Warning- മാനസികമായി പ്രായപൂർത്തി ആകാത്തവർ അടുത്തുള്ള കണ്ടം വഴി ഓടുക.നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇത്.

ഇറ്റാലിയൻ-ഫ്രഞ്ച് സിനിമകളിൽ വരുന്ന മിക്ക ഇറോട്ടിക് ഡ്രാമകളിൽ നിന്നും വിഭിന്നമായി ഈ കനേഡിയൻ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ഒറിജിനാലിറ്റിയാണ്. അതേ, സിനിമയിൽ നായകനും നായികയും യഥാർത്ഥത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു, പക്ഷെ ഞാൻ ഉദ്ദേശിച്ചത് കഥയിലെ ഒറിജിനാലിറ്റിയാണ്. അതിനാൽ തന്നെ ഒരു ഇക്കിളിപ്പടം എന്ന നിലയിൽ ഈ സിനിമയേ കാണാനാവുന്നില്ല.

Movie – Lie With Me (2005)

Genre – Erotic Drama

Language – English

ലൈലയുടെയും ഡേവിഡിന്റേയും കഥയാണ് സിനിമ പറയുന്നത്. ലൈല എന്ന കഥാപാത്രത്തെ ആദ്യത്തെ ഫ്രെയിമിൽ തന്നെ നമുക്ക് പരിചയപ്പെടുത്തുന്നു. ഒരു പോൺ വീഡിയോ കണ്ടുകൊണ്ട് മുഷ്ടിമൈഥുന്യത്തിൽ ഏർപ്പെടുന്ന ലൈല പിന്നീട് പോകുന്നത് ഒരു ക്ലബ്ബിലേക്കാണ്.അവിടെ വെച്ചാണ് ആദ്യമായി ഡേവിഡിനെ കാണുന്നത്.

രസകരമായ കാര്യം എന്തെന്നാൽ വെവ്വേറെ പങ്കാളികളായി ഇരുവരും സെക്സിൽ ഏർപ്പെടുമ്പോൾ പോലും അവരുടെ കണ്ണുകൾ തമ്മിൽ കഥ പറയുന്നു. ലൈല ഒരു നിംഫോ ആണെങ്കിൽ ഡേവിഡും ഒരു നിംഫോ ആകുന്നു. ഇരുവരും ഒന്നിക്കുന്നു. എന്നാൽ ശരീരത്തിന് നൽകുന്ന സുഖം അതേ പോലെ ഡേവിഡിന്റെ മനസ്സിന് നൽകാൻ ലൈല പരാജയപ്പെടുന്നു. അവിടെ ഇരുവരും തമ്മിൽ അകലുന്നു.

ഡേവിഡിന്റെ മനസ്സിൽ ശാരീരികമായും മാനസികമായും തന്നെ മനസ്സിലാക്കുന്ന ഒരു പാർട്ണർ എന്ന സങ്കല്പം ഉള്ളപ്പോൾ, ലൈലയ്ക്ക് പലപ്പോഴും ഡേവിഡിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് പോലും അറിയില്ലായിരുന്നു. അച്ഛൻ മരിച്ച ഡേവിഡിനോടുള്ള ലൈലയുടെ പ്രതികരണം തന്നെ ഉദാഹരണം. ഇന്റിമസി ഒരു പ്രോബ്ലം ആയി കാണുന്ന ലൈലയുടെ മുന്നോട്ടുള്ള തീരുമാനം ആണ് സിനിമ.

Click To Download Movie