കണ്ടുമടുത്ത സ്ലേഷർ കഥകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഹാപ്പി ഡെത്ത് ഡേ. എന്നാൽ പോലും കഥയിൽ വരുന്ന ബ്ലാക്ക് കോമഡികൾ കൊണ്ടും സസ്പെൻസ് കൊണ്ടും പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കഴിയുന്നുണ്ട് ഈ സിനിമയ്ക്ക്.

Movie – Happy Death Day (2017)

Genre – Slasher

Language – English

ട്രീ എന്ന നമ്മുടെ നായികയ്ക്ക് മറ്റുള്ളവരെ പ്ലീസ് ചെയ്യാനായി സ്വഭാവം മാറ്റാനൊന്നും താല്പര്യമില്ല. താൻ എന്താണോ അതേപോലെ തന്നെയാണ് ആരോടും പെരുമാറുക. തന്നെ പഠിപ്പിക്കുന്ന, വിവാഹിതനായ പ്രൊഫസറോട് ഉള്ള അവിഹിതബന്ധത്തിൽ പോലും അവൾക്കു കുറ്റബോധം ഇല്ല. എന്തിനു, അയാളോട് അവൾക്കുള്ളത് പ്രേമം പോലുമല്ല.. ഇങ്ങനെയുള്ള ഒരാളെ കൊല്ലാനായി ഒരു കില്ലർ വരുന്നു. അവളെ കൊല്ലുന്നു.

മരണശേഷം ട്രീ വീണ്ടും ഉണരുന്നു. അതേ.. അവൾ മരിച്ച ദിവസം വീണ്ടും ആവർത്തിക്കുകയാണ്. ഇത്തവണ വേറേ രീതിയിൽ മരണപ്പെടുന്നു. ട്രീ വീണ്ടും ഉണരുന്നു. ഇത്തവണ അവൾക്കു ഒരു കാര്യം മനസ്സിലായി.. താൻ മരിച്ചാൽ ഈ ലൂപ് വീണ്ടും വീണ്ടും തുടരും എന്ന്. ലൂപ് നിർത്തണം എങ്കിൽ കില്ലറെ കണ്ടെത്തണം. ട്രീ അതിനായി ഇറങ്ങിത്തിരിക്കുകയാണ്.

ഇതിലേ സസ്പെൻസ് എന്ന് പറയുന്നത് ഒരു ഡംപ് റീസണ് വേണ്ടിയുള്ള സസ്പെൻസ് ആണെന്ന് സിനിമയിൽ തന്നെ പറയുന്നുണ്ട്. അതായത് അവരുടെ സിനിമയിലെ പ്രധാനപ്പെട്ട ഒരു സസ്പെൻസിനെ അവർ തന്നെ കളിയാക്കുന്നു. സ്ക്രീം സിനിമയെ പലയിടങ്ങളിലായി ഓർമിപ്പിക്കുന്ന നല്ലൊരു ഫൺ റൈഡ്! കാണുക.. നിങ്ങൾക്ക് ഇഷ്ടപ്പെട്ടിരിക്കും..