#വ്യത്യസ്ത_കൊലപാതക_രീതികളുമായി_ഒരു_തമിഴ്_ത്രില്ലർ

ശങ്കറിന്റെ അന്യൻ സിനിമയിൽ ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്നത് പോലെ വ്യത്യസ്തമായ കൊലപാതക രീതികൾ ഉണ്ടല്ലോ.. അതേപോലെ ഈ സിനിമയിലും നായകൻ ഒരു രീതി പിന്തുടരുന്നുണ്ട്. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ കൊലപാതകങ്ങളും നടത്തുന്നത്. കൈലാസം, ജലസമാധി, അഗ്നിശുദ്ധി, വായു എന്നിങ്ങനെ ഏറെക്കുറെ അന്യൻ സിനിമയേ ഓർമിപ്പിക്കും വിധമാണ് കൊലപാതകപരമ്പര.

Movie – Aaruthra (2018)

Genre – Crime Thriller

Language – Tamil

കവിയായ പാ. വിജയ് ആണ് ഈ സിനിമ എഴുതി സംവിധാനം ചെയ്തു അഭിനയിച്ചിരിക്കുന്നത്. അജ്ഞാതനായ ഒരാൾ കുറേ കൊലപാതകങ്ങൾ നടത്തുന്നതും അത് അന്വേഷിക്കാനായി ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള ഡിറ്റക്ടീവ് ടീം എത്തുന്നതും എന്തിനു ഈ കൊലപാതകങ്ങൾ ചെയ്യുന്നു എന്നതിന്റെ വിശദീകരണവുമാണ് സിനിമ.

കാലിക പ്രസക്തിയുള്ള ഒരു വിഷയം സിനിമ പറയുന്നുണ്ട്. സ്ത്രീകളോടുള്ള ലൈംഗിക ആക്രമണം തടയാനുള്ള മെസ്സേജും, കുട്ടികൾ എങ്ങനെ പ്രതികരിക്കണം എന്നതും നല്ലതും ചീത്തയുമായ സ്പർശനങ്ങളെ എങ്ങനെ വേർതിരിച്ചു കാണണം എന്നുമൊക്കെ സിനിമയിൽ പറയുന്നുണ്ട്. അതൊക്കെ മെസ്സേജ് എന്ന നിലയിൽ കാണുമ്പോൾ അഭിനന്ദനം അർഹിക്കുന്നവയുമാണ്.

എന്നാൽ സിനിമ എന്ന നിലയിൽ ആരുദ്ര ഒരുപാട് കുറവുകൾ വിളിച്ചോതുന്ന ഒന്നാണ്. കുറേ കളർ മിക്സ് ചെയ്തു ബോറൻ ഗ്രാഫിക്സ് ഒക്കെ കാണിച്ചു കൊലപാതകങ്ങൾ നടക്കുന്നതൊക്കെ കാണിക്കുന്നുണ്ട്. അതൊക്കെ കാര്യമായ ഇമ്പാക്റ്റ് സൃഷ്ടിക്കുന്നില്ല. മാത്രമല്ല, അഭിനേതാക്കളുടെ പ്രകടനം പലപ്പോഴും മോശമായും അനുഭവപ്പെടുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ഇറങ്ങിയിരുന്നു എങ്കിൽ ഒരുപക്ഷെ ഈ ഡിസാസ്റ്റർ സ്റ്റാറ്റസ് സിനിമയ്ക്ക് ഒഴിവാക്കാമായിരുന്നു.

Click To Download Movie