Warning- മാനസികമായി പ്രായപൂർത്തി ആകാത്തവർ അടുത്തുള്ള കണ്ടം വഴി ഓടുക.നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.

Claudia koll നെ പോലെ ഒരേപോലെ മുഖഭംഗിയും ശരീരഭംഗിയുമുള്ള ഒരു നായിക ടിന്റോ ബ്രാസിന്റെ സിനിമയിൽ നായിക ആകുമ്പോൾ ഒരുപാട് പേർക്കു നയനസുഖം ലഭിച്ചു എന്ന സത്യം പറയാതെ വയ്യ. ടിന്റോ ബ്രാസ് ചിത്രങ്ങളോട് വലിയ താല്പര്യം ഒന്നുമില്ല. പോൺ ഏതാ ഇറോട്ടിക് ഏതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം സിനിമ സൃഷ്ടിക്കുന്നതിൽ മിടുക്കനാണ് ബ്രാസ്.

ഒരു ഇറോട്ടിക് കോമഡി എന്ന നിലയിൽ All Ladies Do It രണ്ടു കർത്തവ്യങ്ങളും ഭംഗിയായി ചെയ്യുന്നുണ്ട്. ക്ലൗഡിയ കോളിന്റെ നഗ്നശരീരം യാതൊരു മറയുമില്ലാതെ സിനിമയിലെ ഭൂരിഭാഗം സീനുകളിൽ വരുന്നതിനാൽ ഇറോട്ടിക് എന്ന ഭാഗവും ഭാര്യാ-ഭർതൃ ബന്ധം കാണിക്കുമ്പോൾ അതിൽ ഉദ്ദേശിച്ച കോമഡി നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുമുണ്ട്.

ഡയാന എന്ന നായികയുടെ മനസ്സാണ് സിനിമയുടെ കാതൽ. തന്റെ sexual Exploration നു വേണ്ടി മറ്റുള്ള പുരുഷന്മാരുടെ കൂടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ അവൾ യാതൊരു തെറ്റും കാണുന്നില്ല. അത് മാത്രമല്ല, അവരുമായുള്ള ലൈംഗിക അനുഭവം തന്റെ ഭർത്താവിനോട് പറഞ്ഞു അയാളെ ഉത്തേജിതനാക്കാനും ഡയാനയ്ക്കു കഴിയുന്നുണ്ട്. തന്റെ ഭാര്യയുടെ സെക്ഷ്വൽ ഫാന്റസി മാത്രമാണ് ഇതെന്ന് ഭർത്താവ് വിശ്വസിക്കുന്നു.

എന്നാൽ തന്റെ ഭാര്യ തന്നെ ചതിക്കുന്നു എന്നറിയുന്ന അയാൾ അവളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. മറ്റുള്ളവർ താൽക്കാലിക സുഖത്തിനു മാത്രമായുള്ളവർ ആണെന്നും എന്റെ പ്രണയം നിങ്ങളാണ് എന്ന് ഡയാന പറയുന്നിടത്ത് ടിയാൻ ഹാപ്പി ആകുന്നു. നീ ധൈര്യമായി പുറംകളി തുടർന്നോളൂ എന്ന് പറയുന്നിടത്ത് ഡയാന സ്വപ്നം കണ്ട കിനാശ്ശേരിയുടെ സ്വാതന്ത്ര ദിനം ആയിരുന്നു.

ഇറോട്ടിക് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും വിധം സെൻസർ ചെയ്യാത്ത സെക്സ് സീനുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം ചിരിപ്പിക്കുന്നതിൽ ഒട്ടും പിന്നോട്ടല്ല. അതിനാൽ തന്നെ ആസ്വാദനത്തിനും പഞ്ഞമില്ല.

Click To Download Film