മാർവലിന്റെ ആനിമേറ്റഡ് ഫീച്ചറുകളിൽ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റുന്ന സിനിമ. ബാക്കിയുള്ള അനിമേ അടക്കമുള്ള എല്ലാ സിനിമയും തൂക്കിയാലും ഈ സിനിമയുടെ തട്ടു താഴ്ന്നു തന്നെ ഇരിക്കും.

ഡോക്ടർ സ്റ്റീഫൻ സ്‌ട്രെഞ്ചിന്റെ ജീവിതം അപകടത്തിന് മുന്പും പിൻപും ആയി കാണിക്കുന്നു. കൂടാതെ സഹോദരിയായ ഏപ്രിലിന്റെ മരണം എത്രത്തോളം ഡോക്ടറെ തളർത്തി എന്നും നമ്മെ അറിയിക്കുന്നുണ്ട്.

ഡോക്ടർ ടിബറ്റിൽ എത്തി ഏൻഷ്യന്റ് വണ്ണിന്റെ കീഴിൽ പരിശീലനം നടത്തുന്നതും തുടർന്ന് തന്റെ ഡെസ്ടിനി മനസ്സിലാക്കുന്നതും വലിയൊരു അപകടത്തിൽ നിന്നും മാനവരാശിയെ രക്ഷിക്കുന്നതും നമുക്ക് കാണാം. മൊത്തത്തിൽ മാർവലിന്റെ ഒരേയൊരു നല്ല അനിമേഷൻ ചിത്രം.