Warner Animation Group ൽ നിന്നും Lego അല്ലാതെയുള്ള ഒരു ആനിമേഷൻ മൂവി എന്ന നിലയിൽ Smallfoot എങ്ങനെയുണ്ടാകും എന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. ചിത്രം 3D യിലാണ് റിലീസായത്. എന്നാൽ ഇന്നലെ എറണാകുളം PVR ൽ 3D പ്രതീക്ഷിച്ചു ചെന്ന ഞങ്ങൾക്ക് 2D ഫോർമാറ്റ്‌ മാത്രമേ ഉള്ളൂ എന്നറിയാൻ കഴിഞ്ഞു. ആനിമേഷൻ സിനിമകളുടെ 3D സ്വാഭാവികമായും നന്നായിരിക്കും. കുട്ടികളൊക്കെയായി ഫാമിലി ആയി ഒരു വീക്കെൻഡ് മൂവിക്ക് വന്നപ്പോൾ 3D ഇല്ലാതെ പോയത് നിരാശയുണ്ടാക്കി. പക്ഷെ സിനിമ ആ നിരാശ വൈകാതെ തന്നെ ഇല്ലാതെയാക്കി.

🔰🔰🔰Whats Good??🔰🔰🔰

ഒരു മ്യൂസിക്കൽ ഫാന്റസി അഡ്വെഞ്ചർ എന്ന നിലയിൽ ഒന്നരമണിക്കൂറിൽ നല്ലൊരു ആസ്വാദനം നൽകുന്ന ആഖ്യാനമാണ് സിനിമയുടേത്. സിനിമ പറയുന്ന സന്ദേശവും അഭിനന്ദനമർഹിക്കുന്നതാണ്.

🔰🔰🔰Whats Bad??🔰🔰🔰

ആനിമേഷൻ സിനിമകൾ കുട്ടികൾക്ക് മാത്രാമായുള്ളതാണ് എന്ന അഭിപ്രായമൊക്കെ മാറിയിരിക്കുന്നു. എന്നാൽ ഈ സിനിമയുടെ പാക്കേജിങ് പൂർണ്ണമായും കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

ഡിസ്നിയുടെ സിനിമകൾ പോലെ ഒരു പാട്ടിൽ നിന്നുമാണ് സിനിമയുടെ തുടക്കം. യെറ്റി അഥവാ മഞ്ഞുമനുഷ്യർ എന്ന സാങ്കല്പിക സൃഷ്ടികൾ ആണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. മനുഷ്യർ നിലനിൽക്കുന്നു എന്നത് അവർ വിശ്വസിക്കുന്നില്ല. കാരണം ഹിമാലയത്തിൽ മേഘങ്ങളുടെ മേലെയാണ് ഇവരുടെ വാസം. അതുപോലെ യെറ്റികൾ ഉണ്ടെന്നത് മനുഷ്യരും വിശ്വസിക്കുന്നില്ല.

യെറ്റികളുടെ സംസ്കാരവും അവരുടെ വില്ലേജ് ഒക്കെ ആദ്യത്തെ പാട്ടിൽ തന്നെ നമ്മെ പരിചയപ്പെടുത്തുന്നു. സ്റ്റോൺ കീപ്പർ എന്നയാളുടെ കല്ലുകളിൽ കൊത്തിയിരിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ ജീവിതം. മീഗോ എന്ന നമ്മുടെ നായകൻ ഒരു മനുഷ്യനെ കാണുകയും ആ വിവരം മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നു. ആരും വിശ്വസിക്കുന്നില്ല. കല്ലിൽ പറഞ്ഞിരിക്കുന്നത് മനുഷ്യർ എന്ന വിഭാഗം ഇല്ല എന്നാണ്. കല്ലിനെ നിഷേധിച്ചതിനാൽ മീഗോയേ അവർ പുറത്താക്കുന്നു. മീഗോ മേഘങ്ങൾക്ക് താഴെയിറങ്ങി മനുഷ്യരെ തേടി ഇറങ്ങുകയാണ്.

നല്ല കളർഫുൾ ആയാണ് സിനിമ എടുത്തിരിക്കുന്നത്. അതിനാൽ തന്നെ ത്രീഡിയിലുള്ള കാഴ്ച ഒരു ചെറിയ നഷ്ടം ആയി തന്നെ തോന്നി. സിനിമയിൽ വരുന്ന പാട്ടുകൾ എല്ലാം വെൽ പ്ളേസ്ഡ് ആയിരുന്നു. മനുഷ്യരും യെറ്റികളും തമ്മിലുള്ള ബന്ധവും ഇരുവരും തമ്മിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകളും ഒക്കെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണ ആനിമേഷൻ സിനിമകളിൽ ഒരുപാട് കഥാപാത്രങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ ഇവിടെ അധികം കഥാപാത്രങ്ങൾക്ക് സ്കോപ്പ് ഇല്ല. ഒരുമാതിരി എല്ലാ ഫ്രെയിമിലും മീഗോയേ കാണാം. ചാനിങ് റ്റാറ്റം നൽകിയ വോയിസ്‌ ഒക്കെ നന്നായി തോന്നി. പ്രധാനകഥാപാത്രത്തിനു ലവ് ട്രാക്ക് ഒന്നും ഇല്ലായിരുന്നു. അതും നന്നായി. വേറേ ഒന്നും കൊണ്ടല്ല.. പാട്ടുകളുടെ എണ്ണം കൂടിയേനെ…

🔰🔰🔰Last Word🔰🔰🔰

SmallFoot നന്നായി എന്റർടൈൻ ചെയ്യിക്കുന്നുണ്ട്. ലളിതമായ കഥയും സരസമായ ആഖ്യാനവും നല്ല ഫ്രെയിമുകളും പാട്ടുകളും ഹൃദയസ്പർശിയായ ക്ലൈമാക്‌സും എല്ലാം കൂടി ഒന്നരമണിക്കൂറിൽ നല്ലൊരു സിനിമ.