ജീവിതത്തിൽ വളരെയേറെ സക്സസ്ഫുൾ ആയി സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന സമയം.. ഒന്നു ഭൂതകാലത്തേക്ക് പോയാൽ അനുഭവിച്ച ദാരിദ്രം കൺമുമ്പിൽ നിറഞ്ഞു നിൽക്കുകയാണ്. വിശന്നു വലഞ്ഞ അവസ്ഥയിൽ ഒരു സ്ത്രീയുടെ കടയിൽ നിന്നും ഭക്ഷണം കഴിച്ചു അവിടുന്ന് പണം കൊടുക്കാതെ ഇറങ്ങിയോടി. വർഷങ്ങൾക്കു ശേഷം അവരെ കാണുമ്പോൾ ഉള്ള അവസ്ഥ… അവർ എന്നോട് പറഞ്ഞ മറുപടി.. സന്തോഷം കൊണ്ടും കടപ്പാട് കൊണ്ടും മനസ്സും കണ്ണും നിറയുകയാണ്..

Movie – The Attorney

Genre – Courtroom Drama

Language – Korean

Song Kang Ho യുടെ കരിയർ ഗ്രാഫിൽ വളരെ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നു. ബോക്സ് ഓഫീസിലും പ്രേക്ഷകരുടെ ഇടയിലും ഒരേപോലെ നല്ല അഭിപ്രായം നേടിയ ഒരു കോർട്ട്റൂം ഡ്രാമ.

നോട്ടറികളെ കൂടാതെ അറ്റോർണിമാർക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ നിയമസഹായം ചെയ്യാം എന്ന നിയമം വന്നപ്പോൾ രക്ഷപ്പെട്ടത് Song ആണ്. പണം വന്നു തുടങ്ങിയപ്പോൾ കഷ്ടപ്പാട് സമയത്ത് താൻ പണി ചെയ്ത ഒരു കെട്ടിടം അയാൾ സ്വന്തമാക്കി. കടപ്പാടിന്റെ പുസ്തകത്തിൽ ഒരു പേര് കൂടി ഉണ്ടായിരുന്നു. ആ സ്ത്രീയുടെ മകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരു കൂട്ടം ആളുകൾ നിയമക്കുരുക്കിൽ പെടുത്തിയപ്പോൾ Song ആ കേസ് ഏറ്റെടുക്കുകയാണ്.

രണ്ടു മണിക്കൂറുള്ള സിനിമയിൽ ആദ്യത്തെ ഒരു മണിക്കൂർ Song ന്റെ കഥാപാത്രവും അയാളുടെ ജീവിതവും അതിലൂടെ മറ്റുള്ളവരെയും നമുക്ക് പരിചയപ്പെടുത്തുന്നു. ഇമോഷണലായി കഥ പറയുന്ന സിനിമ വളരെ നല്ലൊരു അനുഭവം ആണ് ആദ്യത്തെ പകുതിയിൽ സമ്മാനിക്കുന്നത്. പിന്നീട് അതൊരു കോർട്ട് റൂം ഡ്രാമ ആകുന്നു. സാധാരണ ഗതിയിൽ നിന്നും മാറിയ ഏറെ ചിന്തിപ്പിക്കുന്ന ഒരു ക്ലൈമാക്സ് കൂടെ ആകുമ്പോൾ അറ്റോർണി മികച്ചൊരു സിനിമയാകുകയാണ്.