കുടിവെള്ളത്തിലൂടെ ഒരു വൈറസ് പടരുകയും അത് ആ പ്രദേശത്തെ മൊത്തം ആളുകളെ തന്നെ ഭീതിയിൽ ആഴ്ത്തുകയും ചെയ്യുന്ന തീമിൽ ഇറങ്ങിയ ചിത്രമാണ് The Crazies. ഇതേ പേരിലുള്ള പഴയൊരു സിനിമയുടെ റീമെയ്ക് ആണ് ഈ ചിത്രം.

Movie – The Crazies (2010)

Genre – Sci-Fi, Horror

Language – English

വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ അത് തലച്ചോറിനെ ബാധിക്കുകയും സ്വന്തം കുടുംബത്തെയും അയൽക്കാരെയും കൊല്ലാനുള്ള ഒരു ത്വര ഉണ്ടാവുകയും ചെയ്യുന്നു. സ്വന്തമായി ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ നമ്മുടെ സ്വന്തം എന്ന് കരുതുന്ന ആളുകൾ തന്നെ നമ്മെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

പരിശോധനയിൽ നായകൻറെ ഭാര്യയ്ക്ക് പോസിറ്റീവ് റിസൾട്ട് വരികയും നായകനുമായി അകന്നു നിൽക്കേണ്ട അവസ്ഥയും വരുന്നു. സത്യത്തിൽ ഗർഭിണിയായതു മൂലം പരിശോധനയിൽ പോസിറ്റീവ് എന്നു കാണിക്കുകയാണുണ്ടായത്. തുടർന്ന് വൈറസ് ബാധ ഏറ്റവരിൽ നിന്നും അധികാരികളിൽ നിന്നുമുള്ള ഒരു അതിജീവനമാണ് സിനിമ പറയുന്നത്.

ആദ്യം മുതൽ അവസാനം വരെ ത്രില്ലടിച്ചു കാണാവുന്ന ഒരു സിനിമ. സോമ്പി സിനിമകൾ മുതൽ ഒരുപാട് തവണ വിഷയമായ ഒരു തീം ഇത്തവണയും ബോറടിക്കാതെ അവതരിപ്പിച്ചിരിക്കുന്നു. കണ്ടിരിക്കാം ഈ ത്രില്ലർ.