Warning- മാനസികമായി പ്രായപൂർത്തി ആകാത്തവർ അടുത്തുള്ള കണ്ടം വഴി ഓടുക.നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.

ഋതുഭേദങ്ങൾ മാറുന്നതനുസരിച്ചു ഇസബെല്ലിന്റെ ജീവിതം മാറുന്നു. 17 വയസ്സുള്ളപ്പോൾ ഒരു വേനൽക്കാലത്താണ് അവളുടെ കന്യകാത്വം ആദ്യമായി നഷ്ടപ്പെടുന്നത്. Sex Is Overrated… അവൾക്കു അതിൽ സംതൃപ്തി ലഭിച്ചില്ല എന്നതിൽ കുറ്റം പറയാൻ ആകില്ലല്ലോ, അല്ലെങ്കിലും ആദ്യത്തെ എക്സ്പീരിയൻസിൽ എത്ര പേർ സന്തുഷ്ടരാണ്? പിന്നീടുള്ള അവളുടെ ജീവിതം ആ സന്തോഷത്തിനു വേണ്ടിയുള്ളതായിരുന്നു. ഒരു ശരത്കാലത്തിൽ അവളൊരു വേശ്യയായി തീരുവാൻ തീരുമാനിക്കുന്നു.

Movie – Young & Beautiful AKA Jeune & Jolie (2013)

Genre – Erotic Drama

Language – French

ഏറ്റവും നല്ല മരണം ഏതാണ്? ഉറക്കത്തിൽ മരിക്കുന്നതാണ് എന്നൊക്കെ പലരും പറയും..ചുമ്മാതെയാ…ഇണചേരുന്നതിനിടയിൽ മരിക്കുക എന്നതാണ് നല്ല മരണം എന്ന് ഇതിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.ഇസബെല്ലിന്റെ ഒരു കസ്റ്റമർ വയസ്സായ ഒരാളായിരുന്നു. പ്രായാധിക്യം മൂലം അയാൾ പ്രീഫെർ ചെയ്തത് കൗഗേൾ പൊസിഷൻ ആയിരുന്നു. “Woman on top” is the most dangerous sex position, according to a new scientific study. Scientists have found that the position, dubbed “cowgirl”, is responsible for half of all penile fractures in the bedroom. പക്ഷെ ഇവിടെ ഒടിവും ചതവും ഒന്നും ഉണ്ടായില്ല,പകരം അയാൾ മരിച്ചു. ഹൃദയസ്തംഭനം ആകാം. അതോടെ ഇസബെല്ലിന്റെ ഉള്ളിൽ കുറ്റബോധവും ഉടലെടുക്കുന്നു.

ഒരു മഞ്ഞുകാലത്ത് പോലീസ് നിങ്ങളുടെ മകൾ വ്യഭിചാരതൊഴിൽ ചെയ്തിരുന്നു എന്ന് ഇസബെല്ലിന്റെ അമ്മയെ അറിയിക്കുന്നിടത്ത് അവളുടെ ജീവിതം പിന്നെയും മാറുന്നു. വസന്തകാലത്തിൽ അവൾക്കു ഒരു കാമുകനെയും ലഭിക്കുന്നു. മരിച്ച വൃദ്ധന്റെ ഭാര്യ ഇസബെല്ലിനെ കാണണം എന്ന് പറയുന്നിടത്ത് അവളുടെ ജീവിതത്തിലേ മറ്റൊരു വലിയ കാര്യം നടക്കുകയാണ്.ഒരുപക്ഷെ ഇത്രയും ഋതുഭേദങ്ങൾ കൊണ്ട് ലഭിക്കാത്ത എന്തോ ഒന്നു..

സുന്ദരിയായ Marine Vacth തന്നെയാണ് ഈ സിനിമ കാണണം എന്ന് തോന്നിപ്പിച്ച ഘടകം.കൂടാതെ Swimming Pool ന്റെ സംവിധായകൻ കൂടി ആണല്ലോ ഇതിന്റെയും. സിനിമയിൽ അവർ പറയാൻ ഉദ്ദേശിച്ചത് സിംബോളിസവും മറ്റു പല അർത്ഥങ്ങളും ഒക്കെ മനഃപൂർവം ശ്രദ്ധിച്ചില്ല. അതിനുമാത്രം ആലോചിച്ചു തലപെരുപ്പിക്കാൻ താല്പര്യമില്ലായിരുന്നു.

Click To Download