തൊണ്ണൂറുകളിൽ ദൂരദർശൻ കണ്ടിരുന്നവർ ക്യാപ്റ്റൻ വ്യോമിനെ മറക്കാൻ സാധ്യതയില്ല. അതൊക്കെ ഒരു നൊസ്റ്റാൾജിയ!! അതിന്റെ സംവിധായകൻ കേതൻ മെഹ്ത പിന്നീട് ആമിർ ഖാനെ നായകനാക്കി മംഗൾ പാണ്ഡെ സംവിധാനം ചെയ്തു, രംഗ് റസിയ, മഞ്ജി പോലുള്ള നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. Zeal for Unity യുടെ ഭാഗമായി ഇന്ത്യ – പാകിസ്ഥാൻ സംവിധായകരുടെ ഫിലിം ഫെസ്റ്റിവലിൽ Zee5 ആദ്യമായി റിലീസ് ചെയ്തത് മേഹ്തയുടെ Toba Tek Singh ആയിരുന്നു.

Movie – Toba Tek Singh (2018)

Genre – Political Satire

Language – Hindi

സാദത് ഹസ്സൻ മന്റോയുടെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി എടുത്ത ചിത്രം. വിഭജനത്തെ തുടർന്ന് ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അവിടുത്തെ അന്തേവാസികളെ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും മാറ്റി പാർപ്പിക്കാൻ തീരുമാനിക്കുന്നു. വിഭജനത്തെ പറ്റി അവരുണ്ടോ അറിയുന്നു?? തന്റെ നഗരം ഇപ്പോൾ പാകിസ്ഥാനിൽ ആണെന്നറിയുന്ന കേന്ദ്ര കഥാപാത്രം പോകാൻ കൂട്ടാക്കുന്നില്ല.

സത്യത്തിൽ ആർക്കായിരുന്നു ഭ്രാന്തു? അന്നുവരെ കൂടെ ഉണ്ടായിരുന്നവരെ വിഭജനത്തിലൂടെ അകറ്റിയവർക്കോ അതോ വിഭജനം മൂലം കഷ്ടപ്പെടുന്നവർക്കോ? പങ്കജ് കപൂറിന്റെ പ്രകടനത്തെ പറ്റി പറയുകയാണെങ്കിൽ വാക്കുകൾ തികയാതെ വരും. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ രാഷ്ട്രീയം മുതലെടുത്തവർക്കുള്ള ചാട്ടയടി എന്ന് തന്നെ പറയാം.

ഒരു മാസ്റ്റർപീസ് എന്ന് നിസംശയം പറയാവുന്ന സിനിമ.ഒരു മണിക്കൂർ 13 മിനിറ്റ് മാത്രം ദൈർഘ്യം ഉള്ള സിനിമ.കാണുക..ആസ്വദിക്കുക..അനുഭവിക്കുക..