Torture Porn എന്ന നിലയിലാണ് Saw Series നെ പലരും കാണുന്നത്. അതിന്റെ അണിയറപ്രവർത്തകരെ പോലെ എല്ലാ സിനിമയും കണ്ട പ്രേക്ഷകൻ എന്ന നിലയിൽ ഞാനും ആ വാക്കിനെ എതിർക്കുന്നു. കാര്യം മിക്സഡ് റിവ്യൂവും പക്കാ നെഗറ്റീവ് റിവ്യൂ ഒക്കെയാണ് ഈ സീരീസിലെ സിനിമകൾക്ക് കിട്ടുന്നത് എങ്കിലും ക്ലൈമാക്സിൽ വരുന്ന ട്വിസ്റ്റ്‌ എൻഡിങ് ഒരു അട്രാക്ഷൻ ആയിരുന്നു. Saw 3D യോട് കൂടി സീരീസ് അവസാനിച്ചു എന്ന് പറഞ്ഞെങ്കിലും ഒരു സിനിമ കൂടി ഇറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

Movie – Jigsaw (2017)

Genre -Body Horror, Thriller

Language – English

പത്തു വർഷം മുൻപ് കൊല്ലപ്പെട്ട ജിഗ്‌സോ വീണ്ടും പ്രത്യക്ഷപ്പെടുന്നു എന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടാകുന്നു. അതിനു കാരണം ജിഗ്‌സോയുടെ MO യിൽ നടക്കുന്ന കൊലപാതകങ്ങളാണ്. ഒരു ബോഡിയിൽ നിന്നും കിട്ടിയ രക്തസാമ്പിളുകൾ ജിഗ്‌സോയുടെ ആണെന്ന് തന്നെ ഉറപ്പിക്കുന്നു. അതോടെ ഒരു കാര്യം ഉറപ്പായി.. ഇനിയും ക്രൂരമായ കൊലകൾ നടക്കും.

ഇത്തവണ ജിഗ്‌സോ നാല് പേരെയാണ് തന്റെ ഗെയിമിനായി കണ്ടെത്തിയിരിക്കുന്നത്. അവരുടെ തെറ്റുകൾ എന്താണെന്ന ട്വിസ്റ്റിനു പുറമെ ക്ലൈമാക്സിൽ മറ്റൊരു അപ്രതീക്ഷിതമായ ട്വിസ്റ്റും കൂടെ ആകുമ്പോൾ ജിഗ്‌സോ പൂർത്തിയാകുന്നു.

ശരിയാണ്.. ബിലോ ആവറേജിൽ ഉൾപ്പെടുത്താവുന്ന ഒരു ഹൊറർ ഫിലിം. അത്രമാത്രം..എന്നാൽ ട്വിസ്റ്റ്‌ എൻഡിങ് ഇത്തവണ എന്താകും എന്നുള്ള ക്യൂരിയോസിറ്റി ഈ സിനിമ കാണാൻ പ്രേരിപ്പിക്കുന്നു. ബോറടിയില്ലാതെ ഒന്നര മണിക്കൂറിൽ അവസാനിക്കുന്നതിനാൽ വലിയ നഷ്ടം തോന്നില്ല.