മാർവലിന്റെ നെക്സ്റ്റ് അവേഞ്ചേഴ്‌സ് ഡീസിയുടെ റ്റീൻ ടൈറ്റൻസിനെ പിന്തുടർന്ന് വന്നതാണ് എന്നതിൽ സംശയമില്ല. എന്നാൽ നല്ലൊരു കഥാപാത്രത്തെ പോലും സൃഷ്ടിക്കാൻ മാർവലിനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

സ്റ്റീവിന്റെയും നടാഷയുടെയും മകൻ, ടിച്ചാലയുടെയും സ്റ്റോർമിന്റെയും മകൻ, തോറിന്റെ മകൾ, പിം ദമ്പതികളുടെ മകൻ, ഹ്വാക്കയുടെ മകൻ എന്നിവരൊക്കെ ടോണി സ്റ്റാർക്കിന്റെ സംരക്ഷണയിൽ വളരുന്നു. അവരുടെ മാതാപിതാക്കളെ ഇല്ലാതാക്കിയ അൽട്രോനിനോട്‌ ഉള്ള പ്രതികാരം ആണ് മൂലകഥ.

പതിവ് പോലെ നല്ല ബോറായി തുടങ്ങുന്ന കഥയും സ്ഥിരം ഇറക്കുന്ന നമ്പറായ മറ്റുള്ള അവേഞ്ചേഴ്സിനെ കൂടെ ഇറക്കുന്നു. ഹൾക് വരുന്ന സീൻ മാത്രം കണ്ടിരിക്കാം. ഗസ്റ്റ് റോളിൽ തോറും എത്തുന്നു. മൊത്തത്തിൽ മറ്റൊരു നിരാശ സമ്മാനിക്കുന്ന ചിത്രം.