ഇൻറർനെറ്റിൽ നോക്കിയാൽ ഒരുപാട് സെക്സ് ടേപ്പുകൾ കാണാം. പലതിനും പിന്നിലും ഓരോ കഥകൾ ഉണ്ടാകും. ഭൂരിഭാഗവും ചെന്നെത്തുന്നത് ചതിയിൽ തന്നെയാകും. ഇന്റർനെറ്റ്‌ ഇന്നത്തെ തലമുറയെ ഒരുപാട് കാര്യങ്ങളിൽ സ്വാധീനിക്കുന്നുണ്ട്. സെക്സ് ടേപ്പുകൾ ഉണ്ടാക്കുക എന്നത് ബ്ലാക്ക്മെയിലിലൂടെ പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി കാണുന്ന പ്രായപൂർത്തി ആകാത്ത ക്രിമിനലുകൾ സമൂഹത്തിൽ കൂടിക്കൂടി വന്നാൽ??

Movie – Marionette (2018)

Genre – Mystery, Thriller, Drama

Language – Korean

ഒരു യുവ അധ്യാപികയാണ് നമ്മുടെ കേന്ദ്രകഥാപാത്രം. ഒരുനാൾ ഒരു കോഫി കുടിച്ചയുടൻ തോന്നിയ മയക്കം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മയങ്ങികിടന്നിരുന്ന അവളെ വെച്ചുള്ള ഒരു ടേപ്പ് ചിലർ ഉണ്ടാക്കുന്നു. അതിലൂടെ ബ്ലാക്‌മെയ്ൽ ചെയ്യുകയാണ് ഉദ്ദേശം, എന്നാൽ തന്റെ ഒരു വിദ്യാർത്ഥിനിയും സമാന അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നറിയുമ്പോൾ ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനായി അവൾ ഇറങ്ങിത്തിരിക്കുന്നു.

കൃത്യമായ പേസിങ്ങിൽ തന്നെയാണ് സിനിമയുടെ സഞ്ചാരം. പതുക്കെ പതുക്കെ മുന്നേറി അവസാനം oru ട്വിസ്റ്റ്‌ രണ്ടു ട്വിസ്റ്റ്‌ ചറപറാ ട്വിസ്റ്റ്‌ എന്ന നിലയിലാണ് സിനിമ അവസാനിക്കുന്നതും. ഒന്നുരണ്ടു ട്വിസ്റ്റുകളൊക്കെ നമ്മൾ ഊഹിച്ചെടുക്കും എങ്കിലും ഒരു ഘട്ടം എത്തുമ്പോൾ ഇത്രയും വേണമായിരുന്നോ എന്ന ചോദ്യം ഉയരും.

ഇന്നത്തെ സാഹചര്യത്തിൽ, ഇന്റർനെറ്റ്‌ യുഗത്തിൽ നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല എന്നത് നാം ഓർക്കേണ്ടിയിരിക്കുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമ പറയുന്നതും. അവസാനത്തെ അരമണിക്കൂറിൽ വന്നു പോകുന്ന ട്വിസ്റ്റുകൾ സിനിമയുടെ ഹൈലൈറ്റ് ആണ്. ത്രില്ലർ പ്രേമികൾ കാണുക, ആസ്വദിക്കുക..