ദം ലഗാ കെ ഹൈഷ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന പ്ലെലിസ്റ്റിൽ യേ മോഹ് മോഹ് കേ ദാഗെ എന്ന പാട്ട് ഇപ്പോഴുമുണ്ട്. യൂട്യൂബിൽ സ്ഥിരമായി കാണുന്ന വീഡിയോ സോങ്ങും ഇതാണ്. അതിനാൽ തന്നെ ശരത് കഠാരിയയുടെ അടുത്ത സിനിമ എന്നത് വലിയൊരു പ്രതീക്ഷ ആയിരുന്നു. പുതിയ ചിത്രത്തിൽ വരുൺ, അനുഷ്ക എന്നീ കഴിവുള്ള അഭിനേതാക്കൾ കൂടി ആകുമ്പോൾ വീണ്ടും പ്രതീക്ഷ വർദ്ധിക്കും.

🔰🔰🔰Whats Good??🔰🔰🔰

ചില സീനുകൾക്ക് ഒരു കാന്തിക ശക്തിയുണ്ട്. നല്ല പ്രകടനത്താലും മറ്റും നമ്മെ എൻഗേജ് ചെയ്യിക്കുന്നുണ്ട്.

🔰🔰🔰Whats Bad??🔰🔰🔰

മേല്പറഞ്ഞത് പോലെയുള്ള നല്ല സീനുകൾ വളരെ കുറച്ചു മാത്രമേയുള്ളൂ എന്നതാണ് പോരായ്മ. സിനിമയുടെ തീമിനനുസരിച്ചുള്ള ക്ലിഷേകളും പേസിങ്ങും പലപ്പോഴും മടുപ്പുളവാക്കുന്നുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

വരുൺ ഒരു സൂപ്പർസ്റ്റാർ മെറ്റീരിയൽ ആണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. സൗണ്ട് മോഡുലേഷൻ ആയാലും മറ്റൊരു സ്ലാങ് പറയുന്നതും തന്റെ ബോഡി ലാംഗ്വേജ് മാറ്റുകയും ചെയ്യുന്നതൊക്കെ അനായാസമായാണ്. തന്റെ കരിയറിൽ ഒക്ടോബർ എന്ന സിനിമയ്ക്ക് ശേഷം തിരഞ്ഞെടുത്ത ഈ സിനിമ കൊണ്ട് വരുണിനു ഗുണമുണ്ട്.

സിനിമയുടെ തുടക്കം മുതൽ വരുണിന്റെ കഥാപാത്രം നമ്മോടൊപ്പം സഞ്ചരിക്കുന്നു. ജോലി ചെയ്യുന്ന സ്ഥലത്തു വെച്ചുള്ള സ്ഥിരമായ അപമാനവും ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിൽ വെച്ചു നായയായി അഭിനയിക്കേണ്ടി വരുന്ന ഗതികേടും ഒക്കെ ആദ്യത്തെ അരമണിക്കൂറിൽ തന്നെ ആ കഥാപാത്രത്തോട് ഒരു ഫീലിംഗ് ഉണ്ടാക്കുന്നുണ്ട്. സ്വന്തമായി ഒരു തൊഴിൽ എന്ന സ്വപ്നത്തിനായി നായകൻ സഞ്ചരിക്കുന്നിടത്ത് കഥ തുടങ്ങുന്നു.

ഒരു ഘട്ടം എത്തുമ്പോൾ സിനിമ കാണുന്ന നമുക്ക് തന്നെ മടുപ്പ് തോന്നും. ഇവർ ജീവിതത്തിൽ വലിയ നിലയിൽ എത്തുന്നതാണ് ക്ലൈമാക്സ് എന്ന് ആർക്കും ഊഹിക്കാൻ പറ്റും, അതിനായുള്ള പ്രയത്നം കാണിക്കുന്നത് അറുബോറൻ സീനുകളിലൂടെ ആയിരുന്നു. വരുൺ-അനുഷ്ക എന്നിവർക്ക് നന്നായി അഭിനയിക്കാനുള്ള വകുപ്പ് ഉണ്ടെങ്കിലും സിനിമ കാണുന്നവർക്ക് ഒരു സീരിയൽ കാണുന്ന ഫീൽ ഉണ്ടാകുന്നു.

ശരിയാണ്.. വളരെ പെട്ടെന്ന് മാജിക് പോലെ ഇവർ വലുതാകുന്നത് കാണിക്കാൻ പറ്റില്ല. റിയാലിറ്റി പോലെയാണ് ആഖ്യാനം തുടരുന്നതും. എന്നാൽ ക്ലൈമാക്സ് സിനിമ തുടങ്ങിയ കാലം മുതലുള്ള ഒന്നായി മാറുന്നുമുണ്ട്. എപ്പോഴും ഒരു വൃത്തികെട്ട ചിരി പാസാക്കുന്ന ഒരു കഥാപാത്രമുണ്ട്. നല്ലോണം വെറുപ്പ് സമ്പാദിക്കുന്നുണ്ട്. എന്തായാലും അത് ചെയ്ത ആൾ നല്ലൊരു നടൻ തന്നെ.

സ്വപ്നങ്ങളെ പിന്തുടരുക, അത് എങ്ങനെയും നടക്കും.. അതിനായി പ്രകൃതിയെ അല്ലേൽ മനുഷ്യനോ അതുമല്ലെങ്കിൽ നിന്റെ ആത്മവിശ്വാസം സഹായിക്കും എന്നുള്ള തീമിൽ ഇറങ്ങുന്ന ഫീൽ ഗുഡ് ബോംബ് കഥകളിൽ ഒരെണ്ണം. നല്ല അഭിനേതാക്കളെ കിട്ടിയിട്ടും ഇത്തവണ ശരത് അത് നന്നായി ഉപയോഗിച്ചില്ല എന്ന് തോന്നി.

എന്റെ അമിതപ്രതീക്ഷ ഒരുപക്ഷെ വിന ആയതാകാം. എന്തോ.. ഹൈഷയിൽ ഓരോ ഫ്രെയിമിലും നിറഞ്ഞു നിന്ന മാജിക് ഈ സിനിമയിൽ oru പത്ത് ഇടങ്ങളിൽ എങ്കിലും ഉണ്ടായെങ്കിൽ തൃപ്തി ആയേനെ.. മൂന്നോ നാലോ നല്ല മുഹൂർത്തങ്ങൾ മാറ്റി നിർത്തിയാൽ ഒരു സോപ്പി തന്നെയാണ് ഈ സിനിമ.

🔰🔰🔰Last Word🔰🔰🔰

സ്വപ്നസാക്ഷാത്കാരം എന്ന തീമിൽ ഇനിയും സിനിമകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ സുയി ധാഗ നിങ്ങൾക്കുള്ളതാണ്. അല്ലാത്തവർക്ക് ഇതൊരു ശരാശരിയിൽ താഴെയുള്ള അനുഭവമായി മാറിയേക്കാം.