ഡിസ്നിയുടെയും അവരുടെ സബ് ആയ പിക്‌സാറിന്റെയും ആനിമേഷൻ സിനിമകൾക്ക് ഒരു പാരഡി ആയോ സ്പൂഫ് ആയോ ഇറക്കിയ ചിത്രം എന്ന നിലയിൽ മാത്രമാണ് സോസേജ് പാർട്ടിയെ ഞാൻ കണ്ടിരുന്നത്. അതിനാൽ തന്നെ ഇത്രയും നാൾ ഹാർഡ് ഡിസ്‌കിൽ പൊടി പിടിച്ചു കിടന്നു. സത്യത്തിൽ ഇത്രയ്ക്കും weird ആയ ഇമാജിനേഷനും എക്സിക്യൂഷനും നേരത്തെ തന്നെ കാണേണ്ടതായിരുന്നു.

Movie – Sausage Party

Genre – Adult Comedy Animation

Language – English

സൂപ്പർ മാർക്കറ്റിൽ നമ്മൾ ധാരാളം ഭക്ഷ്യവസ്തുക്കൾ കാണാറുണ്ട്. ലുലുവിൽ ഒക്കെ പോകുമ്പോൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഒരുപാട് വസ്തുക്കൾ കാണാം. ഇവയൊക്കെ കാണുമ്പോൾ ഇവരുടെ ഭാഗത്തു നിന്നും നമ്മൾ ചിന്തിച്ചിട്ടുണ്ടോ, അതായത് സോസേജ്, ഹോട്ട് ഡോഗ് ബൻ എന്നിവയൊക്കെ പുറംലോകത്തെ കാണുന്നത് ഒരു സ്വർഗ്ഗമായി ആണെങ്കിലോ… നമ്മൾ അവരെ ഭക്ഷണമാക്കും എന്ന സത്യം അറിയാതെ സൂപ്പർ മാർക്കറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന അവരുടെ ലോകം എങ്ങനെയിരിക്കും??

ഈയൊരു ഇമാജിനേഷനിൽ അത്യാവശ്യം എരിവും പുളിയും ഒക്കെ കലർന്ന അഡൽറ്റ് കോമഡിയും ഒരു വില്ലനും ഒക്കെ ആകുമ്പോൾ സംഗതി കലക്കും. അല്ലെ? അതേ.. പൊളിക്കും.. തുടക്കത്തിലേ പാട്ടിൽ നിന്നും തന്നെ എന്റർടൈൻമെന്റ് തുടങ്ങുന്നു. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ക്ലൈമാക്സിൽ വരുന്ന Orgy യും ഒക്കെ മുൻകരുതലായി എടുക്കുക. ആനിമേഷൻ സിനിമ അല്ലെ എന്ന് കരുതി ഹോം വീഡിയോയിൽ സിനിമ ഇട്ടു മാനം കപ്പലേറി പോകാതെ ശ്രദ്ധിക്കുക.

ഇത്രയ്ക്കും ക്രിയേറ്റീവ് ആയ ആളുകളൊക്കെ ഈ ലോകത്തു ഉണ്ടായിട്ടും എന്തുകൊണ്ട് ഇതുപോലുള്ള സിനിമകൾ അധികം ഇറങ്ങുന്നില്ല??? ഞങ്ങൾ അസ്വസ്ഥരാണ്…