വരത്തന്റെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ പലർക്കും 1971 ൽ ഇറങ്ങിയ Straw Dogs ന്റെ കഥയുമായി സാമ്യം തോന്നി എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച കണ്ടു. ഇതേ ചിത്രത്തിന്റെ റീമേയ്ക്ക് മുൻപൊരിക്കൽ കണ്ടിരുന്നു. സാധാരണ സിനിമയിൽ നിന്നും വല്യ വ്യത്യാസം ഒന്നും തോന്നിയില്ല. എന്നാൽ ഒറിജിനൽ വേർഷൻ ആണ് ബെറ്റർ എന്ന് പലരും പറഞ്ഞതിത് ആ സിനിമ കാണാൻ താല്പര്യം ഉണ്ടാക്കി.

Movie – Straw Dogs (1971)

Genre – Psychological Thriller

Language – English

ഡേവിഡ് ഒരു അമേരിക്കൻ മാത്തമാറ്റീഷ്യനാണ്. വിവാഹം ചെയ്തിരിക്കുന്നത് ബ്രിട്ടീഷുകാരിയായ ആമിയെയും. ആമി ജനിച്ചു വളർന്ന സ്ഥലത്തേക്ക് വിവാഹശേഷം ഇവർ പോകുന്നു. അമേരിക്കൻ ചുറ്റുപാടിൽ ജനിച്ചു വളർന്ന ഡേവിഡിന് ആമിയുടെ ആ വില്ലേജിലെ ആളുകളുടെ രീതിയുമായി പൊരുത്തപ്പെടാൻ ആദ്യമേ തന്നെ ബുദ്ധിമുട്ടായി തോന്നുന്നു.

ആമിയുടെ പഴയ സുഹൃത്തും അയാളുടെ ഗാങ്ങും മൂലം ഇവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൊത്തം നാട്ടുകാരിലേക്ക് എങ്ങനെ ഇൻവോൾവ് ആകുന്നു എന്നത് കാലഘട്ടത്തെ കണക്കികെടുത്താൽ ഒരു ഞെട്ടൽ ഉണ്ടാക്കുന്ന രീതിയിലാണ് കഥ പറയുന്നത്.

സ്ത്രീവിരുദ്ധതയും മെയിൽ ഷോവനിസവും റേപ്പ് സീൻ ചിത്രീകരിച്ച വിധത്തെ പറ്റിയുള്ള ചർച്ചകളും ഒക്കെയായി അത്യാവശ്യം നല്ല വിവാദമൊക്കെ പിടിച്ചു പറ്റിയ സിനിമ. ആമിയുടെ കഥാപാത്രം റേപ്പിനെ സമീപിക്കുന്ന രീതി തന്നെ ചർച്ചയ്ക്കുള്ള വകുപ്പുണ്ട്. എന്നാൽ പിന്നീട് അങ്ങോട്ട്‌ കഥയിൽ കാര്യമായ വഴിത്തിരിവുകൾ ഉണ്ടാവുകയും, അടി ഇടി വെടി നിറഞ്ഞ ഒരു പുകഞ്ഞ ക്ലൈമാക്‌സും ആസ്വാദനം നല്കുന്നുണ്ട്.

ഹോഫ്മാനെ പോലുള്ള ഒരാളെ ചെറുപ്പക്കാരനായി, സുന്ദരനായി കാണാൻ കിട്ടുന്ന അവസരം, അഭിനയിക്കാൻ പാട് പെടുന്ന, സൂസൻ എന്നിവരെയൊക്കെ കാണാം എന്നതാണ് ഹൈലൈറ്റ്.