ലില്ലിയുടെ ട്രെയ്‌ലർ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്നത് ഫ്രഞ്ച് ചിത്രമായ Inside ആയിരുന്നു. ഗർഭിണിയായ നായിക, പൂർണ്ണ ഗർഭാവസ്ഥയിൽ നായികയ്ക്ക് നേരിടേണ്ടി വരുന്ന ആപത്ത്, അതിലുള്ള രക്തച്ചൊരിച്ചിൽ എന്നതൊക്കെ രണ്ടു സിനിമയിലും കോമൺ ആയി വരുന്നതാണ്. ലില്ലി പക്ഷെ മറ്റൊരു കഥയാണ് പറയുന്നത്. രണ്ടു സിനിമയും കണ്ട ആൾ എന്ന നിലയിൽ Inside ഒരു സിക്ക് മൂവി ആയും ലില്ലിയെ ഞാൻ Tortur Porn എന്ന ഗണത്തിലും പെടുത്താൻ ആഗ്രഹിക്കുന്നു.

🔰🔰🔰Whats Good??🔰🔰🔰

സംയുക്ത മേനോന്റെ പ്രകടനം.

🔰🔰🔰Whats Bad??🔰🔰🔰

സംഭാഷണങ്ങൾ നല്ല ആർട്ടിഫിഷ്യലിറ്റി തോന്നിക്കും വിധം ആയിരുന്നു. ആദ്യത്തെ സീനുകളിൽ വരുന്ന ഷെയ്ക്കി ക്യാം ഒക്കെ ഒരു അമേച്ചർ ഫീലാണ് നൽകിയത്.

🔰🔰🔰Watch Or Not??🔰🔰🔰

മലയാളത്തിൽ ഇത്രയധികം വയലൻസ് അടങ്ങിയ മറ്റൊരു സിനിമ ഉണ്ടോയെന്നു സംശയമാണ്. വയലൻസ് അധികം ഉള്ളത് എന്നത് ഒരു മോശം കാര്യമല്ല. ചില കഥാപാത്രങ്ങൾ ക്രൂരമായി മരണപ്പെടണം എന്ന് പ്രേക്ഷകർ തന്നെ ആഗ്രഹിക്കാറുണ്ട്. I Saw The Devil, Inglorious Bastards ഒക്കെ കാണുമ്പോൾ നമ്മൾ തന്നെ ഇമാജിൻ ചെയ്യുന്ന ക്രൂരമായ മരണരീതികൾ ഉണ്ടാകും. ചിലപ്പോഴൊക്കെ ഇവൻ ഇത്രപെട്ടെന്ന് മരിക്കേണ്ടായിരുന്നു, നരകിച്ചു മരിക്കണം എന്നൊക്കെ ആഗ്രഹിച്ചു പോകാറുണ്ട്. അതൊക്കെ കഥാപാത്രങ്ങളെ നമ്മൾ വെറുക്കുന്നതിനനുസരിച്ചിരിക്കും. ഇവിടെ അതാണ്‌ മിസ്സിംഗ്‌. മൂന്ന് വില്ലൻ കഥാപാത്രങ്ങളോടും നമുക്ക് പ്രേത്യേകിച്ചു വെറുപ്പൊന്നും തോന്നുന്നില്ല. അവരുടെ ഇന്റെൻഷൻ എന്താണെന്നോ, നായികയുടെ കഥാപാത്രത്തിന്റെ എക്‌സ്‌പോസിഷൻ ഒക്കെ അറിയുന്നതിന് മുൻപ് വരുന്ന ഒരു വയലൻസ് കലർന്ന കൊലപാതകം മുഖം ചുളിപ്പിച്ചു.

Okay.. റിലീസിന് മുൻപ് തന്നെ ഏതു തരം സിനിമ ആണെന്ന് നമുക്ക് ഒരു ധാരണ ഒക്കെ നൽകിയിട്ടുണ്ട്. പക്ഷെ രക്തച്ചൊരിച്ചിൽ കാണുമ്പോൾ ടാരന്റിനോ യൂണിവേഴ്സിൽ നടക്കുന്ന കഥയാണോ എന്നൊക്കെ തോന്നാം. ഇതിനുമാത്രം ചോരയൊക്കെ ആവശ്യമാണോ എന്ന് തോന്നിപോകും.ആദ്യപകുതി അത്ര സുഖകരമല്ലാത്ത അനുഭവം സമ്മാനിക്കുമ്പോൾ രണ്ടാം പകുതി കൊള്ളാമായിരുന്നു.

സംഭാഷണങ്ങൾ പലപ്പോഴും കല്ലുകടിയായി അനുഭവപ്പെട്ടു. ഒരു ഷോർട്ട് ഫിലിം കാണുന്ന ഫീലാണ് സംഭാഷണങ്ങൾ നൽകിയത്. പ്രധാന കഥാപാത്രം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായ കർമ എന്തെന്ന് കാണിക്കുകയാണ് രണ്ടാം പകുതിയിൽ. വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളാൽ രണ്ടാം പകുതിയും മുന്നോട്ടു പോകുന്നു.

വയലൻസിനു മാത്രമായി ഇത്രയധികം പ്രാധാന്യം നൽകിയിരുന്നതായി തോന്നി. അതേ ഇമ്പോർട്ടൻസ് കുറച്ചൂടെ ക്യാരക്ടർ എക്‌സ്‌പോസിഷന് കൂടി നൽകിയിരുന്നു എങ്കിൽ മുഖം ചുളിക്കേണ്ടി വരുന്ന വയലൻസ് സീനുകൾ അവനിത് കിട്ടണം എന്ന മനോഭാവത്തിൽ കണ്ടേനെ. സത്യത്തിൽ ഈ സിനിമയിലെ വയലൻസ് കണ്ടപ്പോൾ മലയാളത്തിലും ഒരു ടോർച്ചർ പോൺ വന്നു മാത്രമേ തോന്നിയുള്ളൂ.

ബജറ്റിന്റെ പരിമിതികൾ പലയിടാത്തതായി കാണാം. അതൊരു കുറവായി കാണുന്നില്ല. ക്ലൈമാക്സിനു മുൻപ് വരുന്ന ട്വിസ്റ്റ്‌ നന്നായി. കാരണം നമ്മൾ ആ ഭാഗത്തേക്ക് അത്രയ്ക്ക് ചിന്തിക്കുന്നില്ല. എന്നാൽ പോലും “ഓഹ്.. അപ്പോൾ ഇങ്ങനെയാണ്” എന്ന് ലാഘവത്തോടെ തള്ളിക്കളയാവുന്ന ഒന്നായേ ആ വഴിത്തിരിവും തോന്നിയുള്ളൂ.

🔰🔰🔰Last Word🔰🔰🔰

Lilly Isn’t Silly…പാക്കേജിങ്ങിൽ ശക്തമായ വയലൻസ് ഉള്ളതിനാൽ ആ ജോണർ ഇഷ്ടപ്പെടുന്നവർക്ക് മുൻഗണന. ഒരുകൂട്ടം പുതിയ ആളുകളുടെ അറ്റംപ്റ്റ് എന്ന നിലയിൽ അഭിനന്ദനങ്ങൾ!