കുറച്ചു നാൾ യൂത്ത് ഓഡിയന്സിനു വേണ്ടി സിനിമകളൊക്കെ ചെയ്ത ശേഷം B&C സെന്ററുകളൊക്കെ കീഴടക്കാനും ഫാമിലി ഓഡിയന്സിനെ കയ്യിലെടുക്കാനും തെലുങ്കിൽ സ്ഥിരമായി വരുന്ന ഒരു കഥയുണ്ട്. റെഡി, ധീ, ലൗക്യം, ബ്രിന്ദാവനം, സൺ ഒഫ് കൃഷ്ണമൂർത്തി, ഗോവിന്ദുടു അന്ധരിവാദലേ, അതരിന്തിക്കി ദാരേടി, അനേകം നാഗാർജുന പടങ്ങൾ ഇവയൊക്കെ ഫോളോ ചെയ്യുന്ന സ്ഥിരം ഫാമിലി ഡ്രാമ ക്ലിഷേ കഥ തന്നെയാണ് ശൈലജ റെഡ്ഢി അല്ലുടു എന്ന സിനിമയ്ക്കും പറയാനുള്ളത്.

🔰🔰🔰Whats Good??🔰🔰🔰

പല താരങ്ങളാൽ പല പല വർഷങ്ങളിൽ എന്റെ അപ്പൂപ്പൻ മുതൽ കണ്ടു വരുന്ന കഥ ആയതിനാൽ ഗോപിയേട്ടന്റെ മ്യൂസിക് എവിടെയാണ് കേട്ടത് എന്ന ചിന്ത എന്റെ രണ്ടര മണിക്കൂർ നിശ്പ്രയാസം പോയിക്കിട്ടാൻ സഹായിച്ചു. ദേജാവു എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ.. എജ്ജാതി!

🔰🔰🔰Whats Bad??🔰🔰🔰

അതൊന്നും എഴുത്തിലൂടെ പറയാൻ സാധിക്കില്ല, അനുഭവിച്ചു തന്നെ അറിയണം.

🔰🔰🔰Watch Or Not??🔰🔰🔰

Chey എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന യുവ സാമ്രാട്ട് നാഗചൈതന്യയുടെ ഈ ചിത്രം കണ്ടുപഴകിയ കഥ യാതൊരു വ്യത്യാസവും ഇല്ലാതെ ബോറൻ അവതരണത്തിലൂടെ നമുക്ക് തരുന്ന ഒന്നാണ്.

ചൈതന്യ എന്നാണ് നായകൻറെ പേര്. ആദ്യപകുതിയിൽ തുണിക്കടയിൽ വെയ്ക്കുന്ന ബൊമ്മയ്ക്ക് ജീവൻ വെച്ചത് പോലെ അഭിനയിക്കുന്ന മലയാളികളുടെ അഭിമാനമായ അനൂട്ടിയെ കണ്ടമാത്രയിൽ ഇഷ്ടപ്പെട്ടു കുറേ കഷ്ടപ്പെട്ട് വളച്ചെടുക്കുന്നു. നായകൻറെ അച്ഛൻ ആണെങ്കിൽ അന്യായ ഈഗോ ഉള്ള ഒരു മനുഷ്യനാണ്. അയാളുടെ ഒരു പ്രവൃത്തി താൽക്കാലികമായി നായകൻറെയും നായികയെയും അകറ്റുന്നു.

രണ്ടാം പകുതിയിൽ അതാ വരുന്നു ശൈലജ റെഡ്ഢി. നായികയുടെ അമ്മ. വളരെ അറഗെന്റ്റ് ആയ അവരെ കൺവിൻസ്‌ ചെയ്തിട്ടു വേണം നായകനും നായികയ്ക്കും ഒന്നിക്കാൻ.. പക്ഷെ അമ്മയും മകളും പരസ്പരം മിണ്ടിയിട്ട് അഞ്ചു വർഷമായി. സ്വാഭാവികമായും നായകൻ എന്ത് ചെയ്യും.. ആ വീട്ടിലുള്ള എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു എല്ലാ പ്രശ്നവും സോൾവ് ആക്കണം. നന്മ+ത്യാഗം ഇവയൊക്കെ കാണിച്ചു ഒരു ഫാമിലി ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സ്‌ നൽകി പ്രേക്ഷകനെ യാത്രയാക്കണം.

അനൂട്ടി ഭാഗ്യവതിയാണ്.. ഒരു സിനിമയിലും ദേഹം അനങ്ങി ഡാൻസ് ചെയ്യേണ്ടി വരുന്നില്ല. ചുമ്മാ അങ്ങ് നടന്നു കൊടുത്താൽ മാത്രം മതി. ഡാൻസിന് പകരം അനൂട്ടിയുടെ നിതംബത്തിന്റെ ക്ലോസപ്പ് ഷോട്ടുകൾ കൊണ്ട് സംവിധായകനും ക്യാമറ മേനോനും തൃപ്തിപ്പെടും എന്ന് തോന്നുന്നു. അഭിനയം എന്നൊരു വാക്ക് കുട്ടി കേൾക്കാത്തത് കൊണ്ട് ആ ഭാഗത്തേക്ക്‌ പോകുന്നില്ല.

സത്യത്തിൽ തെലുങ്ക് സിനിമ ഉദ്ദേശിക്കുന്നത് ഒരു യൂണിവേഴ്‌സ് ആണ്. FCU അഥവാ Family Cinematic Universe. കല്യാണത്തിന് സമ്മതം വാങ്ങൽ, വഴക്കിട്ട കുടുംബങ്ങളെ ഒന്നിപ്പിക്കാൻ തുടങ്ങി ഏതു വർക്കും ഈ യൂണിവേഴ്സിൽ ഉള്ളവർ ചെയ്തു കൊടുക്കും. സൂപ്പർ പവറായി ആവശ്യത്തിൽ കൂടുതൽ നന്മ വേണം. അത്ര മാത്രം!

ഈ ഫാമിലി ഗുണ്ട് പടങ്ങളൊക്കെ മറ്റുള്ള ഭാഷകളിൽ കൂടി റീമേയ്ക്ക് ചെയ്തു അതും കൂടി ആയി ഇതൊരു ഇന്റർനാഷണൽ യൂണിവേഴ്‌സ് ആകും എന്നത് ഉറപ്പാണ്. കാത്തിരിക്കാം ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കായി…

🔰🔰🔰Last Word🔰🔰🔰

ഗോപിയേട്ടന്റെ ആ മ്യൂസിക് എവിടെയോ കേട്ടിട്ടുണ്ടല്ലോ… ഇതാണോ അത്..??