ചെങ്കൽ രഘുവിന്റെയും കൂട്ടരുടെയും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഒരു യാത്രയാണ് സിനിമ. അവരുടെ ലക്ഷ്യം ഒരാളെ തല്ലുക എന്നതാണ്. തങ്ങളുടെ സാമ്രാജ്യമായ തിരോന്തരത്ത് വന്നു തങ്ങളുടെ കൂട്ടുകാരനെ തല്ലിയ അവനോടുള്ള പ്രതികാരം തീർക്കാതെ തിരിച്ചു വരില്ല എന്നതാണ് ശപഥം. ചോരപ്പുഴ ഒന്നുമല്ല ഒഴുകാൻ പോകുന്നത്… ചിരിയുടെ പെരുമഴയാണ്…

🔰🔰🔰Whats Good??🔰🔰🔰

ഒന്നുമില്ലാത്ത ഒരു കഥയിൽ നർമം വാരിവിതറി അവതരിപ്പിച്ച വിധം ആണ് ഹൈലൈറ്റ്. കഥാപാത്രസൃഷ്ടികൾ എല്ലാം തന്നെ നന്നായിരുന്നു.

🔰🔰🔰Whats Bad??🔰🔰🔰

ചുമ്മാ ഒരു നേരംപോക്ക് സിനിമ എന്നതിലുപരി കലാമൂല്യമോ ശക്തമായ തിരക്കഥയോ ഒന്നുമില്ല. എന്റർടൈന്മെന്റ്റ് ഘടകം നന്നായി വന്നെങ്കിലും മൊത്തത്തിൽ ആവറേജിൽ ഒതുങ്ങിയ വിധം ഒരു കുറവായി കാണാം.

🔰🔰🔰Watch Or Not??🔰🔰🔰

ഒരു ഫൺ റൈഡ് എന്ന് തന്നെ പറയാം ഈ സിനിമയെ. തിരുവനന്തപുരം ഭാഷ, കാസർഗോഡ് ഭാഷ എന്നിവയൊക്കെ ഒരുപാട് വരുന്ന ഈ സിനിമയിൽ ഭാഷകളെ തമ്മിൽ ട്രോളുന്ന വിധം മുതൽ ഗുണ്ടകളുടെ ജീവിതവും അവരിലെ മണ്ടന്മാരുടെ മണ്ടത്തരങ്ങളും ഒക്കെയായി നല്ലൊരു നേരം പോക്ക് ഒരുക്കുന്നുണ്ട് സംവിധായകൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥാപാത്രം രസകരമായിരുന്നു. സുധി കോപ്പ ആയാലും സൈജു കുറുപ്പ്, പോത്തേട്ടൻ, ബേസിൽ എന്നിവരൊക്കെ തങ്ങളുടെ വേഷം നന്നായി അവതരിപ്പിച്ചു. അവരുടെ സംസാരശൈലിയും കിടിലൻ നർമ രംഗങ്ങളും ഒക്കെ നമ്മളെ എൻഗേജ് ചെയ്യിക്കുന്നുണ്ട്.

അനു സിത്താര ഒന്നോ രണ്ടോ സീനുകളിൽ മാത്രമായി അഭിനയിച്ചത് എന്തിനാണോ ആവോ… ഇടവേളയോട് കൂടി സിനിമയ്ക്ക് ഒരു ത്രില്ലർ സ്വഭാവം കൈവരുന്നു എങ്കിലും പിന്നീട് അങ്ങോട്ട്‌ കോമഡി ട്രാക്കിലൂടെ തന്നെ നീങ്ങുന്നു. ഹരീഷ് കണാരൻ പതിവ് ഭാഷാശൈലി മാറ്റി ഇത്തവണ മാറ്റിപ്പിടിച്ചിട്ടുണ്ട്.

എത്രയൊക്കെ നമ്മെ ചിരിപ്പിച്ചാലും മൊത്തത്തിൽ ഒരു ശരാശരി അനുഭവം മാത്രമേ സിനിമ നൽകുന്നുള്ളൂ.. ബിജു മേനോന്റെ ഒരായിരം കിനാക്കളാൽ എന്ന സിനിമ ഇതിനേക്കാൾ എൻജോയ് ചെയ്ത ആളാണ്‌ ഞാൻ. അതൊരു ത്രില്ലർ സിനിമ ആയിരുന്നെങ്കിൽ ഇതൊരു ബ്ലാക്ക് കോമഡിയാണ്.

ചിരിപ്പിക്കാൻ വേണ്ടി ചളി പറയാതെ സാഹചര്യങ്ങൾ കൊണ്ടുണ്ടാകുന്ന കോമഡികളാണ് സിനിമയിൽ അധികവും.എന്നാൽ രണ്ടാം പകുതിയിൽ ചിക്കൻ സ്ഥലങ്ങളിൽ കോമഡിയും ചളിയും ഒന്നുമില്ലാതെ ബ്ലാങ്ക് ആകുന്നുണ്ട്.അവിടെ ചെറിയൊരു ലാഗ് തോന്നാം. ക്ലൈമാക്‌സും അതിനോട് ചേർന്നുള്ള സീനുകളും നന്നായിരുന്നു.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ നല്ലൊരു ടൈം പാസ് മൂവി. തീവണ്ടിയും പടയോട്ടവും ഒരേ റേറ്റിംഗ് അർഹിക്കുന്ന സിനിമകളാണ്. തീവണ്ടിയിൽ സംവിധായകന്റെ കുറച്ചു ബ്രില്യൻസ് അടങ്ങുമ്പോൾ ഇതിൽ അത്രയ്ക്ക് അങ്ങോട്ട്‌ ബ്രില്യൻസ് ഇല്ല എന്ന് മാത്രം.നമുക്ക് എന്റർടൈൻമെന്റ് ആണല്ലോ മുഖ്യം!