വിജയ് ദേവരകൊണ്ടയുടെ കരിയറിൽ അർജുൻ റെഡ്ഢി എന്ന സിനിമയ്ക്ക് വലിയൊരു സ്ഥാനമുണ്ട്. ഭാഷാവ്യത്യാസമില്ലാതെ ഒരുപാട് ആളുകൾ വിജയ് യേ ഇഷ്ടപ്പെടാൻ തുടങ്ങി. ഒരു ആവറേജ് റൊമാന്റിക് കോമഡി ആയ ഗീതാ ഗോവിന്ദം ചെന്നെയിൽ ഏർളി മോർണിംഗ് ഷോ വരെ ഉണ്ടായിരുന്നു. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിലും ഡബ്ബിങ് ചെയ്യാതെ ആ സിനിമ നല്ല രീതിയിൽ ഓടിയിരുന്നു. എന്നാൽ പിന്നെ തമിഴിലേക്ക് നേരിട്ട് ഒരു എൻട്രി ആകാം എന്ന് കരുതി വിജയ് ഒരുക്കിയ ദ്വിഭാഷാ ചിത്രമാണ് നോട്ട.

🔰🔰🔰Whats Good??🔰🔰🔰

നാസർ എന്ന നടന്റെ വില്ലൻ വേഷം കുറച്ചു നാളുകളായി മിസ്സ്‌ ചെയ്യുന്ന ഒന്നായിരുന്നു. നോട്ടയിൽ നല്ലൊരു വില്ലൻ വേഷം നാസറിന് ടൈലർ ഫിറ്റായി ലഭിച്ചു. ക്ലൈമാക്സിലെ എക്സിക്യൂഷനിൽ ആ റോളിന്റെ മികവ് നഷ്ടപ്പെടുന്നു എന്നാലും സിനിമയിൽ കണ്ട ഒരേയൊരു പോസിറ്റീവ് നാസറിന്റെ പ്രകടനമാണ്.

🔰🔰🔰Whats Bad??🔰🔰🔰

തെലുങ്കു സംവിധായകരുടെ തലയിൽ മാത്രം ഉദിക്കുന്ന വിദേശത്തുള്ള മന്ത്രിപുത്രൻ നാടിന്റെ CM ആകുന്ന രണ്ടാമത്തെ ചിത്രം. വലിച്ചു നീട്ടിയ ആവശ്യമില്ലാത്ത സീനുകളും യാതൊരു ആകാംക്ഷയും ഉണ്ടാകാത്ത കഥ പറച്ചിലും നീളക്കൂടുതലും നോട്ടയെ ബോറൻ അനുഭവം ആക്കിമാറ്റുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

പൊളിറ്റിക്കൽ ഡ്രാമ എന്ന് പറയുമ്പോൾ ശക്തമായ സംഭാഷണങ്ങൾ സിനിമയിൽ ഉണ്ടാകണം. കരുണാനിധിയുടെ എഴുത്തിൽ കൂടി രാഷ്ട്രീയവും വിമർശനവും സിനിമയിൽ കണ്ട ജനങ്ങളുടെ അടുത്തേക്ക് നോട്ട പോലൊരു പാതിവെന്ത സിനിമയുമായി ചെന്ന വിജയ്ക്ക് തെറ്റിപ്പോയി. അതിലും വലിയ കോമഡി എന്തെന്നാൽ നാഗരാജ ചോളൻ MA, MLA യും അമൈതി പടയും പോലുള്ള പൊളിറ്റിക്കൽ സറ്റയർ കിടിലനായി അഭിനയിച്ചു ഫലിപ്പിച്ച സത്യരാജ് ഈ സിനിമയിൽ അഭിനയിച്ചു എന്നതാണ്.

പൊളിറ്റിക്കൽ ജോണറിൽ ഒരു പടം വരുമ്പോൾ അതിന്റെ യൂണിക് സെല്ലിങ് പ്രീപോസിഷൻ എന്താണെന്ന് സംവിധായകൻ കൂടിയായ സത്യരാജിനു മനസ്സിലാകും. എന്നിട്ടും?? ഉൻ ക്യാരക്ടറായെ പുരിഞ്ചിക്ക മുടിയലയെ! ക്ലൈമാക്സിൽ സത്യരാജും നാസറും തമ്മിലുള്ള കോമ്പിനേഷൻ സീനിൽ എങ്ങാനും ട്വിസ്റ്റ്‌ ഉണ്ടായിരുന്നെങ്കിൽ തീയേറ്ററിൽ കിടന്നു കൂവിയേനെ ഞാൻ..അത്രമാത്രം വെറുപ്പിക്കുന്നുണ്ട് ഈ സിനിമ.

പ്രതിപക്ഷത്തു നിന്നു നായകനു പാരവയ്ക്കാൻ നിൽക്കുന്ന സ്ത്രീകഥാപാത്രമൊക്കെ വളരെ വീക്ക്‌ ആയിരുന്നു. നായകനൊത്ത ഒരു എതിരാളി സിനിമയിലില്ല എന്നൊരു നിലയായിരുന്നു. നാസറിന്റെ കഥാപാത്രം ഒരു വെല്ലുവിളി ഉണ്ടാക്കുന്നു എങ്കിലും സ്ക്രീൻ സ്‌പേസ് അധികം കൊടുക്കുന്നുമില്ല.

വിജയ്‌യുടെ പ്രകടനം ചിലയിടങ്ങളിൽ നന്നായിരുന്നു.ചിലയിടത്ത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയും.ഡാം തുറന്നു വിടുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ കുറിച്ചുള്ള സീനുകൾ ഒരേപോലെ ചെന്നൈ മക്കൾക്കും കേരള മക്കൾക്കും ബാധകമായി കാണാം.എന്നാൽ ആ സീനുകളിൽ ഇന്റൻസിറ്റി കുറവായിരുന്നു.

നോട്ട എന്ന പേര് സിനിമയ്ക്കുണ്ട്.എന്നാൽ ഒരു ഇലക്ഷൻ സീൻ പോലും സിനിമയിലില്ല.സിനിമയും പേരുമായും യാതൊരു ബന്ധവും കാണുന്നില്ല. അനാവശ്യമായ പാട്ടുകൾ ഒന്നുമില്ല എന്നത് ഒരു ആശ്വാസമാണ്.എന്നാൽ പോലും രണ്ടര മണിക്കൂർ നീളം അഞ്ചു മണിക്കൂറിനു തുല്യമായ ഒരു ജയിൽപ്രതീതി നോട്ട നൽകുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

ഇലക്ഷന് നോട്ടയിൽ കുത്തുന്നതിനോട് എതിർപ്പുള്ള ആളുകൾ പോലും ഈ സിനിമയോടുള്ള ദേഷ്യത്തിൽ നോട്ടയ്ക്ക് വോട്ടു ചെയ്യാൻ സാധ്യതയുണ്ട്. യാതൊരു കാര്യവുമില്ലാതെ രണ്ടര മണിക്കൂർ വലിച്ചു നീട്ടിയ ഒരു ബിലോ ആവറേജ് ചിത്രം.