ദുൽഖർ സൽമാൻ – അനുരാഗ് കശ്യപ് കോമ്പിനേഷനിൽ മൻമർസിയാൻ എന്നൊരു സിനിമ വരുന്നു എന്ന വാർത്തയിലാണ് ഈ സിനിമയെ പറ്റി ആദ്യമായി കേൾക്കുന്നത്. നല്ല സ്ക്രിപ്റ്റുകൾ ഒഴിവാക്കുന്നതിൽ വാപ്പസിയ്ക്ക് പഠിച്ച ദുല്ഖറിന് പകരം അഭിഷേക് ബച്ചൻ ഈ സിനിമയിലെ ഭാഗമായി. ഫാന്റം ഫിലിംസിൽ എന്നും വിശ്വാസം ഉള്ളതിനാൽ ഈ സിനിമയിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. അത് തെറ്റിയില്ല.. ഈ ആഴ്ചയിലെ ആറു റിലീസുകളിൽ ഏറ്റവും മികച്ചത് എന്ന് മാത്രമല്ല, ഈ വർഷത്തെ തന്നെ നല്ല ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ് മൻമർസിയാൻ.

🔰🔰🔰Whats Good??🔰🔰🔰

റൂമി.. റൂമി.. റൂമി… എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രത്തെയാണ് കശ്യപ് നമുക്ക് നൽകിയിരിക്കുന്നത്. റൂമി-വിക്കി-റോബി എന്നിവർ തമ്മിലുള്ള കോംപ്ലക്സ് റിലേഷനും പക്കാ റിയാലിറ്റിയിലുള്ള സംഭാഷണങ്ങളും അഭിനയമുഹൂർത്തങ്ങളും രസച്ചരട് പൊട്ടിക്കാതെ കടന്നു വരുന്ന ഒരുപാട് പാട്ടുകളും സിനിമയെ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്.

🔰🔰🔰Whats Bad??🔰🔰🔰

ഇന്റർവെൽ അടക്കം മൂന്ന് മണിക്കൂറിൽ കൂടുതൽ നേരം ഒരു സിനിമയ്ക്കായി ചിലവഴിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെ. ദൈർഘ്യം കുറച്ചിരുന്നെങ്കിൽ നന്നായേനെ.

🔰🔰🔰Watch Or Not??🔰🔰🔰

കാമുകിയുമായി ആർഗ്യുമെന്റ് ഉണ്ടാകുന്നത്, അവളെ കൺവിൻസ്‌ ചെയ്യുന്നത്, നമ്മുടെ പ്രവർത്തിയിൽ അവൾ ഫ്രസ്ട്രേറ്റഡ് ആകുന്നത്, വഴക്കിടുമ്പോഴും വഴക്ക് പാച്ചപ്പ് ആയതിനു ശേഷമുള്ള ബോഡി ലാംഗ്വേജ്, അവളുടെ ചോദ്യത്തിന് ഉത്തരം ഇല്ലാതെയാകുമ്പോൾ ഒരു ചുംബനത്തിലൂടെ ആ ടോപിക് അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.. And Of crz.. Love Making.. ഇതെല്ലാം പക്കാ ഒറിജിനാലിറ്റിയിൽ നമ്മുടെ റിയൽ ലൈഫിൽ നടന്നത് പോലെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു അമ്പരപ്പ് ഉണ്ടാകില്ലേ.. അതാണ്‌ മൻമർസിയാൻ.

റൂമി എന്നൊരു കിടിലൻ കഥാപാത്രത്തെയാണ് നമ്മൾ സ്‌ക്രീനിൽ കാണുന്നത്.അവളുടെ കാമുകനായി വിക്കിയും, അവളെ കല്യാണം ആലോചിച്ചു വരുന്ന വിദേശത്ത് സെറ്റിൽ ആയ ഒരു ബാങ്കർ ആയി റോബിയും എത്തുന്നു. റൂമിയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാനുള്ള വിക്കിയുടെ മടിയും ധൈര്യക്കുറവും ദേഷ്യത്തിന്റെ പുറത്തെടുക്കുന്ന റൂമിയുടെ തീരുമാനവും ഇരുവരെയും റോബിയുമായി ബന്ധിപ്പിക്കുന്നു.തുടർന്ന് മൂവരും തമ്മിലുള്ള ഒരു കോംപ്ലക്സ് റിലേഷൻഷിപ്പ് ഭംഗിയായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.

മുൽക് എന്ന മികച്ച ചിത്രത്തിന് ശേഷം തപ്‌സി, റാസിയും സഞ്ജുവിനും ശേഷം വിക്കി കൗശൽ, ഒരിടവേളയ്ക്ക് ശേഷം അഭിഷേക്, മുക്കാബാസിനും സേക്രഡ് ഗെയിമ്സിനും ശേഷം അനുരാഗ് കശ്യപ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു കോരിത്തരിപ്പ് ഉണ്ടാകില്ലേ..അത് പൂർണ്ണ തൃപ്തിയിൽ അനുഭവിച്ചറിഞ്ഞ ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ സിനിമ.

തുടക്കം ഒരു പാട്ടിൽ..ഒടുക്കം ഒരു പാട്ടിൽ..സിനിമയിൽ മുഴുവൻ കുറേ പാട്ടുകൾ..എന്നാൽ ഒരെണ്ണം പോലും മിസ്‌പ്ലേസ്‌മെന്റ് ആയി തോന്നില്ല എന്ന് മാത്രമല്ല സിനിമയുടെ മൂഡുമായി നമ്മളെ കണക്റ്റ് ചെയ്യിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ പേസിങ് സ്ലോ ആകുന്നതിനാൽ ലൂ ബ്രേക്ക്‌ ഉണ്ടാകുന്നുണ്ട്.അതല്ലാതെ കുറവുകൾ ഒന്നും തന്നെ സിനിമയിൽ കാണുന്നില്ല. ക്ലൈമാക്സിലേ ഒരു ലോങ്ങ്‌ സിംഗിൾ ഷോട്ട് അതിലെ സംഭാഷങ്ങളാലും അഭിനേതാക്കളുടെ പ്രകടനത്താലും സംവിധായകൻ ക്രിയേറ്റ് ചെയ്ത ഫീലിനാലും നമ്മെ പൂർണ്ണ സംതൃപ്തിയിലേക്ക് ആനയിക്കുന്നുണ്ട്. റൂമി മനസ്സിൽ ഒരുപാട് നാൾ തങ്ങിനിൽക്കും..

🔰🔰🔰Last Word🔰🔰🔰

കാണുക..അനുഭവിച്ചറിയുക..എല്ലായ്പോഴും ഇത്തരം മാജിക് ഒന്നും സിനിമാക്കാർ ഒരുക്കാറില്ല..അവസരം നഷ്ടപ്പെടുത്താതെ ഇരിക്കുക..