ള അവർ പിന്നീട് ടോണിയെ തട്ടിക്കൊണ്ടു പോകുന്നു. അവിടെ വെച്ചു നമ്മൾ അയൺ മാനിൽ കണ്ടത് പോലെ ഒരു ആർമർ ഉണ്ടാക്കുന്നു. പിന്നീട് അങ്ങോട്ട്‌ നൂൽ പൊട്ടിയ പട്ടം പോലെ എന്തൊക്കെയോ…

നാല് ദിവസം എടുത്താണ് ഇത് കണ്ടുതീർത്തത്. അതിനാൽ തന്നെ ഉറക്കം വരാത്ത രാത്രികളിൽ ഒരു ഉറക്കഗുളികയായി ഈ സിനിമയേ കരുതുക.