നിഗൂഢതകൾ നിറഞ്ഞ അപസർപ്പക നോവലുകളിലൂടെ പ്രശസ്തയാണ് സാറ. പുതിയതായി ഒരു നോവൽ എഴുതാനായി ഇത്തവണ സാറയ്ക്ക് കഴിയുന്നില്ല. Writers Block എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലാണിപ്പോൾ അവൾ. തന്റെ പബ്ലിഷർ ആയ ജോൺ പറഞ്ഞതനുസരിച്ചു വിശ്രമത്തിനും കൂടുതൽ ശ്രദ്ധ അടുത്ത നോവലിനായി ലഭിക്കാനും ഫ്രാൻസിലുള്ള ഒരു വീട്ടിലേക്കു അവർ മാറിത്താമസിക്കുന്നു.

Movie – Swimming Pool (2003)

Genre – Erotic Thriller

Language – French & English Mixed

ഒരു സഹായി മാത്രമുള്ള വലിയ വീട്ടിൽ സാറ താമസം തുടങ്ങുന്നു. ജോണിന്റെ മകൾ ജൂലി അവിടെ എത്തുന്നു. സ്വാതന്ത്രം അതിന്റെ എക്സ്ട്രീം ലെവലിൽ ആസ്വദിക്കുന്ന ജൂലി, സെക്സ് ലൈഫ് പലരുമായും പല രീതിയിലും എൻജോയ് ചെയ്തു നടക്കുന്ന ജൂലി ആദ്യം ഒരു ശല്യമായി സാറയ്ക്ക് തോന്നി എങ്കിലും പിന്നീട് അവളുടെ ജീവിതത്തോട് ഒരു അഭിനിവേശം തോന്നുന്നു. തന്നെക്കാൾ ഒരുപാട് ചെറുപ്പമായ ജൂലിയോട് ഒരു സൗഹൃദം പെട്ടെന്ന് സ്ഥാപിക്കാനുള്ള മനസ്സൊന്നും സാറയ്ക്കില്ല.

ഇരുവരുടെയും ഇടയിലേക്ക് ഒരു കൊലപാതകം വിഷയം ആകുന്നതും, ജൂലിയുടെ വിചിത്രമായ സ്വഭാവവും സിനിമയുടെ അവസാന നിമിഷങ്ങളെ സങ്കീർണമാക്കുന്നു. ഒരു ഹിച്ച്കോക്ക് സ്റ്റൈലിൽ ഉള്ള ട്വിസ്റ്റ്‌ എൻഡിങ് സിനിമയേ മറ്റൊരു ലെവലിൽ എത്തിക്കുന്നു എന്നും പറയാം.

പക്ഷെ ആ ക്ലൈമാക്സ്‌ നമ്മെ ഒരുപാട് ചോദ്യങ്ങളുടെ നടുവിൽ കൊണ്ടെത്തിക്കും. ഇന്റർനെറ്റ്‌ മുഴുവൻ എക്സ്പ്ലനേഷൻ തിയറികൾ പരിശോധിക്കാനും സംവിധായകന്റെ യൂട്യൂബ് ഇന്റർവ്യൂ നോക്കാനും പ്രേരിപ്പിക്കും. അവസാനം നമ്മൾ എത്തുന്ന നിഗമനം ഏതാണോ, അത് എന്തായാലും സിനിമ തരുന്ന നല്ലൊരു എക്സ്പീരിയൻസ് ആയി കണക്കാക്കാം.

Click To Download Movie

Click To Download Movie Server 2