ചില നടന്മാർ പുതുമയുള്ള സിനിമകളുടെയോ, ഔട്ട്‌ ഒഫ് ദി ബോക്സ് എന്ന് പറയാവുന്ന സബ്ജക്ടുകളുടെയോ ഭാഗമായിരിക്കില്ല. അവർ സ്ഥിരം സിനിമകളിൽ തന്നെ നിലയുറപ്പിച്ചു തങ്ങളുടെ ഇടം ഇൻഡസ്ട്രിയിൽ ഉറപ്പിക്കുന്നു. അത്തരത്തിൽ ഒരു നടനാണ് ചാക്കോച്ചൻ. ശിക്കാരി ശംഭു, കുട്ടനാടൻ മാർപാപ്പ എന്നിവയൊക്കെ നിർമാതാവിന് ലാഭം നേടിക്കൊടുമ്പോൾ ചാക്കോച്ചന് പുതുമ തേടേണ്ട ആവശ്യമുണ്ടോ??

🔰🔰🔰Whats Good??🔰🔰🔰

എന്താണ് നല്ലതെന്നു കണ്ടെത്താനുള്ള ഒരു മത്സരം വയ്ക്കൂ… ഒരു പോയിന്റ് കണ്ടെത്തുന്നവന് പൈനായിരം രൂവ സമ്മാനം.

🔰🔰🔰Whats Bad??🔰🔰🔰

എന്താണ് മോശം അല്ലാത്തത് എന്ന് കണ്ടെത്തുന്നവർക്കും പൈനായിരം രൂവ സമ്മാനം.

🔰🔰🔰Watch Or Not??🔰🔰🔰

കഥയിൽ പുതുമ എല്ലായ്പോഴും വേണം എന്നൊന്നും പ്രേക്ഷകന് നിർബന്ധമില്ല. എന്നാൽ ഇരുപത്തഞ്ചു വർഷം മുൻപ് ഇറങ്ങേണ്ട കഥയൊക്കെ ഇന്നും സിനിമയാക്കാൻ തോന്നുന്ന ആ മനസ്സുണ്ടല്ലോ.. ഈയാഴ്ചയിലെ കുട്ടനാടൻ ബ്ലോഗ് എത്തിയിരിക്കുകയാണ് മക്കളെ…

ഗൾഫിൽ നിന്നും ലീവിന് നാട്ടിലെത്തി ഒരു കല്യാണമൊക്കെ കഴിച്ചു, കടത്തിന് മേലെ കടമായി അവസാനം വിവാഹമോതിരം വരെ പണയം വയ്‌ക്കേണ്ടി വരുന്ന റോയ് എന്ന നായകന്റെ പുതുമയുള്ള കഥയാണ് ഇത്തവണ ചാക്കോച്ചൻ നൽകുന്നത്. സ്ത്രീ സംവിധായകരെ നമ്മൾ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. പക്ഷെ വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ വരുന്ന സാരോപദേശം സിനിമയിലെ ഡയലോഗ് ആക്കുന്നതൊക്കെ എങ്ങനെ സഹിക്കാനാണ്..

ഈ ആഴ്ചയിലേ മലയാള സിനിമാ റിലീസായ വരത്തനിലും ഇതിലും നായകനു ജോലി നഷ്ടപ്പെടുന്നുണ്ട്. വരത്തനിലെ നായകൻ മാസ് കാണിക്കുമ്പോൾ ഇതിലെ നായകൻ പ്രേക്ഷകനെ ആസ് ആകുന്നുണ്ട്. ഹരീഷ് കണാരൻ ഇമ്മാതിരി ദുരന്തം കോമഡിയൊക്കെ കാണിക്കുന്നത് ആദ്യമായി കാണുകയാണ്.

ലിയോണയുടെ ബാങ്ക് മാനേജർ കഥാപാത്രം ഒക്കെ എന്തിനു സൃഷ്ടിച്ചു എന്ന് കവടി നിരത്തി നോക്കണം. ഒരു സഹായം ചെയ്തതിനു ലുലു മാരിയറ്റിലെ ബഫറ്റ്‌ ലഞ്ച് ട്രീറ്റ്‌ കൊടുത്തു (അവിടുത്തെ ഫൂഡ് എന്ന് പറയുന്നത് ട്രീറ്റ്‌ ആയല്ല ശിക്ഷ ആയി കണക്കാക്കണം) രാത്രി ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു ഒരു ടു മിനിറ്റ് ഇൻസ്റ്റന്റ് അവിഹിതം നടത്താൻ നോക്കുന്നതും നായകൻ ഒഴിഞ്ഞു മാറുന്നതുമൊക്കെ സത്യത്തിൽ എന്തിനായിരുന്നു.. ഈ ദാരിദ്രക്കഥയിൽ ഇതുമായി എന്ത്‌ ബന്ധം?

രണ്ടാം പകുതിയിൽ പണയം വെച്ച വിവാഹമോതിരം എടുക്കാനുള്ള നായകന്റെ തത്രപ്പാടുകളും അതിലൂടെ ഉണ്ടാകുന്ന ചളികളും മറ്റും കണ്ടിരിക്കാൻ പറ്റുന്നവർക്കു സഹനശക്തി കൂടുതൽ ആയിരിക്കുമെന്ന് തീർച്ച! സിനിമയിൽ പെട്ടെന്ന് കാർട്ടൂൺ കഥാപാത്രമായ ഡോറയേ കാണിച്ചപ്പോൾ DQ വിനു ജയ് വിളിച്ച മുൻസീറ്റിൽ ഇരുന്ന പിള്ളേരിൽ ഞാൻ നല്ലൊരു ഭാവി കാണുന്നു.

🔰🔰🔰Last Word🔰🔰🔰

പ്രളയത്തിന് മുന്നിൽ നെഞ്ചും വിരിച്ചു നിന്ന കേരളത്തിലെ ജനതയ്ക്ക് സല്യൂട്ട് നൽകിയാണ് സിനിമ തുടങ്ങിയത്. സത്യത്തിൽ ഈ സിനിമ കാണാനായി വന്നവർക്കാണ് ഇവർ സല്യൂട്ട് നൽകേണ്ടത്. ഇതിനു മുന്നിൽ പ്രളയമൊക്കെ ചെർത്…