കരിയറിലെ ശിവയുടെ വളർച്ച അത്ഭുതത്തോടു കൂടിയേ കാണാൻ കഴിയൂ.. 12 സിനിമകളാണ് ശിവയുടെ റിലീസ് ആയതു, അതിൽ പത്താമത്തെ സിനിമ മുതൽ മികച്ച ഓപ്പണിങ് ശിവയ്ക്ക് കിട്ടി വരുന്നു. സ്ത്രീകളും കുട്ടികളും യൂത്തും എല്ലാവരും അടങ്ങുന്ന നല്ലൊരു ഫാൻ ഫോളോവിങ് ശിവയ്ക്ക് ഇപ്പോൾ ഉണ്ട്. അതിരാവിലെ 5 മണിക്ക് ഒക്കെ സീമരാജ ഷോ പറഞ്ഞിരുന്നു. എന്നാൽ 24Am Studios ന്റെ ചില സാമ്പത്തിക പ്രശ്നങ്ങളാൽ സിനിമ 7 മണി മുതലാണ് പ്രദർശിപ്പിച്ചു തുടങ്ങിയത്. ഇക്കൊല്ലത്തെ രണ്ടാമത്തെ വലിയ ഓപ്പണിങ് ആണ് സീമരാജ നേടിയിരിക്കുന്നത്.

🔰🔰🔰Whats Good??🔰🔰🔰

ശിവ-സൂരി കോമ്പിനേഷനിൽ സമന്ത കൂടി ഉൾപ്പെടുമ്പോൾ ഉള്ള ചില കോമിക് സീനുകൾ.

🔰🔰🔰Whats Bad??🔰🔰🔰

പൊൻറാം-ശിവ-സൂരി കോമ്പിനേഷൻ എന്ന് പറയുമ്പോൾ പ്രതീക്ഷിക്കുന്ന ഒരു കോമിക് റിലീഫ് ഈ സിനിമയിൽ മിസ്സിംഗ്‌ ആണ്. കഥാപരമായി യാതൊന്നും തന്നെ പറയാൻ ഇല്ലാത്ത സ്ക്രിപ്റ്റ് ആണെങ്കിൽ കൂടി കോമഡി ആ കുറവ് പരിഹരിക്കാറുണ്ട്. ഇവിടെ അനാവശ്യ രാജാപാട്ട് കഥയൊക്കെ പറഞ്ഞു, വളരിയുടെ പേറ്റന്റ്റ് തമിഴന് നൽകാനായി ഒരു സിനിമ എടുത്തത് പോലെ തോന്നി. രണ്ടാം പകുതി ഒരു ഭാരമായി തന്നെ അനുഭവപ്പെട്ടു.

🔰🔰🔰Watch Or Not??🔰🔰🔰

തൊട്ടടുത്ത വീട്ടിലെ പയ്യൻ ഇമേജ് ആയിരുന്നു ശിവയ്ക്ക്. പതുക്കെ അതൊരു മാസ് ഹീറോ ആക്കാനുള്ള ശ്രമമമാണ് സീമരാജയിൽ കാണുന്നത്.ഡയലോഗ് മോഡുലേഷൻ കുറച്ചൂടെ നന്നാക്കണം എന്ന് തോന്നി.തൊണ്ടയിൽ കിച്ചു കിച് വന്നത് പോലെയും റബ്ബർ ബാൻഡ് പോലെ നീട്ടി നീട്ടി സ്ഥിരം ഡയലോഗ് മോഡുലേഷൻ കൊണ്ട് നടക്കുന്ന തലയും തലപതിയും ഉള്ള കോട്ടയിൽ ശിവയ്ക്കും ഒരു സ്ഥാനം കിട്ടും. ഇത്രയും നാൾ മാസ് ഹീറോകളെ കലായ്ച്ച ശിവ അതേ മാസ് ഹീറോ ആകുമ്പോൾ ഒരു ഓഡ്ഡ് ഫീൽ ഉണ്ടാകുന്നുണ്ട്. എന്നാൽ ചില മാസ് സീനുകൾ നന്നായിട്ടുമുണ്ട്.

സൂരിയുമായുള്ള കോമ്പിനേഷൻ തന്നെയാണ് ഹൈലൈറ്റ് എങ്കിലും ഇത്തവണ കോമഡി നന്നേ കുറഞ്ഞു പോയി.പകരം തലവേദന എടുക്കുന്ന ഡയലോഗ് ഡെലിവെറിയുമായി ലാലും സിമ്രാനും എത്തുന്നു. ദോഷം പറയരുതല്ലോ..നല്ല വെറുപ്പിക്കൽ ആയിരുന്നു. തല-ദളപതി റെഫറൻസുകൾ വാരി വിതറി ഫാൻസിനെ ദൃതങ്കപുളകിതൻ ആക്കുന്ന ടീം ഒരു ജിമിട്ടിനെ കൊണ്ട് വന്നു പുലിമുരുഗൻ BGM ഇട്ടു മലയാളികളിലെ പ്രേത്യേക വിഭാഗത്തെയും സന്തോഷിപ്പിക്കുന്നുണ്ട്. എന്തരോ എന്തോ??

ശിവയുടെ പ്രതിഫലം കൂടാതെ 40 കോടിക്ക് മുകളിലാണ് ബജറ്റ് എന്ന് പറയുന്നു. ഹിസ്റ്റോറിക്കൽ സീനുകളും യുദ്ധ രംഗങ്ങളും നന്നായിരുന്നു എങ്കിലും ശിവയെ ഒരു രാജാവായി കണ്ടപ്പോൾ തമിഴ് പടം പോലെ ഒരു സ്പൂഫ് ആണോയെന്ന സംശയം വന്നു.ഡയലോഗുകൾ വരെ ബാഹുബലിയുടെ ടോണിൽ,അതേ മോഡുലേഷനിൽ വരുമ്പോൾ എത്ര പണം മുടക്കി നന്നാക്കാൻ നോക്കിയാലും ആ പോർഷൻ ഒരു ഗും ഇല്ലാതെ ആകുന്നു. ബൂമറാങ്ങിന്റെ അപ്പനായ വളരി കണ്ടെത്തിയത് തമിഴൻ ആണെന്ന് പറയുന്നുണ്ട്. അതൊരു നല്ല ഇൻഫോ ആയിരുന്നു.

വരും ആനാ വരാത് എന്ന പാട്ടിനു മുന്പും ആ പാട്ടിലും യോഗി ബാബുവിനെ കാണിക്കുന്നുണ്ട്. ഒരുപക്ഷെ യോഗിബാബുവിന്റെ സീനുകൾ എഡിറ്റിംഗ് ടേബിളിൽ വച്ചു മുറിച്ചു മാറ്റിയതാകാം. പൊൻറാമിന്റെ മുൻചിത്രങ്ങളിൽ സത്യരാജിനും രാജ് കിരണും നല്ല വെയിറ്റേജ് ഉള്ള റോൾ കിട്ടിയപ്പോൾ ഇതിൽ നെപ്പോളിയനെ വേസ്റ്റ് ആക്കി എന്ന് വേണം പറയാൻ.

സാമന്തയുടെ സിലമ്പാട്ടം നന്നായിരുന്നു.അതേപോലെ സൂരിയുടെ സിക്സ് പാക്കും. എന്നാൽ സിനിമയിൽ ഇതുരണ്ടും വേണ്ടത് പോലെ ഉപയോഗിച്ചില്ല എന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്. കീർത്തി സുരേഷിന്റെ ഗസ്റ്റ് റോൾ കൊള്ളാം.നല്ല സുന്ദരി ആയിട്ടുണ്ട്.

🔰🔰🔰Last Word🔰🔰🔰

അത്യാവശ്യം ചിരിപ്പിക്കുന്ന ആദ്യപകുതിയും അനാവശ്യ സീനുകളും ബലഹീനമായ ക്ലൈമാക്‌സും ചേർന്ന രണ്ടാം പകുതിയും നൽകുന്ന സീമരാജ ശിവയുടെ കരിയറിൽ എന്റർടൈൻമെന്റ് ഏറ്റവും കുറവുള്ള സിനിമയായി മാറുന്നു.