ഇന്ത്യൻ സെൻസർ ബോർഡിന് കത്രിക വെയ്ക്കാൻ സാധിക്കാത്ത ഒരിടമാണ് ഓൺലൈൻ വെബ് സീരീസുകൾ. Sacred Games ൽ ഉണ്ടായ ന്യൂഡിറ്റിയും ഭാഷയും ഒക്കെ പ്രേക്ഷകർക്ക് മുന്നിൽ അങ്ങനെ തന്നെ എത്തിയതിനു ഇതാണ് കാരണം. ബാലാജി എന്ന പ്രൊഡക്ഷൻ ഹൌസ് ടെലിവിഷൻ രംഗത്ത് പ്രശസ്തമാണ്. അവരുടെ ഏറ്റവും പുതിയ വെബ് സീരീസ് ആണ് XXX : Uncensored (2018)

പേര് പോലെ തന്നെ ബോൾഡായ,സെക്സിയായ കണ്ടന്റ്റ് ആണ് ഈ സീരീസിന്റെത്. രാത്രിയിൽ ഒരുവൻ കാറിൽ സഞ്ചരിക്കുമ്പോൾ സെക്സിയായ ഒരു യുവതിയെ വഴിയിൽ വെച്ചു കാണുന്നു. അവളെ തനിച്ചു വിടാൻ അവന്റെ മനസ്സ് അനുവദിക്കുന്നില്ല.അടുത്തുള്ള ഗാരേജ് വരെ ലിഫ്റ്റ് തരാമെന്നു പറയുന്നു.പോകുന്ന വഴിയിൽ ഇരുവരും അവർക്കറിയുന്ന സെക്സി സ്റ്റോറീസ് പറയുന്നു.അതാണ്‌ ഈ സീരീസിന്റെ 5 എപ്പിസോഡുകൾ.

ബിഗ് ബോസ്സ് എന്ന് പേരുള്ള ഒരു ജിഗോളോയുടെ തൊഴിലിലേക്കുള്ള വഴിയും അസാമാന്യവലുപ്പമുള്ള അയാളുടെ ലിംഗവും സ്ത്രീകളെ തൃപ്തിപ്പെടുത്തി ഒരു വർഷം കൊണ്ട് അയാളുടെ മേഖലയിലെ വളർച്ചയും ക്ലൈമാക്സിലെ മധുരപ്രതികാരവുമാണ് ആദ്യത്തെ കഥ.

സീരിയലിൽ വരുന്ന നടിയും അവളുടെ കാമലീല കണ്ട ഒരു ടീനേജ് പയ്യനും ഉള്ള രണ്ടാമത്തെ കഥ സ്റ്റീമിയായ സീനുകൾ കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. കഥയിലെ കോമഡി സീനുകളും നന്നായി വർക്ക്‌ ഔട്ട് ആയിട്ടുണ്ട്.

വരന്റെ മുഖം കാണാതെ കല്യാണത്തിന് സമ്മതിക്കുന്ന ഗ്രാമീണ സുന്ദരിയും ഓടുന്ന ട്രെയിനിൽ വെച്ചുള്ള അവളുടെ ആദ്യരാത്രിയും പണ്ട് ഒരുപാട് കേട്ട ഒരു കഥ തന്നെയാണ്. ഇതിലും സെക്സിയായ സീനുകൾ ഒരു ആകർഷണം തന്നെയാണ്.

ലാസ്റ്റ് കഥ ചിരിച്ചു ചിരിച്ചു ഒരു വഴിയാകും. നായകന്റെ ലിംഗത്തിനു സംസാരിക്കാനുള്ള കഴിവ് കിട്ടുകയാണ്. അല്ലെങ്കിൽ തന്നെ പുരുഷന്മാർ ലിംഗം കൊണ്ട് ചിന്തിക്കുന്നവർ ആണെന്ന് ഒരു കുറ്റം പറച്ചിലുണ്ട്,അതിന്റെ കൂടെ ഇതും കൂടെ ആയാൽ? വിർജിൻ ആയ നായകനെ കൊണ്ട് കലം ഉടയ്ക്കാൻ നിർബന്ധിക്കുന്ന സാക്ഷാൽ ലിംഗം എന്ന കഥാപാത്രം ഒരുപാട് ചിരിപ്പിക്കുന്നുണ്ട്.

ലിഫ്റ്റ് കൊടുത്ത നായകനു നേരിടേണ്ടി വരുന്ന സുഖാനുഭവവും ട്വിസ്റ്റും ഒക്കെയായി ഒന്നര മണിക്കൂറിൽ 5 എപ്പിസോഡുകളും തീരുന്നു.

Click To Download Series