#ഓരോ_നിമിഷവും_ത്രില്ലടിപ്പിക്കുന്ന_രാക്ഷസൻ

തമിഴ് സിനിമയിലെ നല്ല കിടിലൻ ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് ഇനി രാക്ഷസനും കൂടി ചേരുന്നു. വിഷ്ണു വിശാൽ നായകനായ ഈ ചിത്രത്തിൽ അമലാ പോൾ നായികയാകുമ്പോൾ സിനിമയിലെ ഹൈലൈറ്റ് ആയ പശ്ചാത്തല സംഗീതം ജിബ്രാനും ക്രിസ്പ് ആയ എഡിറ്റിംഗ് സാൻ ലോകേഷും ചിത്രത്തിന്റെ മൂഡിന് ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണം PV ശങ്കറും ചെയ്തിരിക്കുന്നു. ഇവർ മൂന്ന് പേരുമാണ് സംവിധായകൻ രാംശങ്കറുടെ കൂടെ ചേർന്ന് ഈ നല്ലൊരു ചിത്രത്തെ നമുക്ക് സമ്മാനിച്ചിരിക്കുന്നത്.

🔰🔰🔰Whats Good??🔰🔰🔰

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരൊറ്റ സീൻ പോലും ബോറടിക്കുന്നില്ല എന്നതും 98% സമയത്തോളം നമ്മെ ത്രില്ലടിപ്പിച്ചു മുൾമുനയിൽ നിർത്താനും സാധിച്ചിട്ടുണ്ട്. സ്മാർട്ട് ആയ തിരക്കഥ നമ്മെ ചില സമയങ്ങളിൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ പോലും സാധിക്കാത്ത വിധമാണ്.

🔰🔰🔰Whats Bad??🔰🔰🔰

സിനിമ കാണുമ്പോൾ മനസ്സിൽ വരാത്ത ചില കുറവുകളുണ്ട്.എന്നാൽ പടം കണ്ടിറങ്ങി അതേപറ്റി ആലോചിക്കുമ്പോൾ കുറേ സംശയങ്ങൾ വരും. അതേപറ്റി താഴെ വിശദമായി പറയാം.

🔰🔰🔰Watch Or Not??🔰🔰🔰

രാക്ഷസൻ നിങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ത്രില്ലർ ആയിരിക്കും. അതിനു കാരണം സിനിമയുടെ ഭൂരിഭാഗം സമയങ്ങളിലും നമ്മെ പിടിച്ചിരുത്തുന്ന ആഖ്യാനമാണ്. സ്കൂൾ കുട്ടികളിൽ 15 വയസ്സുള്ള പെൺകുട്ടികളെ മാത്രം തിരഞ്ഞു പിടിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലർ നഗരത്തിൽ എത്തുന്നു. അതേപ്പറ്റിയുള്ള നായകന്റെ അന്വേഷണമാണ് ചിത്രം.

മിഷ്കിൻ സ്റ്റൈലിൽ ക്യാമറ ചലിക്കുകയും പൊലീസുകാരനായ നായകന്റെ സ്റ്റേഷനിലെ അനുഭവങ്ങളുമായി തുടരുന്ന കഥയിൽ തുടരെയുള്ള കൊലപാതകങ്ങൾ കഥയുടെ സ്പീഡ് കൂട്ടുന്നു. സിനിമാക്കാരൻ ആകാനുള്ള ആഗ്രഹമായി നടക്കുന്ന ഒരാൾ പോലീസ് ആകുന്നതും മറ്റും കഥയിലേക്ക് കണക്റ്റ് ചെയ്ത വിധം നന്നായിരുന്നു. ആദ്യപകുതിയിൽ നിസാരമായി കാണിക്കുന്ന പലതും രണ്ടാം പകുതിയിൽ പ്രാധാന്യവും വരുന്നുണ്ട്.

പീഡോഫൈലിനെ അവതരിപ്പിച്ച ആളുടെ പ്രകടനം അതിഗംഭീരം ആയിരുന്നു. അയാളുടെ പ്രവർത്തികൾ കാണിക്കുന്ന രംഗങ്ങൾ തായ് സിനിമയായ Slice നേ ഓർമിപ്പിച്ചു. ഒരു ഹിച്ച്കോക്ക് സ്റ്റൈലിൽ മറ്റൊരാളെ നമ്മുടെ മുന്നിലേക്ക് ഇട്ടു തന്നു കഥയിൽ ടെൻഷൻ വർധിപ്പിക്കുന്ന രീതിയും നന്നായിരുന്നു.

നമ്മുടെ ഹൃദയമിടിപ്പ് വർധിക്കുന്ന തരത്തിൽ തിരക്കഥ എഴുതുകയും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധത്തിൽ അവ ചിത്രീകരിക്കുകയും BGM, DOP, Editing എന്നിവയൊക്കെ പെർഫെക്ട് ആയി അതിൽ മിക്സ് ചെയ്തു തരുമ്പോൾ ത്രില്ലർ എന്ന ജോണറിനു കൃത്യമായ ജസ്റ്റിഫിക്കേഷൻ നൽകുകയാണ് സംവിധായകൻ.

കില്ലറുടെ ബാക്സ്റ്റോറി പറയുകയും അയാളുടെ പ്രവർത്തികളിൽ ഒരു വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമവും അഭിനന്ദനാർഹമാണ്. വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നുമില്ലാതെ കഥയിലേക്ക് യഥാർത്ഥ കില്ലർ വരുന്നുണ്ട്. തുടർന്നുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം നടക്കുമ്പോഴും ത്രിൽ ഫാക്ടറിന് കുറവൊന്നുമില്ല എന്നതും വലിയൊരു പോസിറ്റീവ് ആണ്.

സിനിമയിലെ കുറവുകളെ പറ്റി പറയണം എങ്കിൽ സ്പോയ്ലർ ഇല്ലാതെ പറയാൻ ആകില്ല. ചെറിയ ചെറിയ ലോജിക് പിഴവുകൾ നമ്മൾ കണ്ണടയ്ക്കും എങ്കിലും ഇവിടെ പ്രധാന കഥാപാത്രത്തിന്റെ മോട്ടീവ് പറയുന്നിടത്ത് വലിയ ചോദ്യചിഹ്നം വരുന്നുണ്ട്. ഇവനെന്താ ഇങ്ങനെ എന്ന് ആരും ചോദിക്കും പോലെ ഒരു പോലീസുകാരൻ പെരുമാറുന്നുമുണ്ട്. തുടർന്ന് വായിക്കുന്നവർ സ്പോയ്ലർ ഉണ്ടാകും എന്ന മുൻഗണന പരിഗണിക്കുക.

🚫🚫🚫Spoiler Alert!!🚫🚫🚫

സ്പോയ്ലർ ഇല്ലാതേ ഈ സിനിമയുടെ കുറവ് പറയാനാകില്ല. കാളി വെങ്കട്ട് അവതരിപ്പിച്ച കഥാപാത്രം കില്ലറുടെ മുന്നിൽ ചെന്ന് കാണിക്കുന്നവയുടെ ലോജിക് എന്താണെന്ന് മനസ്സിലാകുന്നില്ല. ഗൺ കൈവശമുള്ള ഒരു പോലീസുകാരൻ ഇങ്ങനെ ആണോ എന്നൊക്കെ ചിന്തിച്ചു പോകുന്നു.

സീരിയൽ കില്ലർ കഥാപാത്രത്തിന് കുറച്ചുകൂടെ എക്‌സ്‌പോസിഷൻ ആവശ്യമായിരുന്നു. സിനിമയിലെ ലവ് ട്രാക്കിനു പകരം അയാൾ എന്ത് കൊണ്ട് ഒരു സൈക്കോ ആയി എന്നത് പറയാമായിരുന്നു. വേഷം മാറി നടക്കുന്ന കില്ലറെ ഒരിക്കൽ പോലും കാഴ്ചയിലെ വ്യത്യസ്തത ആരുടേയും കണ്ണിൽ പെട്ടില്ലേ എന്നതും ചോദ്യമായി മനസ്സിൽ അവശേഷിക്കുന്നു.

മൈന എന്ന സിനിമയിൽ നമ്മെ ഏറ്റവും ഇറിറ്റേറ്റ് ചെയ്ത കഥാപാത്രം അവതരിപ്പിച്ച അതേ സ്ത്രീ ഇവിടെ പൊലീസുകാരി ആയി എത്തുമ്പോൾ എങ്ങനെ ഉണ്ടാകും? അവർ നല്ലൊരു അഭിനേത്രി ആണ്.അതിനാൽ തന്നെ അവരോട് നല്ല ദേഷ്യവും തോന്നും.

വിഷ്ണു വിശാൽ,അമല പോൾ,രാം ദാസ് എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു.ആവശ്യമില്ലാത്ത നായിക എന്നാ ചീത്തപ്പേര് കേൾപ്പിക്കാതിരിക്കാൻ നായികയുടെ റോളിനും തിരക്കഥയിൽ ചില കണക്ഷൻ നൽകുന്നുണ്ട്. ഒരു പാട്ട് വരുന്നു എങ്കിലും അതും കഥയുമായി സിങ്ക് ആയി പോകുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

എൻഗേജിങ് ഫാക്ടർ വെച്ചു നോക്കിയാൽ ഇമയ്ക്ക നൊടികൾ,ഇരുമ്പു തിരൈ എന്നിവയെക്കാൾ ത്രില്ലിംഗ് ആണ് രാക്ഷസൻ.നല്ല ത്രില്ലർ സിനിമകളുടെ പട്ടികയിൽ രാക്ഷസനു സ്ഥാനമുണ്ട്. നമ്മുടെ ഹാർട്ട് ബീറ്റ് കൂടുന്നതും സീറ്റിന്റെ അറ്റത്തു എത്തിയതായി നമ്മൾ പോലും അറിയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്ന ഈ ത്രില്ലർ തീയേറ്ററിൽ മിസ്സ്‌ ചെയ്യാതെ ഇരിക്കുക.