Pang Brothers ന്റെ ഹോങ് കോങ്ങ് ചിത്രമായ The Eye എന്ന സിനിമ ഹോളിവുഡ് അടക്കം പല ഇന്ഡസ്ട്രിയും റീമെയ്ക് ചെയ്തിട്ടുണ്ട്. ജെസീക്ക ആൽബയും ഊർമിളയും സ്നേഹയും ഒക്കെ കേന്ദ്രകഥാപാത്രമായിട്ടും തരാൻ കഴിയാത്ത ഒരു മാജിക് ഒറിജിനലിനു ഉണ്ട്. ഒരുപക്ഷെ അതിനാലാകാം റീമെയ്ക്കുകൾ അധികം ശ്രദ്ധിക്കാതെ പോയതും.

Movie – The Eye (2002)

Genre – Horror, Thriller

Language – Cantonese

അന്ധയായ നായിക ഒരു കോർണിയ ട്രാൻസ്‌പ്ലാഷൻ നടത്തുകയും കാഴ്ചയുടെ കൂടെ ഒരു സൂപ്പർ നാച്ചുറൽ പവർ കൂടി നായികയ്ക്ക് കിട്ടുകയും ചെയ്യുന്നു. അതായത് മരിക്കാൻ പോകുന്ന ആളുകളെ കണ്മുന്നിൽ കാണുന്ന അവസ്ഥ. അവർക്കു മുന്നറിയിപ്പ് നൽകി ആ അപകടം ഒഴിവാക്കാൻ അവൾക്കു കഴിയും.. എന്നാൽ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്നതും തനിക്കു കോർണിയ ദാനം ചെയ്ത ആളിലേക്കുമുള്ള അന്വേഷണവും സിനിമയേ കൂടുതൽ ത്രില്ലിംഗ് ആക്കുന്നു.

ടീവിയിൽ പലപ്പോഴായി ഇതിന്റെ റീമെയ്ക്കുകൾ കണ്ടിട്ടുണ്ട്. ഏറ്റവും അവസാനമാണ് ഒറിജിനൽ കാണുന്നത്. നമ്മൾ ആദ്യമായി കാണുന്നത് ആകും ഇഷ്ടപ്പെടുന്നത് എന്നുള്ള ലോജിക് ഈ സിനിമയുടെ കാര്യത്തിൽ തെറ്റുകയാണ്. നൈന എന്ന സിനിമയേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ഒറിജിനൽ തന്നെയാണ്.

ഹൊറർ എന്നതിനേക്കാൾ ഉപരി ഒരു ത്രില്ലർ എന്ന നിലയിലാണ് സിനിമയുടെ ആഖ്യാനം.അറിയാവുന്ന കഥ ആയിട്ടും ഒരു ടെൻഷൻ ക്രിയേറ്റ് ചെയ്യാൻ ക്ലൈമാക്സിനു ആയിട്ടുണ്ട്.മൊത്തത്തിൽ നല്ലൊരു ഹൊറർ ത്രില്ലർ.