Veronica Mars എന്ന TV Series ഞാൻ കണ്ടിട്ടില്ല. ഒരു ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് ജോണർ എന്ന് കണ്ടപ്പോൾ ഡൗൺലോഡ് ചെയ്ത സിനിമയാണിത്. അതേ കഥാപാത്രങ്ങൾ തന്നെ അണിനിരന്ന സിനിമ ആയതിനാൽ സീരീസിന്റെ കഥയിലെ പല കാര്യങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.

Movie – Veronica Mars

Genre – Thriller

Language – English

ഒരു പ്രൈവറ്റ് ഇൻവെസ്റിഗേറ്റർ ആയ അച്ഛനൊപ്പം പല കേസുകളും കൈകാര്യം ചെയ്ത വെറോണിക്ക ഇപ്പോൾ കേസും കാര്യങ്ങളും ഒക്കെ ഒഴിവാക്കി മാറി താമസിക്കുകയാണ്. അങ്ങനെയിരിക്കെ മുന്കാമുകനായ ലോഗന്റെ കോൾ വരുന്നു. അയാൾ ഒരു കൊലപാതകക്കേസിൽ അകപ്പെട്ടിരിക്കുകയാണ്. വെറോനിക്കയുടെ കഴിവിൽ വിശ്വാസമുള്ള ലോഗൻ അവളെ സഹായത്തിനു വിളിക്കുന്നു.

ചെറിയ ചെറിയ കോമഡി സീനുകളും രസകരമായ സെക്സ് ടേപ്പ് പരാമർശവും ചെറിയ ലാഗും ഒക്കെയായി കഥ മുന്നോട്ടു പോകുന്നു. പലപ്പോഴും ഒരേ ഒരു ഭാവം മാത്രമാണ് മുഖത്ത് എങ്കിലും ക്രിസ്റ്റിൻ ബെല്ലിനെ കണ്ടിരിക്കാൻ തന്നെ രസമായിരുന്നു. പടം മുന്നോട്ടു പോകുമ്പോൾ അതാ നമ്മുടെ ജെസീക്ക ജോൺസ്‌.. ഇതെന്താ ഇൻവെസ്റിഗേറ്റർമാരുടെ സമ്മേളനമോ എന്നൊക്കെ ചിന്തിച്ചു പോകും. ക്രിസ്റ്റിൻ റിട്ടർ ജിയ എന്നൊരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വലിയ സസ്പെൻസ് ആയൊന്നും തോന്നിയില്ല. ചുമ്മാ കണ്ടിരിക്കാം എന്നേയുള്ളൂ.. പ്രധാനമായും സീരീസിന്റെ ഫാൻസിനെ ലക്ഷ്യം വെച്ചു കൊണ്ട് ഇറക്കിയ ഒരു സിനിമയാകാം.