#ട്വിസ്റ്റുകളുമായി_വീണ്ടുമൊരു_തമിഴ്_ത്രില്ലർ

തമിഴ് സിനിമയിലെ ത്രില്ലറുകളുടെ എണ്ണം ഇനിയും വർദ്ധിച്ചു കൊണ്ടിരിക്കും എന്നതിന് തെളിവാണ് അടുപ്പിച്ചു അടുപ്പിച്ചു റിലീസാകുന്ന ഇതേ ജോണറിലുള്ള സിനിമകൾ. രാജാ രങ്കുസ്കി എന്ന ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തിരുന്നില്ല. അതിനാൽ തന്നെ ടോറന്റിൽ ചിത്രം കണ്ടു റിവ്യൂ എഴുതാനാണ് വിധി.

എന്തിരൻ സിനിമയിൽ നായികയെ കടിക്കുന്ന രങ്കുസ്കി എന്ന് പേരുള്ള കൊതുകിനെ ഓർമയില്ലേ? ശങ്കർ മണിരത്നം സിനിമകളുടെ പ്രധാന ആകർഷണമായ റൈറ്റർ സുജാതയുടെ ഇരട്ടപേരായിരുന്നു രങ്കുസ്കി. ഇന്നിപ്പോൾ അദ്ദേഹം നമ്മളോട് കൂടെയില്ല. എന്തിരൻ ആയിരുന്നു അവസാനം തൂലിക ചലിപ്പിച്ച ചിത്രം. രാജാ രങ്കുസ്കിയിൽ ഒരുപാട് സുജാതാ റെഫറൻസുകളുണ്ട്.

നമ്മുടെ നായകൻ ഒരു പോലീസ് കോൺസ്റ്റബിൾ ആണ്. പേര് രാജാ. നായികയുടെ പേര് രങ്കുസ്കി. നായികയെ വളക്കാനായി പയറ്റുന്ന അടവുകളിൽ ഒന്നായിരുന്നു മറ്റൊരു സിമ്മിൽ നിന്നുള്ള നായകന്റെ ഫോൺ കോളുകൾ. ഒരു ഘട്ടത്തിൽ നായികയെ സ്വന്തമാക്കിയതിന് ശേഷം അതേ നമ്പറിൽ നിന്നും നായകനു ഫോൺ വരുന്നു. നായകന്റെ അതേ ശബ്ദത്തിൽ.. അതും നായികയെ കൊലപ്പെടുത്തും എന്നുള്ള ഭീഷണി.

താനായി ക്രിയേറ്റ് ചെയ്ത ഒരാൾ തന്നെ ഫോൺ ചെയ്യുന്നത് അമ്പരപ്പോടെ കാണുന്ന നായകനു മുന്നിൽ ഒരു കൊലപാതകം കൂടി നടക്കുന്നു. അതിൽ നായകനെ ആരോ ഫ്രെയിം ചെയ്യുന്നതോടെ യഥാർത്ഥ കൊലപാതകിയെ കണ്ടെത്തേണ്ട അവസ്ഥയിൽ ആകുന്നു രാജയും രങ്കുസ്കിയും.

ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ബോറടിക്കാത്ത രീതിയിൽ കഥ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അനാവശ്യ പാട്ടുകളോ സീനുകളോ ഒന്നുമില്ലാതെ ഒരു ത്രില്ലർ ആയി നമ്മെ പിടിച്ചിരുത്തുന്നുണ്ട്.

ക്ലൈമാക്സിൽ ട്വിസ്റ്റുകൾ എല്ലാം പറഞ്ഞ ശേഷമുള്ള സീനുകൾ എല്ലാം ധൃതി പിടിച്ചു എടുത്തത് പോലെ തോന്നി. അതിനാൽ തന്നെ അവയൊക്കെ മോശം ആയിരുന്നു. യുവാൻ ശങ്കർ രാജയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയേ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്.

Click To Download Film