തമിഴിൽ ത്രില്ലർ ജോണറിൽ സിനിമകൾ ഇറങ്ങുന്നതിനു പഞ്ഞമില്ല. പുതുമുഖ സംവിധായകർ പലരും തുടക്കമിടുന്നത് തന്നെ ത്രില്ലറിൽ നിന്നാണ്. ചെറിയ ബജറ്റിൽ തിരക്കഥയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന മിക്കവാറും ത്രില്ലർ സിനിമകളും മിനിമം ഗ്യാരന്റി പ്രേക്ഷകനും നിർമ്മാതാവിനും നൽകാറുണ്ട്. മാധവനും വിജയ് സേതുപതിയും കൂടി ട്രെയ്‌ലർ ലോഞ്ച് ചെയ്ത ഈ സിനിമയും ആ ഗണത്തിൽ പെടുന്ന ഒന്നായിരിക്കും എന്നായിരുന്നു വിശ്വാസം.

Movie – എച്ചെരിക്കൈ : ഇത് മനിതർകൾ നടമാടും ഇടം (2018)

Genre – Crime Drama

Language – Tamil

സിനിമയുടെ തുടക്കത്തിൽ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന രണ്ടു കൊലപാതകങ്ങളും അവ മൂലം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളും കാണിക്കുന്നതൊക്കെ ഒരു ആകാംക്ഷ ജനിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

Karma Is A Bitch എന്ന് പറഞ്ഞു കൊണ്ട് കഥയിലേക്ക് കടക്കുമ്പോൾ തന്നെ ഈ സിനിമയിൽ എല്ലാവരും തന്നെ നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രങ്ങൾ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാം. ജയിലിൽ നിന്നും വരുന്ന അമ്മാവനും അനന്തരവനും കൂടി വരലക്ഷ്മിയെ കിഡ്നാപ് ചെയ്യുകയും റാൻസം കിട്ടുന്ന പണം കൊണ്ട് സെറ്റിൽ ആകാനും ഉള്ള പദ്ധതിയിൽ റിട്ടയേർഡ് പോലീസായ സത്യരാജ് വരുമ്പോൾ ഉള്ള മാറ്റങ്ങളാണ് കഥ.

ട്വിസ്റ്റുകൾ എന്ന് പറയുന്നത് പ്രധാന വഴിത്തിരിവുകൾ ആയിരിക്കുമല്ലോ.. അത് അവതരിപ്പിക്കുന്ന വിധം ഗംഭീരമാണെങ്കിൽ പ്രേക്ഷകർ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിക്കും. എന്നാൽ സെപ്പറേറ്റ് ആയി വരുന്ന കോമഡി ട്രാക്ക് പോലെയാണ് ഇതിൽ ട്വിസ്റ്റുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. Lazy Writing എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.

ആദ്യത്തെ കുറച്ചു നേരം കൊണ്ടുണ്ടാക്കുന്ന ഇമ്പ്രെഷൻ പെട്ടെന്ന് തന്നെ കളഞ്ഞു കുളിക്കുന്നുണ്ട്. കൂടാതെ ക്ലൈമാക്സിൽ വരുന്ന നാടകീയതയും നന്മയും ഒക്കെ ഒരു ത്രില്ലർ ആകേണ്ട സിനിമയെ ക്രൈം ഡ്രാമ ആക്കി മാറ്റുന്നു. സമയം ഉണ്ടേൽ മാത്രം കാണുക.

Click To Get Movie