മതഭ്രാന്തന്മാരുടെ നരനായാട്ട് വിഷയമാക്കി ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. അതിൽ നിന്നും മാൻഡി എത്രത്തോളം വ്യത്യസ്തമാണ് എന്ന് ചോദിച്ചാൽ… Its a sick film… Absolutely Crazy….Nicolas Cage ന്റെ പോസിറ്റീവ് റിവ്യൂ വന്ന സിനിമ എന്ന നിലയിൽ മാൻഡി റിലീസിന് മുന്പേ ശ്രദ്ധയാകർഷിച്ചിരുന്നു. അതിനാൽ തന്നെ നല്ല പ്രതീക്ഷയുണ്ടായിരുന്ന ഒരു സിനിമ കൂടിയായിരുന്നു ഇത്.

Movie – Mandy (2018)

Genre – Thriller

Language – English

സിനിമയുടെ തുടക്കത്തിൽ നമ്മൾ കാണുന്ന സിനിമാട്ടോഗ്രാഫി കാണുമ്പോൾ നമ്മുടെ കണ്ണിനാണോ കുഴപ്പം അല്ലെങ്കിൽ ലാപ്‌ടോപ്പിന് ബ്രൈറ്റ്നസ് കുറഞ്ഞോ എന്നൊക്കെ സംശയം തോന്നാം. എൺപതുകളിലെ കഥ പറയുന്ന സിനിമയുടെ പശ്‌ചാത്തലം കണ്ടാൽ ലോകാവസാനം വന്നു കഴിഞ്ഞത് പോലെയൊക്കെ തോന്നും. കണ്ണിനു സ്‌ട്രെയിൻ വരുന്ന രീതിയിൽ കളർ കോമ്പിനേഷൻ ഒരുക്കിയാണ് സിനിമ നമ്മെ സ്വാഗതം ചെയ്യുന്നത്.

റെഡ് മില്ലർ-മാൻഡി എന്നീ കപ്പിൾസിനെ പ്രേക്ഷകന് പരിചയപ്പെടുത്തുകയാണ് ആദ്യത്തെ പത്തിരുപതു മിനുട്ടുകൾ കൊണ്ട്. ബോറടിച്ചു അപ്പോൾ തന്നെ സിനിമ നിർത്തുന്നവർ ഭാഗ്യവാന്മാരാണ്… ഇത്രമാത്രം പുകഴ്‌ത്താൻ ഇതിൽ എന്തിരിക്കുന്നു എന്ന ആകാംക്ഷ കാരണം ബാക്കി കൂടി കാണുന്നു.

ഒരു റിലീജിയസ് കൾട്ട്, ഭീകരരൂപികളെ പോലെ വസ്ത്രം ധരിച്ച ബൈക്ക് റൈഡർമാർ.. മതം തലക്കു പിടിച്ചു വട്ടായ ആണ് ഏതാ പെണ്ണ് ഏതാ എന്ന് ഒറ്റനോട്ടത്തിൽ പോലും മനസ്സിലാക്കാൻ പറ്റാത്ത ഒരു കൂട്ടം ആളുകൾ മാൻഡിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. സ്വാഭാവികമായും റെഡ് പ്രതികാർ ചെയ്യണമല്ലോ.. Welcome To The World Of Madness….

On The Rocks ൽ 5 Vodka വീശിയ ശേഷം ഒരിത്തിരി സ്വർഗ്ഗത്തിലെ പുകയോ അല്ലേൽ LSD യോ ഒക്കെയായി കൂട്ടുകാരുടെ കൂടെ ഉച്ചത്തിൽ ബഹളം വെച്ചു അഞ്ചുനാ ബീച്ചിൽ മിന്നിമറിയുന്ന വെളിച്ചവും ചെവി തകർക്കുന്ന ട്രാൻസും ഒക്കെ ആകുമ്പോൾ കിട്ടുന്ന ഒരു ഹൈ ഉണ്ടല്ലോ.. ഏതാണ്ട് ആ അവസ്ഥയിൽ എത്തിക്കുന്നുണ്ട് സിനിമയുടെ രണ്ടാമത്തെ പകുതി. സിനിമാട്ടോഗ്രഫിയും പശ്ചാത്തല സംഗീതവും കളർ ടോണും എല്ലാം കൂടി നിങ്ങളെ ഒന്നുകിൽ ഒരു സ്റ്റോണർ ആക്കും ഇല്ലേൽ ഒരു ഭ്രാന്തൻ!

വയലൻസും സെക്‌സും കൂടുമ്പോൾ ഉണ്ടാകുന്ന ഓർഗാസം ഇതിന്റെ സംവിധായകൻ പരീക്ഷിക്കുന്നത് ഈ സിനിമയിലെ കഥ കൊണ്ടാണ് എങ്കിലും നിക്കോളാസ് കേജിന്റെ പ്രകടനം കിടു എന്ന് പറയാതെ വയ്യ. ടോയ്‌ലറ്റിന്റെ അകത്തു വെച്ചുള്ള ഒരു ഇമോഷണൽ സീനുണ്ട്.. വാഹ്!! പകയെരിയുന്ന കണ്ണുകളുമായി പ്രതികാരദാഹവുമായി റെഡ് ഒരു ആയുധം ഉണ്ടാക്കുന്ന സീനുണ്ട്… മാസ്.. ആൻഡ്.. രോമാഞ്ചം!

പ്രതികാരനിർവ്വഹണം വയലൻസിന്റെ അങ്ങേയറ്റത്തിലൂടെയാണ് പറയുന്നത്. ഒരു മാഡ്‌നെസ്സ് ഫീൽ നൽകുന്നു എന്നല്ലാതെ യാതൊന്നും ഇല്ല. സിനിമ ഇഷ്ടപ്പെട്ടോ എന്നൊരു ചോദ്യത്തിന് ഇല്ല എന്ന് തന്നെ ഉത്തരം നൽകാം.