Purge Series നു അതിന്റേതായ ഒരു ഐഡന്റിറ്റി ഉണ്ട്. New Founding Fathers Of America യും അവരുടെ ഐഡിയ ആയ Purge എന്നിവയൊക്കെ ഹൊറർ സിനിമയ്ക്ക് നല്ലൊരു ആശയം ആയിരുന്നു. സീരീസിലേ ചിത്രങ്ങൾ ഉണ്ടാക്കുന്ന ഒരു ഭയം ഉണ്ട്. ആദ്യത്തെയും രണ്ടാമത്തെയും ചിത്രങ്ങൾ ഭയത്തിനു പ്രാധാന്യം കൊടുത്തപ്പോൾ മൂന്നാമത്തെ സിനിമ ഒരു മാസ് ആക്ഷൻ സിനിമ പോലെ തോന്നി. ഈ മൂന്ന് സിനിമകളും പറയുന്ന കഥയ്ക്ക് മുന്പേ.. ഇതിന്റെയൊക്കെ തുടക്കം കാണിക്കുന്ന ഒരു പ്രീക്വൽ ആണ് 2018 ൽ പുറത്തിറങ്ങിയ ഈ സിനിമ.

Movie – The First Purge (2018)

Genre – Horror, Thriller

Language – English

NFFA ആദ്യമായി പർജ് എന്ന ഒരു എക്സ്പെരിമെന്റ് നടത്താനായി ആലോചിക്കുന്നിടത്താണ് സിനിമയുടെ തുടക്കം. പർജിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലാതെ വീട്ടിൽ ഇരുന്നാൽ അവർക്ക് പണം നൽകാം എന്ന വ്യവസ്ഥയും അതേ സമയം പർജിൽ പങ്കെടുന്നവർ ആണെങ്കിൽ ക്യാമറയുള്ള ഒരു കോൺടാക്ട് ലെൻസ്‌ ധരിച്ചു നിങ്ങൾ ചെയ്യുന്ന ഇല്ലീഗൽ ആയ കാര്യങ്ങൾ ഞങ്ങളെ കൂടി അറിയിക്കണം എന്നുള്ള നിബന്ധനയും NFFA മുൻപോട്ടു വയ്ക്കുന്നുണ്ട്.

കറുത്ത വംശക്കാരിലെ ഡ്രഗ് മാഫിയയിലൂടെയാണ് ഇത്തവണ പർജിന്റെ കഥ നീങ്ങുന്നത്. അവർ തമ്മിലുള്ള ഗാങ് വാറിന്റെ ഇടയിൽ പർജ് കൂടി വരുമ്പോൾ കഥ സംഭവബഹുലം ആകില്ലേ?? എന്നാൽ നായകനു പർജിൽ വലിയ താല്പര്യം ഇല്ല. രണ്ടു പെണ്ണുങ്ങളെ വിളിച്ചു വരുത്തി ആ രാത്രി ആഘോഷമാക്കി മാറ്റാനായിരുന്നു പുള്ളിയുടെ പ്ലാൻ. എന്നാൽ അതിനിടയിൽ വരുന്ന ചില സംഭവങ്ങൾ കാരണം ആയുധവുമായി പുറത്തിറങ്ങേണ്ടി വരുന്നു പാവത്തിന്!

മൂന്നോ നാലോ ട്രാക്കിൽ ആയി പല കഥാപാത്രങ്ങളെയും അവരുടെ കഥയും പറയുന്നുണ്ട് ഇടയിൽ. ഒരൊറ്റ കഥാപാത്രം പോലും പ്രേക്ഷകന്റെ മനസ്സിൽ പതിയുന്നില്ല. അതിനാൽ തന്നെ ഭയം എന്നൊരു വികാരം ഈ സിനിമ ഒട്ടും ഉണ്ടാക്കുന്നില്ല. സ്കേലിറ്റർ എന്നൊരു കിടിലൻ കഥാപാത്രം ഉണ്ട്. അയാളെ കാണുമ്പോൾ തോന്നുന്ന പേടി അധികം മുന്നോട്ടു കൊണ്ട് പോകാനും ആയിട്ടില്ല.

ഒന്നര മണിക്കൂർ മാത്രമാണ് ദൈർഘ്യം എങ്കിലും ഒരു മൂന്ന് മണിക്കൂർ സിനിമ കാണുന്ന ഫീൽ ആയിരുന്നു. ക്ലൈമാക്സിനോട് അടുക്കുമ്പോൾ നായകൻ ജോൺ മക്ലയിൻ ആയി മാറിയോ എന്നൊക്കെ തോന്നും. സ്റ്റാറ്റൻ ഐലൻഡിൽ മാത്രമായി പരീക്ഷിച്ച ഈ എക്സ്പെരിമെന്റ് ഇനി മുതൽ എല്ലാ അമേരിക്കക്കാർക്കും വരും വർഷം മുതൽ നടത്താം എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന സിനിമ പർജ് ടീവി സീരീസിലേക്കാണ് പ്രേക്ഷകനെ ആനയിക്കുന്നത്.