ഇന്ത്യൻ സിനിമയുടെ ഹിച്ച്കോക്ക് എന്ന് ഒരാളെ വിളിക്കാൻ തോന്നുന്നു എങ്കിൽ അത് ശ്രീറാം രാഘവനെയാണ്. തന്റെ കരിയറിൽ ആകെ 5 സിനിമകൾ മാത്രമാണ് ശ്രീറാം ചെയ്തിട്ടുള്ളത്. അഞ്ചും ത്രില്ലർ ജോണറിൽ പെടുന്ന ചിത്രങ്ങൾ തന്നെയാണ്. ഒരു സംവിധായകന്റെ മിടുക്ക് വിളിച്ചോതുന്ന ചിത്രങ്ങൾ. ഏജന്റ് വിനോദ് എന്ന സിനിമ പരാജയപ്പെട്ട ഒന്നാണെങ്കിലും എന്റെ ഇഷ്ടചിത്രമാണ്. ബദ്‌ലാപ്പൂർ എന്ന സിനിമയ്ക്ക് ശേഷം ശ്രീറാം ഒരു മ്യൂസിക്കൽ ബ്ലാക്ക് കോമഡി ത്രില്ലറുമായി എത്തിയിരിക്കുകയാണ്.

🔰🔰🔰Whats Good??🔰🔰🔰

സിനിമയിലെ ഫൺ ഫാക്ടർ തന്നെ. എപ്പോൾ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. എത്ര ടെൻസ്ഡ് ആയുള്ള മൊമന്റ്റ് ആണെങ്കിലും ചില രംഗങ്ങൾ നമ്മെ ചിരിപ്പിക്കുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനവും അൻപ്രെഡിക്റ്റേബിൾ ആയ കഥയും മനോഹരമായ പിയാനോ നോട്ടുകളും പാട്ടുകളും വേറേ ലെവലിൽ എത്തിക്കുന്നു.

🔰🔰🔰Whats Bad??🔰🔰🔰

404 ERROR…

🔰🔰🔰Watch Or Not??🔰🔰🔰

ഉറപ്പായും കാണേണ്ട ഒരു ചിത്രം. നിങ്ങളുടെ ഇഷ്ട ജോണർ ഏതാണ്? കോമഡി? ത്രില്ലർ? മ്യൂസിക്കൽ? റൊമാൻസ്?? ഓഹ്… റൊമാൻസ് വേണ്ടവർ വിനീത് ശ്രീനിവാസന്റെ അടുത്തേക്ക് പൊയ്ക്കോളൂ.. ബാക്കിയുള്ള എലെമെന്റ്റ്സ് എല്ലാം കൃത്യമായി ബ്ലെൻഡ് ചെയ്തു ഒരു കിടിലൻ എന്റർടൈനർ മൂവി കാണണം എന്നുള്ളവർക്ക് പറ്റിയ സിനിമായാണ് അന്ധാദുൻ.

14 മിനുട്ട് ഉള്ള ഒരു ഫ്രഞ്ച് ഷോർട്ട് ഫിലിമിനെ ആധാരമാക്കി എടുത്ത സിനിമയാണ് എന്ന് പറയുന്നു. ഞാനാ ഷോർട്ട് ഫിലിം കണ്ടിട്ടില്ല. പക്ഷെ ഒന്നുറപ്പുണ്ട്.. ഈ സിനിമ എന്നെ തൃപ്തിപ്പെടുത്തിയപോലെ ആ സിനിമ തൃപ്തിപ്പെടുത്തുമോ എന്ന് സംശയമാണ്. കാരണം… അതീ സിനിമ കണ്ടാൽ നിങ്ങൾക്ക് തന്നെ മനസ്സിലാകും.

ആകാശ് എന്ന ഒരു അന്ധനായ പിയാനിസ്റ്റ് ആണ് നമ്മുടെ നായകൻ. എഴുപതുകളിൽ സൂപ്പർതാരമായിരുന്ന ഒരു നടന്റെ വീട്ടിൽ പേർസണൽ കോൺസെർട്ടിന് പോകുന്നതോടെ ആകാശിന്റെ ജീവിതം തകിടം മറിയുന്നു. ഈ കഥയിൽ എല്ലാവരും സ്വാർത്ഥരും ഗ്രേ ഷെയ്ഡിൽ ഉള്ളവരും ആകുമ്പോൾ കഥയിൽ orupaad ട്വിസ്റ്റുകൾ നടക്കുന്നു. ഒരു ഘട്ടത്തിൽ ട്വിസ്റ്റോടു ട്വിസ്റ്റ്‌ എന്ന നിലയിൽ എത്തുന്നു.

രണ്ടു മണിക്കൂർ നീളമുള്ള സിനിമ നിങ്ങളെ ഒരിടത്തു പോലും ബോറടിപ്പിക്കുന്നില്ല. കാരണം അടുത്തത് എന്ത് നടക്കുമെന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല. ട്വിസ്റ്റുകളുടെ കാര്യമല്ല.. കഥാപാത്രങ്ങൾ എങ്ങനെ പെരുമാറുമെന്ന് ആർക്കും പറയാൻ പറ്റുന്നില്ല. ആയുഷ്മാൻ ആയാലും തബു ആയാലും എന്തിനു ചെറിയ സീനിൽ വരുന്ന കൊച്ചുകുട്ടി പോലും നല്ല കിടിലൻ പെർഫോമൻസ് ആണ് സിനിമയിൽ.

അഭിനയവും നല്ല എന്റർടൈനിംഗ് ആയുള്ള തിരക്കഥയും ഇപ്പോൾ തന്നെ ഹിറ്റടിച്ചു നിൽക്കുന്ന പാട്ടുകളും പിന്നെ ഒരു ത്രില്ലർ മൂഡിൽ എന്നാൽ ബ്ലാക്ക് കോമഡിക്കും പ്രാധാന്യം നൽകുന്ന രീതിയിലുള്ള ആഖ്യാനവും കൂടി ആകുമ്പോൾ സിനിമ ഒരുപാഫ് രസിപ്പിക്കുന്നുണ്ട്.

സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം എന്ന് പറയാൻ കാരണം ഇർഫാൻ ഖാന്റെ ബ്ലാക്ക്മെയിൽ പോലെ ആകേണ്ട ഒരു സിനിമ ഒരുപാട് പടികൾ ഉയർന്നു ലൈറ്റിംഗും പിയാനോ നോട്ടുകളും ഫ്രെയിമിൽ വരുന്ന നിഗൂഢതയും ഒക്കെയായി ഒരു ക്ലാസി ഫീലിലേക്ക് എത്തുന്നതിൽ ശ്രീറാം രാഘവന് നല്ലൊരു കയ്യടി. ചിലപ്പോഴൊക്കെ കൈവിട്ടു പോകേണ്ട സീനുകളൊക്കെ സമർത്ഥമായി തന്റെ വരുതിയിൽ ആക്കുന്നുണ്ട് ശ്രീറാം.

ക്ലൈമാക്‌സും കഴിഞ്ഞു എൻഡ് ക്രെഡിറ്റുകൾ വീഴുമ്പോൾ ഒരു നിമിഷം ഒന്ന് ബ്ലാങ്ക് ആവുകയും സിനിമയിലെ സീനുകൾ വീണ്ടും വീണ്ടും ഓർത്തു നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വരികയും ചെയ്യുമ്പോൾ… അതേ… സിനിമ വിജയിച്ചിരിക്കുന്നു… എന്നെ തൃപ്തിപ്പെടുത്തിയിരിക്കുന്നു…

🔰🔰🔰Last Word🔰🔰🔰

കണ്ടില്ലെങ്കിൽ നഷ്ടം!