തെലുങ്കു സിനിമകളിൽ കോമഡിക്ക് മാത്രമായി ഒരു സൈഡ് ട്രാക്ക് ഉണ്ടാകും. ഭൂരിഭാഗവും അസഹനീയം ആയിരിക്കും. കോമഡി സിനിമകൾ എന്ന പേരിൽ ഇറങ്ങുന്ന സിനിമകൾ ആണെങ്കിൽ നമ്മെ കണ്ണീരിൽ ആഴ്ത്തും ഇല്ലെങ്കിൽ ഒരു ഭ്രാന്തൻ ആക്കും. എന്നാൽ നാനി നായകൻ ആയ സിനിമകൾ ഇതിൽ നിന്നെല്ലാം വിഭിന്നം ആയിരുന്നു. കോമഡി അഭിനയിച്ചു ഫലിപ്പിക്കാനുള്ള ടിയാന്റെ കഴിവ് അഭിനന്ദനാർഹമാണ്. ഒരു മൾട്ടി സ്റ്റാർ സിനിമ ആണെങ്കിലും ഇതൊരു നാനി ചിത്രമായി മാറുന്നതും അതുകൊണ്ടാണ്.

🔰🔰🔰Whats Good??🔰🔰🔰

നാനിയുടെ കോമഡി ടൈമിംഗ്, നാഗാർജുന ആയുള്ള ബ്രോമാൻസിലെ കെമിസ്ട്രി, സിനിമയുടെ മുക്കാൽ ഭാഗത്തോളം നമ്മെ ചിരിപ്പിച്ചു എന്റർടൈൻ ചെയ്യിപ്പിച്ചു നീങ്ങുന്ന ആഖ്യാനം.

🔰🔰🔰Whats Bad??🔰🔰🔰

പ്രീ ക്ലൈമാക്സ്‌, ക്ലൈമാക്സ്‌.

🔰🔰🔰Watch Or Not??🔰🔰🔰

അവസാനത്തെ ഇരുപത് മിനിറ്റ് നിരാശ സമ്മാനിക്കുന്നു എങ്കിലും ഞാൻ നന്നായി എൻജോയ് ചെയ്തു ഒരുപാട് ചിരിച്ച ഒരു സിനിമയാണ് ദേവദാസ്. ദേവയുടെയും ദാസിന്റെയും കഥ. ദേവ എന്ന പേര് ചുവപ്പിൽ എഴുതി, ദാസ് എന്നത് നീലയിൽ എഴുതിയാണ് സിനിമയുടെ തുടക്കം. പതുക്കെ ചുവപ്പ് നിറം മാറി അതും നീലനിറം ആകുന്നു. ഒരു ഗ്യാങ്‌സ്റ്റർ ആയ ദേവയെ നല്ലവനാക്കി മാറ്റുന്ന ദാസിന്റെ കഥ.

ഒരുപാട് തവണ കണ്ടും കേട്ടും പഴകിയ കഥ തന്നെയാണ്. ശരത്കുമാർ അവതരിപ്പിക്കുന്ന ദാദയുടെ അരുമശിഷ്യനും മകനു തുല്യനായ ദേവ. ദേവയെ ആരും കണ്ടിട്ടില്ല. എന്നാൽ എത്തേണ്ട സമയം കൃത്യമായി എത്തും. ദാദയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനായി എത്തുന്ന ദേവ ഒരു ഡോക്ടറുമായി സൗഹൃദത്തിൽ ആകുന്നതോടെ കഥ മാറുന്നു.

ബേസിക്കലി അയാം എ വാച്ച് മെക്കാനിക്ക് എന്ന് പറയുന്ന സൂര്യയുടെ പിൻഗാമിയാണ് നാനി. ഡോക്ടർ, ഗോൾഡ് മെഡലിസ്റ്റ് എന്ന് പറയാത്ത ഇടം ഇല്ല. പക്ഷെ ഒരു വ്യത്യാസം എന്തെന്നാൽ നാനി പറയുന്ന സീനുകളിൽ ഒക്കെ കോമഡിയുണ്ട്. സിനിമ മുഴുവൻ തന്റെ സ്ലാപ്പ്സ്റ്റിക്ക് കോമഡി സ്റ്റൈൽ കൊണ്ട് സ്‌കോർ ചെയ്യുകയാണ് നാനി. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ഈ സിനിമയിൽ ഇഷ്ടപ്പെടുന്നതും നാനിയെ ആണ്.

കിംഗ് നാഗാർജുന ഈ പ്രായത്തിലും സിക്സ് പാക്കൊക്കെ വെച്ച് കിടിലൻ സ്ക്രീൻ പ്രെസൻസ് ഒക്കെയായി ആദ്യപകുതിയിൽ ഡോൺ ആയും രണ്ടാം പകുതിയിൽ റോമിയോ ആയും മൊത്തത്തിൽ അടിപൊളി ആയും എന്റർടൈൻ ചെയ്യിക്കുന്നുണ്ട്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഒരു രക്ഷയുമില്ല.

രശ്‌മിക ആദ്യം ഒരു പാട്ടിൽ വരുന്നു. പിന്നെ കാണാതാകുന്നു. ഇന്റർവെലിന് മുൻപ് വരുന്നു, ചിരിപ്പിക്കുന്നു, രണ്ടാം പകുതിയിൽ നല്ല സ്ക്രീൻ ടൈം ലഭിച്ചു. നല്ല ഒന്നാംതരം മിസ്‌കാസ്റ്റിംഗ് ആണെന്ന് പറയാതെ വയ്യ. രണ്ടാമത്തെ നായികയായ ആകൻക്ഷ സിംഗ് നന്നായിരുന്നു.

ബാഹുബലിയിൽ കാലകേയൻ ആയ അഭിനയിച്ച പ്രഭാകരന് നല്ലൊരു കിടിലൻ റോൾ ഈ സിനിമയിൽ കിട്ടിയിട്ടുണ്ട്. മനോബാലയും വെന്നല്ല കിഷോറും കോമിക് റിലീഫ് ആകുന്നുണ്ട്. വില്ലനായ കുനാൽ കപൂർ ഹിന്ദി സിനിമയിൽ നല്ല അഭിനയം ആണെങ്കിലും ഇതിൽ പോരായിരുന്നു.

കോമഡി തന്നെയാണ് ഹൈലൈറ്റ്. രണ്ടേമുക്കാൽ മണിക്കൂർ നീളമുള്ള സിനിമ ഒട്ടും ബോറടിയില്ലാതെ 85% സമയവും കടന്നു പോകുന്നുണ്ട്. ചീപ് ഇമോഷനും വെറുപ്പിക്കുന്ന ക്ലിഷേ സീനുകളും ഒക്കെയായി ക്ലൈമാക്സ് സിനിമയേ പിന്നോട്ടടിക്കുന്നു. ഓർത്തോർത്തു ചിരിക്കാനുള്ള ചില വകുപ്പുകളൊക്കെ സമ്മാനിച്ചാണ് സിനിമ അവസാനിക്കുന്നതും. അതിനാൽ വലിയ രീതിയിൽ പരാതിയില്ല.

🔰🔰🔰Last Word🔰🔰🔰

നാനിയും നാഗാർജുനയും തമ്മിലുള്ള ഗംഭീര കോമ്പിനേഷനിൽ കിടിലൻ കോമഡിയും ട്വിസ്റ്റും ഒക്കെയായി ദേവദാസ് നല്ലൊരു എന്റർടൈനർ ആണ്. വീക്കെൻഡ് പോപ്‌കോൺ മൂവിയായി തിരഞ്ഞെടുക്കാൻ പറ്റിയ ചിത്രം!