അട്ടകത്തി ദിനേശ് എന്ന നടന് ചില കാര്യങ്ങൾ സ്‌ക്രീനിൽ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുണ്ട്. നായികയുടെ പിറകെ നടന്നു ഇളിഭ്യനാകുന്ന സീനൊക്കെ ദിനേശിനെക്കാൾ നന്നായി പുതുതലമുറയിൽ ചെയ്യുന്ന ഒരാളുണ്ടോ? കാര്യം ഇങ്ങനെ മൊക്ക വാങ്കി നടന്നാലും വ്യക്തമായ ഒരു ഉദ്ദേശമുള്ള കഥാപാത്രമാണ് സിനിമയിൽ.

ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ തുടക്കത്തിലേ പാട്ടിൽ നിന്നും തന്നെ നമ്മെ ഇമ്പ്രെസ്സ് ചെയ്യുന്നുണ്ട് ചിത്രം. രാഷ്ട്രീയത്തിൽ കുതികാൽ വെട്ടുക എന്നത് പതിവാണല്ലോ.. എന്നാൽ എപ്പോൾ, എങ്ങനെ, ആരുടെ എന്നത് കൃത്യമായി നോക്കി ചെയ്യേണ്ടിയിരിക്കുന്നു. തന്റെ അച്ഛനു പാർട്ടിയിൽ ഒരു സ്ഥാനം ലഭിക്കണം എന്ന നായകന്റെ ആഗ്രഹം അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് കഥ.

ലക്ഷ്യത്തിലേക്കുള്ള വഴി കാണിക്കുന്ന രീതി തന്നെ നർമത്തിലൂടെയാണ് പറയുന്നത്. മട്ട ശേഖർ എന്ന പേര് എങ്ങനെ കിട്ടിയെന്നു നായകൻ പറയുന്ന സീൻ കിടു ആയിരുന്നു. ആദ്യപകുതിയിൽ മഹിമയ്ക്ക് ഉണ്ടായിരുന്ന പ്രാധാന്യം രണ്ടാമത്തെ പകുതിയിൽ ഇല്ലാതെ ആകുന്നു.

തമിഴ് നാട്ടിൽ ഇന്നത്തെ സാഹചര്യത്തിൽ നടക്കുന്ന സംഭവം ആയതിനാൽ ക്ലൈമാക്സ് ശ്രദ്ധ ചെലുത്തുന്നുണ്ട്. രാഷ്ട്രീയം നാണവും മാനവും ഉള്ളവർക്ക് പറഞ്ഞതല്ലല്ലോ എന്ന് ഇൻഡയറക്റ്റ് ആയി പറഞ്ഞു സിനിമയും അവസാനിക്കുന്നു. ഒരുതവണ കണ്ടിരിക്കാം ഈ സറ്റയർ.