1962 ൽ നടന്ന Sino-Indian യുദ്ധത്തിൽ ചൈനയ്‌ക്കെതിരായി ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ പരാജയം നേരിടേണ്ടി വന്നു.Status Quo Ante Bellum ആയിരുന്നു യുദ്ധാനന്തരമുള്ള ഫലം. ഇന്ത്യയ്ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടി വന്ന അപമാനം 1967 ൽ നടന്ന Nathu La സംഘർഷവും Chola സംഘർഷവും ചൈനയ്‌ക്കെതിരെ വിജയം നേടി ആഘോഷിച്ചു. പരാജയത്തിന്റെ കഥ മാത്രമേ കൂടുതലായി ആളുകൾ അറിഞ്ഞിട്ടുള്ളൂ.. ഇവിടെ JP ദത്ത എന്ന യുദ്ധസിനിമയുടെ അമരക്കാരൻ ആ വിജയം നമ്മെ സിനിമയിലൂടെ കാണിക്കുകയാണ്.

🔰🔰🔰Whats Good??🔰🔰🔰

ക്ഷമിച്ചു ക്ഷമിച്ചു ഇരുന്നാൽ അവസാനത്തെ യുദ്ധരംഗങ്ങൾ നന്നായി തോന്നും. വലിയ സംഭവം ഒന്നുമില്ല, തമ്മിൽ ഭേദം എന്ന് പറയാൻ അവസാനത്തെ 20 മിനിറ്റ് മാത്രമേയുള്ളൂ..

🔰🔰🔰Whats Bad??🔰🔰🔰

സ്ഥിരം പട്ടാളക്ലിഷേകൾ pinneyum സഹിക്കാം.. ഭൂരിഭാഗം സമയവും ബോറടിപ്പിക്കുന്നതും സഹിക്കാം.. പാട്രിയോട്ടിസം പറയുന്നു എന്ന പേരിൽ ചൈനക്കാരെ “ചാർ ഫൂട്ട് കാ ചീനി” എന്നൊക്കെ ബോഡി ഷേയ്മിങ് നടത്തുന്നതൊക്കെ തികച്ചും പരിതാപകരമാണ്.

🔰🔰🔰Watch Or Not??🔰🔰🔰

ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല യുദ്ധസിനിമയായി പരിഗണിക്കപ്പെടുന്ന സിനിമയുടെ കൂട്ടത്തിൽ ബോർഡർ ഉണ്ടാകും. അതിന്റെ സംവിധായനായ ദത്ത ഒരു മലങ്കൾട്ട് സിനിമ നമുക്ക് തന്നിരിക്കുകയാണ്. അഭിനയപരമായും സാങ്കേതിക പരമായും യാതൊരു മേന്മയും അവകാശപ്പെടാൻ ഇല്ലാത്ത ഒരു മോശം ചിത്രം എന്ന് തന്നെ പറയാം.

രണ്ടര മണിക്കൂർ നീട്ടിവലിച്ച ഒരു പട്ടാളക്കഥ. പാട്രിയോട്ടിസം, പട്ടാളക്കാരുടെ സാഹിസിക ത്യാഗത്തിന്റെ കഥകൾ എന്നിവയൊക്കെ തൊണ്ണൂറുകളിൽ പറഞ്ഞിരിക്കുന്നത് അതേ പോലെ ഇപ്പോഴും പറയുമ്പോൾ നല്ല ബോറടി ഫീൽ ചെയ്യുന്നുണ്ട്. ഞങ്ങളുടെ അതിർത്തിയിൽ കേറി എന്നൊക്കെ പറഞ്ഞു ഇരുരാജ്യക്കാരും പരസ്പരം കല്ലെടുത്ത് എറിയുന്നതൊക്കെ കാണുമ്പോൾ മേജർ പട്ടാഭിരാമന്റെ ബെറ്റാലിയനെ ഓർമ വരും.

ശരീരം നന്നായി കാത്തുസൂക്ഷിക്കുന്ന കുറേ മോഡലുകളെ പ്രധാനകഥാപാത്രങ്ങൾ ആക്കിയതിനാൽ പട്ടാളക്കാർ എന്ന സംഗതി പെർഫെക്ട് ആണ്. പക്ഷെ ആരുടെ മുഖത്തും അഭിനയം വരുന്നില്ല എന്നതും ചിലരൊക്കെ ഓവർ ആക്ടിങ് ആയതിനാലും JP ദത്ത തന്നെയാണോ ഈ സിനിമയുടെ സംവിധായകൻ എന്ന് സംശയം തോന്നും.

🔰🔰🔰Last Word🔰🔰🔰

ജീനിയസ് എന്ന സിനിമയെടുത്ത അനിൽ ശർമ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ ദത്ത സാബും ആ ക്ലബ്ബിൽ അങ്ങ് കയറിക്കൂടി. ഇരുവരും വലിയ ഹിറ്റുകൾ സമ്മാനിച്ചപ്പോൾ അതിൽ നായകൻ സണ്ണി പാജി ആയിരുന്നല്ലോ.. അദ്ദേഹം കൊല്ലം കുറെയായി ഗുണ്ട് പടങ്ങളുടെ ക്ലബ്ബിൽ ഉള്ളതിനാൽ കോളം പൂർത്തിയായി.. സണ്ണി സിനിമാറ്റിക് യൂണിവേഴ്‌സ് ഇനിയും വളരും.. We Can Expect “Dhai Kilo Kia Craps”…