കേരളത്തിൽ വൈദ്യുതി വിതരണം മൊണോപൊളി ആയ KSEB യിലൂടെ മാത്രം ആയതിനാൽ മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. നോർത്ത് ഇന്ത്യയിലുള്ള ബന്ധുക്കളുടെ വീട്ടിൽ കുറച്ചു കാലം നിൽക്കാനായി പോയാൽ ഒരു കാര്യം മനസിലാക്കാം. അവിടെ വൈദ്യുതി സർക്കാർ മാത്രമല്ല വിതരണം ചെയ്യുന്നത്, സ്വകാര്യ കമ്പനികളും ഇത് ചെയ്യുന്നുണ്ട്. അതിന്റെ പേരിലുള്ള അഴിമതിയും മറ്റും വിഷയമാക്കിയാണ് ടോയ്ലറ്റിനു ശേഷം സംവിധായകൻ നമുക്കായി ഒരുക്കിയിരിക്കുന്നത്.

🔰🔰🔰Whats Good??🔰🔰🔰

കാലിക പ്രസക്തിയുള്ള വിഷയത്തെ പറ്റി ക്ലൈമാക്സിൽ പറയുന്ന അവസാനത്തെ പത്തു മിനിറ്റ്.

🔰🔰🔰Whats Bad??🔰🔰🔰

ശക്തമായ ഒരു വിഷയം ആണെങ്കിലും അവ അവതരിപ്പിച്ച വിധം മോശമായിരുന്നു എന്ന് തന്നെ പറയാം. കോടതി മുറി എന്നത് കോമഡി പറയാനുള്ള വേദിയാക്കിയ രീതിയൊക്കെ അപലപനീയം തന്നെ.

🔰🔰🔰Watch Or Not??🔰🔰🔰

ഉത്തരാഖണ്ഡിലെ ഒരു പ്രദേശത്താണ് കഥ നടക്കുന്നത്. മനോഹരമായ ഫ്രെയിമുകളും മറ്റും നമ്മുടെ കണ്ണിനു കുളിർമയേകുമ്പോൾ അവിടുത്തെ ആളുകളുടെ ഭാഷാരീതി നമ്മെ ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നായകനും നായികയും മറ്റു പ്രധാനകഥാപാത്രങ്ങൾ അടക്കം ഇതേ രീതിയിലാണ് സംസാരിക്കുന്നത്. സംസാരരീതി രസകരം ആയിരുന്നു.

ആദ്യത്തെ പകുതി ഒരു ത്രികോണപ്രണയകഥ പോലെ കൊണ്ടുപോയ വിധവും ഷാഹിദിലെ നായകനു പ്രണയനൈരാശ്യം അഭിനയിക്കാനുള്ള കഴിവും ഒക്കെയായി മുന്നോട്ടു പോകുന്ന കഥയിൽ ഒരു മരണം വരുന്നതോടെ കഥ കോർട്ട് റൂം കോമഡി ആയി മാറുന്നു.

വക്കീലായ നായകൻ എന്ന് പറയുമ്പോൾ ഒരു കിക്ക്‌ ആസ് നായകനെയാണ് നാം കാണുന്നത്.ഭൂലോക ഉടായിപ്പ് വക്കീലും കൂടി ആകുമ്പോൾ എങ്ങനെ ഉണ്ടാകും?ഷാഹിദിന്റെ കഥാപത്രവും പഞ്ച് ഡയലോഗും ഒക്കെയായി ഷാഹിദിന്റെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്.

രണ്ടാം പകുതിയിൽ നല്ലൊരു ട്വിസ്റ്റ്‌ വരുന്നുണ്ട്. കോടതി മുറി ടിപ്പിക്കൽ സിനിമാ കോടതി ആയതിനാലും നായകന്റെ കൗണ്ടറിനു കയ്യടിക്കുന്ന ജനങ്ങളും, യാമി അവതരിപ്പിച്ച ഡിഫൻസ് വക്കീലിന്റെ കഥാപാത്രം ശക്തമല്ലാതെ ആകുന്നതും സിനിമയേ സാരമായി ബാധിക്കുന്നുണ്ട്.

ഷാഹിദിന്റെ മാനറിസം, സംസാരരീതി, പ്രകടനം ഇവയൊക്കെ നന്നായിരുന്നു. സിനിമയിലെ ഹൈലൈറ്റ് എന്ന് പറയാവുന്നത് തന്നെ അതായിരുന്നു. ശ്രദ്ധയുടെ പ്രകടനവും കൊള്ളാം. പാട്ടുകൾ അത്രയ്ക്ക് ആസ്വാദ്യകരമായി തോന്നിയില്ല. രണ്ടര മണിക്കൂറിൽ കൂടുതലുള്ള ദൈർഘ്യം ഒരു മുഷിച്ചിൽ ഉണ്ടാക്കുന്നുമുണ്ട്.

🔰🔰🔰Last Word🔰🔰🔰

നല്ലൊരു വിഷയം കൈകാര്യം ചെയ്യാൻ ഉണ്ടായിട്ടും അതിന്റെ എക്സിക്യുഷനിൽ ഉള്ള പിഴവുകൾ ഒരു ആവറേജ് സിനിമയാക്കി മാറ്റുന്നു. ഷാഹിദ് ഫാക്റ്ററിനു വേണ്ടി കാണുന്നവർ നിരാശരാകില്ല.