ഒരു കാലഘട്ടത്തിൽ മിസ്റ്റർ ബീൻ കണ്ടുകൊണ്ടിരുന്നു സമയം കളഞ്ഞതിനു കയ്യും കണക്കും ഇല്ലായിരുന്നു. നമ്മുടെ ഇന്നസെൻസ് നഷ്ടപ്പെടുന്നതാണ് മെച്യുരിറ്റി എന്നൊക്കെ പറയുന്നത് പോലെ പിന്നീട് മിസ്റ്റർ ബീൻ ചിരിപ്പിക്കുന്നത് കുറഞ്ഞു. വല്യ മെച്യുരിറ്റി ഒന്നും ഉണ്ടായിട്ടല്ല, അഭിരുചികൾ മാറുന്നു, മിസ്റ്റർ ബീൻ കാണുന്ന സഹോദരിയെ കളിയാക്കുന്നതിൽ വരെ രസം കണ്ടെത്താൻ തുടങ്ങി.ഒരു ചീപ് ഷോ.. അല്ലാതെന്തു പറയാൻ.. ആ മുഖം മൂടി മാറ്റിയപ്പോളാണ് യഥാർത്ഥ മെച്യുരിറ്റി വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ കാണാൻ പോകുന്ന സിനിമ എന്തായിരിക്കും എന്നത് ആദ്യമേ മനസ്സിലാക്കി അതിനനുസരിച്ചു മനസ്സിനെ പാകപ്പെടുത്തി സിനിമ കണ്ടാൽ അത് കൂടുതൽ ആസ്വാദ്യകരമാകും.

🔰🔰🔰Whats Good??🔰🔰🔰

Rowan Atkinson Brand Humour നമ്മെ ഒരുപാട് ചിരിപ്പിക്കും. വിർച്വൽ റിയാലിറ്റി സീനുകളൊക്കെ കിടു ആയിരുന്നു.

🔰🔰🔰Whats Bad??🔰🔰🔰

Slapstick, Clowning കോമഡികൾ മാത്രമായി സ്‌ക്രീനിൽ വരുമ്പോൾ ഒരു മടുപ്പ് ഉണ്ടാകുന്നുണ്ട്. അടുത്ത സീൻ രസകരമായി വരുമ്പോൾ നമ്മൾ അത് മറക്കും. പക്ഷെ വീണ്ടും ആവർത്തനവിരസത വരുന്നു എന്നത് ഒരു കുറവായി തോന്നി.

🔰🔰🔰Watch Or Not??🔰🔰🔰

ജെയിംസ് ബോണ്ട്‌ ജോണർ സിനിമകളുടെ സ്പൂഫ് എന്ന നിലയിൽ ജോണി ഇംഗ്ലീഷ് സീരീസുകൾ എന്നും ചിരിപ്പിക്കുന്നു. സാമ്പത്തികമായി എല്ലാ സിനിമകളും ലാഭകരം ആയിരുന്നു. എന്നാൽ മൂന്നാമത്തെ സിനിമയിലേക്ക് എത്തുമ്പോൾ ക്രിയേറ്റിവിറ്റി കുറഞ്ഞു എന്നൊരു പരാതി പറഞ്ഞാൽ അത് സമ്മതിച്ചു തരേണ്ടി വരും.

ഇത്തവണ ബ്രിട്ടീഷ് സർക്കാരിന് മേലെ സൈബർ ആക്രമണം ആണ് ഉണ്ടാകുന്നത്. അധ്യാപകനായി അണ്ടർ കവറിൽ കഴിയുന്ന ജോണിയെ MI7 വിളിപ്പിക്കുന്നു. അതിനെക്കുറിച്ചു അന്വേഷിക്കാനായി പഴയ സൈഡ് കിക്കിനെ കൂടി കൂട്ടി ഇംഗ്ലീഷ് ഇറങ്ങുന്നു. പതിവ് പോലെ ഒരു റഷ്യൻ ചാരസുന്ദരിയുടെ അടുത്തേക്ക് ജോണി എത്തണമല്ലോ..

യഥാർത്ഥത്തിൽ ബോണ്ട്‌ ഗേൾ ആയിരുന്ന ഓൾഗ കുറിലെങ്കോ ഇതിൽ പണ്ട് അവതരിപ്പിച്ച റോളിന്റെ സ്പൂഫ് അഭിനയിക്കുന്നു. ജോണിയും ഓഫെലിയയും ആയുള്ള കോമ്പിനേഷൻ സീനിൽ അത്യാവശ്യം ചിരിക്കാനുള്ള വകയൊക്കെയുണ്ട്. ബെൻ മില്ലർ നമ്മെ ചിരിപ്പിക്കാനായി എടുത്ത പരിശ്രമങ്ങൾ കണ്ടാൽ സത്യത്തിൽ സഹതാപം തോന്നും.

ഈ സിനിമയിലെ വില്ലനെ കാണുമ്പോൾ ജെയിംസ് ബോണ്ട്‌ സിനിമകളിൽ ഇതിലും മണ്ടനായ വില്ലന്മാരൊക്കെ ഉണ്ടായിരുന്നു എന്ന് ഓർമ വരും. ഒരു ടിപ്പിക്കൽ വില്ലനെ ഇതിലും നന്നായി കളിയാക്കാൻ പറ്റില്ല. ക്ലൈമാക്സ് സീനൊക്കെ ചിരിപ്പിക്കുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

ഈ വിഭാഗം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒന്നരമണിക്കൂർ ആസ്വദിച്ചു കാണാനുള്ള വകുപ്പൊക്കെ സിനിമയിലുണ്ട്. സത്യത്തിൽ ഇനിയും ഈ സീരീസ് മുന്നോട്ടു കൊണ്ട് പോകരുത് എന്നാണ് എന്റെ ആഗ്രഹം. അവർക്ക് തരാനുള്ള മാക്സിമം തന്നു കഴിഞ്ഞു. ഈ മൂന്നാം ഭാഗം തന്നെ ഇടയ്ക്കിടെ കൂപ്പുകുത്തുന്നുണ്ട്. So, I Hope… Its the last.. Please…