#ട്വിസ്റ്റുമായി_ഒരു_തമിഴ്_ഇമോഷണൽ_ത്രില്ലർ

കൃഷ്ണ എന്ന നടനെ എനിക്ക് ഇഷ്ടമാണ്. എപ്പോഴും തിരക്കഥയ്ക്ക് പ്രാധാന്യമുള്ള സിനിമകളാണ് ടിയാൻ സെലക്ട് ചെയ്യാറുള്ളത്. വലിയൊരു നടനായി എസ്റ്റാബ്ലിഷ്‌ ചെയ്യാൻ ആയില്ല എങ്കിലും മോശമല്ലാത്ത ഒരു നടൻ തന്നെയാണ് കൃഷ്ണ.

ആലിബാബ, കട്രത് കളവ്, യാക്കൈ, പണ്ടിഗൈ പോലുള്ള ഡീസന്റ് ത്രില്ലർ സിനിമകളും കഴുകു പോലുള്ള റൊമാന്റിക് സിനിമയും യാമിരുക്ക ഭയമെൻ പോലുള്ള ഹൊറർ കോമഡിയുമൊക്കെ കൃഷ്ണയുടെ സംഭാവനകളാണ്. എന്നാൽ ആര്യയുടെയും വിജയ് സേതുപതിയുടെയും കരിയറിലെ വലിയ ഫ്ലോപ്പുകളായ യച്ചൻ, വൻമം എന്നീ പടങ്ങളിലും കൃഷ്ണയുണ്ട്. എന്നുവെച്ചു മാൻഡ്രേക് ഒന്നുമല്ലട്ടോ.. ടിയാന്റെ ഏറ്റവും പുതിയ സിനിമയാണ് കളരി.

കൊച്ചിയിൽ ഒരു ചെറിയ തമിഴ് നാടുണ്ട്. വാത്തുരുത്തി. ഒരുപാട് തമിഴ് കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. കൊച്ചിയുടെ വളർച്ചയിൽ പങ്കുള്ള തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടം. അവിടെയാണ് കഥ നടക്കുന്നത്. നായകനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് കളരി.

നായകന്റെ പ്രശ്നം എന്തെന്നാൽ അയാൾക്ക്‌ Agoraphobia എന്നൊരു അസുഖമുണ്ട്. യാതൊരു പ്രശ്നങ്ങളിലും ചെന്ന് ചാടില്ല എന്ന് മാത്രമല്ല പ്രതികരിക്കാൻ തന്നെ ഭയമാണ് ഈ കൂട്ടർക്ക്. മദ്യപാനിയായ അച്ഛനിൽ നിന്നുള്ള പീഡനം മൂലം ചെറുപ്പത്തിൽ തന്നെ ഈ അസുഖം പിടിപെട്ട ആളാണ്‌ നായകൻ. സഹോദരിയായ തേന്മൊഴിക്ക് ഒരു നല്ല ജീവിതം കിട്ടണം എന്നതാണ് ടിയാന്റെ വലിയ ആഗ്രഹം.

സംയുക്ത മേനോന്റെ നായിക ആകുന്ന ഈ സിനിമയിൽ നായകന്റെ കൂടെ ആടിപ്പാടാനുള്ള നായികയായി വിദ്യ പ്രദീപ്‌ എത്തുന്നു. MS ഭാസ്കർ പ്രധാനപ്പെട്ട ഒരു റോളിൽ എത്തുന്നുണ്ട്. ഒരു വൃത്തികെട്ട കഥാപാത്രമാണ്. നന്നായി ചെയ്തിട്ടുമുണ്ട്.

സാഹോദരിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ബാധിക്കുന്ന ഘട്ടം എത്തുമ്പോൾ പ്രതികരണശേഷി ഇല്ലാത്ത ഒരുവൻ എങ്ങനെ പ്രതികാരം ചെയ്യുന്നു എന്നതാണ് സീരിയൽ നിലവാരത്തിൽ പറയുന്നത്. കൃഷ്‌ണയുടെ അഭിനയം പക്കാ ബോർ ആയിരുന്നു. ഇവർ നമുക്കായി മാറ്റി വെച്ച ക്ലൈമാക്സ് ട്വിസ്റ്റ്‌ പടം തുടങ്ങി അരമണിക്കൂറിൽ തന്നെ ക്ലിക്ക് ആകുന്നെന്നത് വേറേ കാര്യം.

Click To Download Movie